സർക്കാർ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി 40 മണിക്കൂർ ആരാധനയുമായി തൃശൂർ അതിരൂപത

കൊറോണ തകർത്തുകളഞ്ഞത് ആഗോള കത്തോലിക്കാസഭയുടെ ഒരു വിളവെടുപ്പ് കാല സ്വപനങ്ങളാണ്. കഥകളും തിരക്കഥകളും മെനെഞ്ഞെടുത്തു ഓരോ സുവിശേഷ തൊഴിലാളികളും, ഇടവക വികാരിമാരും, ധ്യാന കേന്ദ്ര മുതലാളിമാരും പാവം വിശ്വാസികളെ വിരട്ടിയും കരയിപ്പിച്ചും മുതലെടുക്കുന്ന നോമ്പ് കൃഷിക്കാലമാണ് കൊറോണ ചെകുത്താൻ തകർത്തുകളഞ്ഞത്. അതിൻറെ കേടുതീർക്കാനായി അതിബുദ്ധിമാന്മാരായ ചില ധ്യാനഗുരുക്കന്മാരും കത്തനാർമാരും ഓൺലൈൻ പ്രാർത്ഥനയും ഓൺലൈൻ സ്തോത്രകഴ്ചയും ഒക്കെ അറേഞ്ച് ചെയ്തിട്ടുണ്ടെങ്കിലും എല്ലാ വികാരിമാർക്കും അതിനുള്ള റേഞ്ചില്ലാത്തതിനാൽ ചിലരൊക്കെ കൊറോണാ ആർക്കെങ്കിലും പിടിച്ചാലും വേണ്ടില്ല നൊയമ്പുകാലത്ത് പത്ത് കാശുണ്ടാക്കിയേ പറ്റൂ എന്ന് തീരുമാനിച്ച് ചിലകാലപരിപാടികളുമായി ഇറങ്ങിയിട്ടുണ്ട്.

ഇത്തരത്തിൽ ഒരു കലാപരിപാടി തൃശൂർ അതിരൂപതയിലെ എൽത്തുരുത്ത് ആശ്രമ ഇടവകയിൽ മാർച്ച് 20 മുതൽ 22 വരെ നടത്തപ്പെടുകയാണ്. എൽത്തുരുത്ത് ഇടവകയിലെയും അടുത്തുള്ള പ്രദേശങ്ങളിലെ മാറ്റ് ഇടവകകളിലെയും വിശ്വാസിപൊട്ടന്മാരെ പറ്റിക്കാനുള്ള 40 മണിക്കൂർ ആരാധനയാണ് നടക്കുന്നത്.

ആശ്രമത്തിന്റെ മേൽനോട്ടത്തിലുള്ള ഈ ഇടവകയിലെ എല്ലാ മീറ്റിങ്ങുകളും വീടുകളിൽ നടത്തുന്ന കുടുംബസമ്മേളനങ്ങളും നാട്ടിലെ വഴികളിലൂടെ കുരിശിൽ ഷാളിട്ട് കൊണ്ടു നടക്കുന്ന കുരിശിന്റെ വഴികളും കൊറോണകാരണം വേണ്ടെന്ന് വച്ചുവെങ്കിലും ഈസ്റ്റർ കാലത്തെ വൻ സ്തോത്രകാഴ്ച ലക്ഷ്യമാക്കി നടത്തുന്ന 40 മണിക്കൂർ ആരാധന മാറ്റിവെക്കാൻ തയ്യാറായിട്ടില്ല. ഇടവകാംഗങ്ങൾ തന്നെ ഇതിനെതിരെ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കിലും അതി രൂപ താ…. കമ്പനി രൂപകിട്ടുന്ന കാര്യത്തിൽ നിന്ന് പിന്മാറാൻ കൂട്ടാക്കിയിട്ടില്ല. 

ആരാധന സിഎംഐ ആശ്രമം നേരിട്ട് നടത്തുന്നതാണ്. ഈ ആരാധന. കണക്കില്ലാതെ രൂപകിട്ടുന്ന ഏർപ്പാടായതിനാൽ ഇനി രൂപതാ കമ്പനി ഇത് ഒഴിവാക്കുന്ന ലക്ഷണമില്ലെന്നാണ് വെളിവുള്ള വിശ്വാസികൾ പറയുന്നത് . സമീപ പ്രദേശങ്ങളിൽനിന്നുപോലും സ്ത്രീകളും കുട്ടികളും എത്തുന്ന ഈ ആരാധന സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാണ്. ഇവിടേയ്ക്ക് ആരാധനയ്ക്കായി വരുന്ന വിശ്വിപൊട്ടന്മാർ മുൻകാലങ്ങളിൽ സ്തോത്രകാഴചയായും നേർച്ചപ്പെട്ടിയിലൂടെയും നൽകിയിരുന്ന പണമാണ് ആശ്രമത്തെ ആകർഷിക്കുന്നത്.

മറുമരുന്ന് പോലും കണ്ടെത്താനാകാത്ത ഒരു മഹാമാരിക്കെതിരെ ലോകം മുഴുവൻ അതീവ ജാഗ്രതയോടെ പ്രതിരോധം തീർക്കുമ്പോൾ, അന്നന്നത്തെ അന്നത്തിന് തൊഴിലെടുക്കാൻ പോലും സാധിക്കാതെ ജീവിതം വഴിമുട്ടിനിൽക്കുന്ന ജനതയെ വീണ്ടും ചൂഷണം ചെയ്യാൻ തീരുമാനിച്ച വെള്ള നൈറ്റിയിട്ട പരാന്നജീവികൾ ഇത്തരത്തിൽ സർക്കാർ നിർദ്ദേശങ്ങൾ ധിക്കരിച്ചുകൊണ്ട് നടത്തുന്ന അന്ധവിശ്വാസപ്രചാരണങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കേണ്ടതാണ്.

എല്ലാപള്ളികളിലും പതിവുപോലെ കലാപരിപാടികൾ നടക്കുന്നുണ്ട്, വെളിവുള്ളവർ പോകുന്നില്ല എന്നുമാത്രം. ബാക്കി വലിയൊരു വിഭാഗം അന്ധവിശ്വാസി പൊട്ടന്മാരും പള്ളികളിലെ സ്കിറ്റുകാണാൻ എത്തുന്നുണ്ട്.

തൃശൂർ സെൻറ് ആൻസ്‌ ചർച്ചിൽ ഇന്നലെ വൈകുന്നേരം നടന്ന കലാപരിപാടികളുടെ പുറത്തുനിന്നെടുത്ത ചിത്രമാണ് ഇത്. നൂറ്റി ഇരുപതോളം പേർ ഇന്നലെ വൈകുന്നേരത്തെ സ്കിറ്റ് കാണാൻ എത്തിയിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ മറികടന്നാണ് വെള്ള നൈറ്റിക്കാർ ഇത്തരത്തിലുള്ള തോന്നിയവസങ്ങൾ നടത്തികൊണ്ടിരിക്കുന്നത്.