കൊവിഡ് 19: ഇറ്റലിയില്‍ മരണം 1266 ആയി; ഒരു ദിവസം മാത്രം മരിച്ചത് 250 പേര്‍

ഇറ്റലിയില്‍ കോവിഡ് 19 വൈറസ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് 250 പേര്‍. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1266 ആയി. ഇറ്റലിയില്‍ ഇതുവരെ 17,660 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2,547 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 1439 പേര്‍ രോഗത്തെ അതിജീവിച്ചു.അതേ സമയം മരണനിരക്ക് കുറക്കാന്‍ സാധിക്കാത്തത് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗം ബാധിച്ചവരുടെ എണ്ണം 17,660 ആയി ഉയര്‍ന്നു. മുന്‍ ദിവസം ഇത് 15,113 ആയിരുന്നു. രോഗബാധിതരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.

റോമിലെ മാർപാപ്പയുടെ മൂക്കിന് താഴെ ഇത്തരത്തിൽ കൊറോണവിളയാടുമ്പോഴാണ് കേരളത്തിലെ വെള്ള നൈറ്റിക്കാർ ദിവ്യകാരുണ്യം യാത്രയും കൊറോണ നിർവീര്യ പ്രാർത്ഥന തട്ടിപ്പുമൊക്കെയായി ഇറങ്ങിയിരിക്കുന്നതെന്നതാണ് തമാശ.