സെബാസ്റ്റ്യൻ വർക്കി കേരളത്തിലെത്തിയാൽ കൊന്നുകളയുമെന്ന് ഭീഷണി; മുഖ്യമന്ത്രിക്കും DGP യ്ക്കും പരാതി നൽകി

നിലവിൽ വിസിറ്റിംഗ് വിസയിൽ UAE യിലുള്ള കോഴിക്കോട് സ്വദേശിയും സ്വതന്ത്ര ചിന്തകനുമായ സെബാസ്റ്റ്യൻ വർക്കിക്കെതിരെ ‘കാ…തൊലിക്കാ’  ഗുണ്ടകളുടെ വധഭീഷണി. കത്തോലിക്കാ സഭയ്‌ക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്ന സെബാസ്റ്റ്യൻ വർക്കിക്കെതിരെ മുൻപും വധഭീഷണികളും ഗുണ്ടാ ആക്രമണവും ഉണ്ടായിട്ടുള്ളതാണ്. വീണ്ടും സിസ്റ്റർ ലൂസിയെ പുറത്താക്കിയ സംഭവത്തിനെതിരെയും ഫ്രാങ്കോയുടെ വിശുദ്ധ പീഡനത്തിനെതിരെയും നിശിതവിമർശനങ്ങൾ ഉന്നയിച്ച് സോഷ്യൽമീഡിയയിലും പ്രത്യക്ഷ സമരങ്ങളിലും സെബാസ്റ്റ്യൻ വർക്കി സജീവമായി ഇടപെടാൻ തുടങ്ങിയതോടെയാണ് വീണ്ടും വധഭീഷണി ഉയർന്നിരിക്കുന്നത്. തനിക്ക് നേരെ വധഭീഷണി ഉയർത്തിയ സാവിയോ ജോർജ്, സിജോ അയൂർ, ജോസ് വല്ലനാട് എന്നിവർക്കെതിരെ DGP യ്ക്കും മുഖ്യമന്ത്രിക്കും സെബാസ്റ്റ്യൻ വർക്കി പരാതി നൽകി.

സാവിയോ ജോർജ്

നിരന്തരം ഭീഷണികൾ ഉയർത്തിയിരുന്ന ഇവർ കഴിഞ്ഞ ദിവസവും (05/3/2020) UAE സമയം രാത്രി 11.15 ന് സാവിയോ ജോർജ് എന്ന വ്യക്തിയുടെ വോയ്സ് മെസ്സേജ്: (കേരളത്തിലെത്തിയാൽ തട്ടിക്കളയുമെന്ന ഭീഷണി)

ജോസ് വല്ലനാട്

അവരുടെ സംഘത്തിൽപ്പെട്ട ജോസ് വല്ലനാട് എന്നയാളുടെ 7902335599 എന്ന മൊബൈൽ ഫോണിൽ നിന്നു വാട്‌സ്ആപ്പ് സന്ദേശമായി ഫോർവേഡ് ചെയ്യുകയായിരുന്നു എന്ന് സെബാസ്റ്റ്യൻ വർക്കി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

സിജോ അയൂർ

സാവിയോ ജോർജ്, സിജോ അയൂർ, ജോസ് വല്ലനാട് എന്നിവരാണ് കേരളത്തിലെ ‘കാ…തൊലിക്കാ’ സഭയുടെ സ്വയം പ്രഖ്യാപിത സംരക്ഷകരായി അവതരിച്ചിരിക്കുന്ന ക്രിസ്റ്റഫർമാർ. സോഷ്യൽ മീഡിയയിലൂടെ സെബാസ്റ്റ്യൻ വർക്കിക്കെതിരെ മാത്രമല്ല, ക്രിസ്ത്യൻ സഭകളിലെ അനീതിക്കും, വികാരിമാരുടെ പീഡനങ്ങൾക്കുമെതിരെ ഉറച്ച നിലപാടുമായി പ്രതികരിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്നവർക്കെതിരെയെല്ലാം മാന്യമല്ലാത്ത ഭാഷയിൽ സോഷ്യൽമീഡിയയിൽ സൈബർ ആക്രമണം നടത്തുന്നവരുടെ കൂട്ടത്തിൽ പെട്ട മൂന്നു് വ്യക്തികളാണു് മേൽപ്പറഞ്ഞ മൂന്നു് പേർ എന്നും ഇവർക്കെതിരെ പലരും പല സ്റ്റേഷനുകളിലും പരാതികൾ നൽകിയിട്ടും കേസെടുക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു.

