ചേട്ടൻ ജോലിക്ക് പോകുന്നത് തടയാൻ ഒതളങ്ങ കഴിച്ച് ചേർത്തല സ്വദേശിയായ നവവധു ആത്മഹത്യ ചെയ്തു

ജോലിക്ക് പോകുന്ന ഭര്‍ത്താവിനെ പിരിയുന്നതില്‍ മനംനൊന്ത് നവവധു ആത്മഹത്യ ചെയ്തു. ലക്ഷദ്വീപില്‍ ജോലിക്കായി പോകുന്ന ഭര്‍ത്താവിനെ പിരിയുന്നതിലുള്ള വിഷമത്തില്‍ യുവതി യാത്ര മുടക്കാന്‍ വൈക്കം ഉദയനാപുരത്തുള്ള ഭർതൃ ഭാവനത്തിൽവെച്ച് ഒതളങ്ങ കഴിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയാണ് മരണപ്പെട്ടത്.

ചേര്‍ത്തല കുത്തിയതോട് അശ്വതി ഭവനത്തില്‍ മോഹന്‍ദാസ്- ഗിരിജ ദമ്പതികളുടെ മകളും വൈക്കം ഉദയനാപുരം നേരേകടവ് പുതുവല്‍ നികര്‍ത്ത് ശരത്തിന്റെ ഭാര്യയുമായ അശ്വതിയാണ് (23) മരിച്ചത്. ദിസങ്ങള്‍ക്ക് മുമ്പാണ് അശ്വതിയുടെയും ശരത്തിന്റെയും വിവാഹം കഴിഞ്ഞത്. എന്നാല്‍ ഉടന്‍തന്നെ ഭര്‍ത്താവിനെ പിരിഞ്ഞിരിക്കേണ്ടി വരുന്നതിലുള്ള മനോ വിഷമമാണ് യുവതിയെആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ഭർത്താവിൻറെ യാത്ര മുടക്കാന്‍ ശ്രമിച്ച് ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു അശ്വതി.

ഭര്‍ത്താവിനെ ലക്ഷദ്വീപ് യാത്രയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അശ്വതി പലതരത്തിൽ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ യാത്രമുടക്കാന്‍ ഒതളങ്ങ കഴിക്കുകയായിരുന്നു.ചേർത്തല ഭാഗത്തുള്ള കാമുകീകാമുകന്മാരുടെ ദേശീയവിഷമായാണ് ഒതളങ്ങ അറിയപ്പെടുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് അശ്വതി ഒതളങ്ങ കഴിച്ചത്. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അശ്വതി മരണപ്പെട്ടു. എന്നാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറി. അശ്വതിയുടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.