പ്രിയ്യമുള്ള കലാസ്നേഹികളെ…., ഞങ്ങളുടെ ചവിട്ട് നാടകവും തള്ളലുകളും ഇനി ഓൺലൈനായി മാത്രം

സ്നേഹമുള്ള കലാസ്നേഹികളെ…., കൊറോണ പോയതിനുശേഷം മൂന്നാമത്തെ ബെല്ലിന് ഞങ്ങളുടെ ചവിട്ടുനാടകം ആരംഭിക്കും. വർഷങ്ങളായി ഞങ്ങളുടെ നാടകവും തള്ളലുകളും കേട്ട് കൈ അടിച്ചും സംഭാവനകൾ നല്കിയും ആലപ്പുഴ കലവൂർ ആസനം തീയറ്റേഴിൻറെ കലാപരിപാടികളെ പ്രാത്സാഹിപ്പിച്ച എല്ലാവർക്കും ഡോ. വിപി ജോസഫ് ആൻഡ് പാർട്ടിയുടെ നന്ദി നമസ്കാരം….

കാര്യം ലോകത്തെ ഏറ്റവും വലിയ ഡോക്ടറുടെ അമ്മ ആസനം തീയറ്റേഴ്സിൽ ടൈംപീസും പിടിച്ചിരുന്ന് ടൈംവെച്ച് രോഗശാന്തി നൽകുമെന്ന് നമുക്ക് പൂർണ്ണവിശ്വാസമുണ്ടെങ്കിലും കേരളസർക്കാരിന്റെ ധനകാര്യവകുപ്പിന് ടൈംപീസ് മാതാവിനോടുള്ള വിശ്വാസവും കടപ്പാടുമൊന്നും ആരോഗ്യവകുപ്പിന് ഇല്ലാത്തതുകൊണ്ട് കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകുംവരെ നമ്മുടെ ചവിട്ടുനാടകവും തള്ളലും അനുവദിക്കില്ല എന്നറിയിച്ചിട്ടുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആസനം തീയറ്റേഴ്സിൻറെ കലാപരിപാടികൾ ഓൺലൈനായി മാത്രം…..

ഉടമ്പടി എടുത്തിട്ടുള്ള കുഞ്ഞാടുകൾക്ക് യുട്യൂബ് വഴി ആസനത്തിലെ കലാപരിപാടികൾ കാണാവുന്നതാണ്. പത്രത്തിനും വിലക്ക് ഇല്ല. നേരിട്ട് നടത്തുന്ന സ്റ്റേജ് പ്രോഗ്രാമിന് മാത്രമാണ് വിലക്കുള്ളത്.എല്ലാവരും അസനത്തിന്റെ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്‌താൽ ആസനത്തിന് ആവഴിക്കും നല്ലൊരു തുക സംഭരിക്കാനാകും. സ്തോത്രകാഴ്ചയും പത്രത്തിന്റെ വരിസംഘ്യയും ഓൺലൈൻ ആയോ മണി ഓഡർ ആയോ ആസനത്തിൽ നേരിട്ടെത്തിയോ നൽകാവുന്നതാണ്.നേരിട്ടുള്ള ആരാധനയ്ക്ക് മാത്രമാണ് വിലക്ക് കാണിപ്പാത്രങ്ങൾക്ക് വിലക്ക് ഇല്ല.

ആചാരത്തെയും ആരാധനയെക്കാളും ആയുസ്സാണ് പ്രധാനം എന്നതിനാൽ വർഷങ്ങളായി ഞങ്ങളുടെ നാടകവും തള്ളലുകളും പ്രോത്സാഹിപ്പിച്ചിരുന്ന ഏവരുടെയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു. പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി ആസനത്തിലെ ശുശ്രൂഷകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു. ശുശ്രൂഷകള്‍ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് കൃപാസനം മാദ്ധ്യമങ്ങള്‍ വഴി വിവരം പൊതു ജനങ്ങളെ അറിയിക്കുന്നതാണെന്നും ഡോ. വിപി ജോസഫ് ആൻഡ് പാർട്ടിയുടെ എച്ച് ആർ മാനേജർ അറിയിച്ചു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഉടമ്പടി ഉള്‍പ്പെടെ എല്ലാ ശ്രുശ്രൂഷകളും നിര്‍ത്തിവെച്ചതായി ആസനം ധ്യാനകേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മതപരമായ ചടങ്ങുകളും ക്ഷേത്രോത്സവങ്ങളും പള്ളി പരിപാടികളും ഉള്‍പ്പടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ ചടങ്ങ് മാത്രം ആക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം നിരവധി അത്ഭുതപ്രവൃത്തികളും ദിവ്യഗർഭവും മാറാരോഗങ്ങളുടെ ശമനവും ഉണ്ടാകുമെന്ന് അവകാശപ്പെടുന്ന കൃപാസനം ഇത്രയും വലിയൊരു പകർച്ച വ്യാധിയുണ്ടായപ്പോൾ പാവങ്ങളായ വിശ്വാസികൾക്ക് ഒരാശ്വാസമായി തൻറെ രോഗശാന്തി വരം ഉപയോഗിച്ച് ജോസഫ് അച്ചൻ ടിംപീസ് മാതാവിൻറെ മധ്യസ്ഥതയിൽ കൊറോണയെ ശാസിക്കുകയും ഭൽസിക്കുകയും ചെയ്ത് കേരളത്തിന് വിടുതൽ നേടികൊടുക്കേണ്ടതാണ്.അല്ലാതെ കൊറോണയെ പേടിച്ച്‌ ആസനം പൂട്ടി അറയിൽ ഒളിക്കുകയാണോ ചെയ്യേണ്ടതെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യമുയരുന്നുണ്ട്. കൃപാസനം പത്രം കൊണ്ട് പൊതിഞ്ഞാൽ എല്ലാ രോഗങ്ങളും മാറുമെന്നും മോർച്ചറിയിൽകിടത്തിയിരുന്ന ഡെഡ് ബോഡിവരെ ഉയർത്തെഴുനേറ്റതായി ആസനം പത്രത്തിൽ തന്നെ തൈക്കൽ സ്വദേശിയായ യുവതി സാക്ഷ്യം പറഞ്ഞിരുന്നു. എന്നാൽ ഇവരുടെ രോഗശാന്തിവരം കൊണ്ട് കേരളത്തിന് ആവശ്യമുള്ള ഒരുഘട്ടം വന്നപ്പോൾ രോഗശാന്തി വരക്കാരെല്ലാം സിക്ക് സിക്ക് ലീവിലാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് ട്രോളി കൊല്ലുകയാണ് സോഷ്യൽമീഡിയ.