കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ ബോംബ് സ്‌ഫോടനം; തൊഴിലാളി സ്ത്രീക്ക് ഗുരുതര പരുക്ക്

കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ തൊഴിലാളിക്ക് പരുക്കേറ്റു. മുഴക്കുന്ന് മാമ്പറത്ത് ഓമന ദയാനന്ദനാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ഇരട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉച്ചക്ക് പന്ത്രണ്ടുമണിയോടുകൂടിയാണ് മുഴക്കുന്ന് പഞ്ചായത്തില്‍ മാമ്പുറത്താണ് സംഭവം. ജോലിക്കിടെ നാടന്‍ ബോംബ് പൊട്ടുകയായിരുന്നു. കാലുകള്‍ക്കും വലതുകൈക്കുമാണ് പരുക്കേറ്റത്. ഇവര്‍ക്കൊപ്പം ജോലിയെടുത്തിരുന്ന മറ്റു സ്ത്രീകള്‍ക്കു നിസാര പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.