കൊവിഡ് 19: ഇറ്റാലിയന്‍ പത്രങ്ങളില്‍ പത്ത് പേജിലേറെ ചരമവാര്‍ത്തകള്‍

തുടക്കത്തില ചൈനയില്‍ ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ കോവിഡ് 19, ഇപ്പേള്‍ ഏറ്റവും കൂടുതല്‍ അപകടം വിതയ്ക്കുന്നത് ഇറ്റലിയിലാണ്. ഇറ്റലിയില്‍ ഇതുവരെ 1441 പേര്‍ മരിച്ചു. 21,157 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 1518 പേരുടെ നില അതീവ ഗുരതരവുമാണ്.

ഇറ്റലിയില്‍ കോവിഡ് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് ഇവിടത്തെ പത്രത്താളുകള്‍. ഇറ്റാലിയന്‍ പത്രങ്ങളുടെ ചരമ പേജ് ഒന്നില്‍ നിന്ന് പത്ത് വരെയായി ഉയര്‍ന്നുകഴിഞ്ഞു. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഒരു ഇറ്റാലിയന്‍ പൗരന്‍ ലോക്കോഡി മേഖലയില്‍ പ്രചാരമുള്ള എല്‍ എക്കോ ഡി ബെര്‍ഗാമോ പത്രത്തിന്റെ ചരമപേജ് കാണിക്കുന്നതാണ് വീഡിയോ. വീഡിയോയുടെ തുടക്കത്തില്‍ പത്രത്തിന്റെ ഫെബ്രുവരി ഒന്‍പതിലെ ചരമപേജാണ് കാണിക്കുന്നത്. ഇത് ഒന്നര പേജ് മാത്രമെയുള്ളൂ. അന്ന് വെറും മൂന്ന് കൊവിഡ് കേസുകള്‍ മാത്രമായിരുന്നു അവിടെ സ്ഥിരീകരിച്ചിരുന്നത്.

ഇതിന് ശേഷം മാര്‍ച്ച് 13ലെ പത്രം അദ്ദേഹം കാണിക്കുന്നുണ്ട്. ഇതില്‍ പത്ത് പേജും ചരമ പേജാണ്. കൊവിഡ് ദുരന്തം ഒരു രാജ്യത്തെ എത്രമേല്‍ ഗ്രസിച്ചിരിക്കുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

എന്നാൽ മാർപാപ്പയുടെ മൂക്കിനുതാഴെ നിന്ന് ഇറ്റാലിയന്‍ പത്രങ്ങളില്‍ പത്ത് പേജിലേറെ ചരമവാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോഴും ഇങ്ങു കേരളത്തിൽ നിന്നിറങ്ങുന്ന മറ്റൊരു പത്രത്തിന്റെ പഴയ കോപ്പികൾ പോലും തപ്പിയെടുത്ത് കൊറോണയെ തടയാൻ ദോശയുണ്ടാക്കിയും ജാം ഉണ്ടാക്കിയും കഴിച്ച് രോഗവിമുക്തി തേടുകയാണ് മലയാളികളായ ചില വിശ്വാസി പൊട്ടന്മാർ.

ഇതിനിടയിൽ കൊറോണയെപ്പേടിച്ച് മുങ്ങിയ ധ്യാനഗുരുക്കന്മാരെല്ലാം മുടങ്ങാതെ തങ്ങളുടെ യുട്യൂബ് വഴിയുള്ള രോഗശാന്തി ശുസ്രൂഷകളും കൊറോണാ നിർമാർജ്ജന പ്രാർത്ഥനകളും കാണണമെന്ന അഭ്യർത്ഥനയുമായി ഫെയ്‌സ്ബൂക്കിലും വാട്‍സ് ആപ്പിലും പ്രചാരണം നടത്തുന്നുണ്ട്. പല പള്ളികളിലും രഹസ്യമായി കൊറോണ നിർവീര്യ പ്രാർത്ഥനാ തട്ടിപ്പുകൾ നടക്കുന്നതായും റിപ്പോർട്ട് ഉണ്ട്.

ഇതു് വരെ ഒരു രോഗവും നിർമ്മാർജ്ജാനം ചെയ്യാൻ കഴിയാത്ത രോഗശാന്തി-നിർമ്മാർജ്ജന കമ്പനിയുടെ ഉടമസ്ഥൻ വട്ടായി കൊറോണകാലത്ത് പുതിയ ബിസിനസ് പ്രൊമോഷൻ strategy-യുമായി വിപണിയിൽ.


ആലപ്പുഴയിലെ ആസനം തീയറ്റേഴ്സിന്റെ കലാപരിപാടികളും യുട്യൂബ് വഴി നിർബന്ധമായും കണ്ടിരിക്കണെമെന്ന് അറിയിച്ച് സർവ്വരോഗ സംഹാരിണിയായ ലോകത്തിലെ ഏക അത്ഭുത പത്രത്തിന്റെ ചീഫ് എഡിറ്റർ ആസനം ജോസഫ്

ദേ മോദിയെയും പിണറായി വിജയനെയും കേന്ദ്ര കേരള സർക്കാരുകളെയും കൊറോണയിൽനിന്ന് രക്ഷിക്കാൻ പ്രത്യേക പ്രാർത്ഥനയുമായി നിപ്പാവൈറസിനെ കേരളത്തിൽനിന്ന് ഓടിച്ച മാത്യു നായ്ക്കം പറമ്പിൽ

ആലപ്പുഴ ആസനം തീയറ്റേഴ്സിന്റെ കൊറോണ നിർവീര്യ പരിപാടികൾ തത്സമയം“കൊറോണ കാലത്തെ സുവിഷം” ( രചന സംവിധാനം അഭിനയം എല്ലാം -ഡോ. ആസനം ജോസഫ്)