കുപ്രസിദ്ധ കന്യാസ്ത്രീ ബലാത്സംഗ കേസ് പ്രതിയായ കത്തോലിക്കാ സഭയുടെ ജലന്ധർബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോലീസ് കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ലോക ചരിത്രത്തിൽ ആദ്യമായി കേരളത്തിലെ കന്യാസ്ത്രീകൾ എറണാകുളത്തെ തെരുവിൽ സമരത്തിനിറങ്ങിയപ്പോൾ സമരത്തിൽ പങ്കേടുത്ത കന്യാസ്ത്രീകൾക്ക് പിന്തുണയുമായി എത്തുകയും ഇരകൾക്കനുകൂലമായ നിലപാടെടുക്കുകയും വയനാട്ടിലെ മാനന്തവാടിയിൽനിന്നും സമരസ്ഥലമായ എറണാകുളം വഞ്ചി സ്ക്വയറിൽ എത്തുകയും ചെയ്ത സിസ്റ്റർ ലൂസി കളപ്പുര (എഫ് സി സി)ക്കെതിരെ കളങ്കിതരാൽ നിറഞ്ഞ കത്തോലിക്കാസഭാ നേതൃത്വം തങ്ങളുടെ അധികാര ദുര്‍വിനിയോഗം നടത്തി, സഭയിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ, സഭാ നേതൃത്വത്തിൻ്റെ ചെയ്തികളെ, എതിർക്കുകയും, വിമർശിക്കുകയും ചെയ്തവരെയെല്ലാം തിരഞ്ഞുപിടിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴിയും ഫോൺ വഴിയും സഭ്യമല്ലാത്ത ഭാഷയിൽ വ്യക്തിഹത്യ നടത്തി അപമാനിച്ചും ഭീഷണിപ്പെടുത്തിയും പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നവരുടെ സംഘത്തിലെ പ്രധാന കണ്ണികളാണ് ഈ മൂന്നു പേരും എന്ന് സെബാസ്റ്റ്യൻ വർക്കി പറഞ്ഞു.

കൂടാതെ അതിനുശേഷമുണ്ടായ എറണാകുളം പച്ചാളത്തെ കോൺവെന്റിൽനിന്നും വികാരിമാരുടെ പീഡനത്തെ തുടർന്ന് മഠം ഉപേക്ഷിച്ച വൈക്കം സ്വദേശിയായ സിസ്റ്റർ ഡെൽസിക്കെതിരേയും ഭീഷണിയുമായി ഇവർ രംഗത്തെത്തിയിരുന്നതായി സെബാസ്റ്റ്യൻ വർക്കി കൂട്ടിച്ചേർത്തു.

മേൽസൂചിപ്പിച്ച മൂന്നുപേരുടെയും ഫെയ്‌സ്‌ബുക്ക്‌ ലിങ്കുകളും ഫോട്ടോകളും ഡീറ്റയിൽസും എല്ലാം സഹിതമാണ് സെബാസ്റ്റ്യൻ വർക്കി, കേരള മുഖ്യമന്ത്രിക്കും, സംസ്ഥാന പോലിസ് മേധാവിക്കും പരാതിഉ നൽകിയിരിക്കുന്നതു്.

പരാതിയിന്മേൽ മേൽനടപടികൾ സ്വീകരിക്കുന്നതിനായി കോഴിക്കോട് എസ്പിക്ക് റഫർ ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിപ്പും സെബാസ്റ്റ്യൻ വർക്കിക്കു് ലഭ്ച്ചിട്ടുണ്ടു്.