വിലക്ക് ലംഘിച്ച് കുർബാന; 59 കന്യാസ്ത്രീകൾക്ക് കൊറോണ സ്ഥിരീകരിച്ചു

വിലക്ക് ലംഘിച്ച് ഇറ്റലിയിൽ ശവം തീറ്റി ചോരകുടി സ്കിറ്റുകൾക്ക് (കുർബാനകൾക്ക്) നേതൃത്വം കൊടുത്ത കന്യാസ്ത്രീകളിൽ 59 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഗെറ്റോഫെറാറ്റ, റോം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കന്യാസ്ത്രീകൾക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ഇറ്റാലിയൻ ദിനപത്രമായ ദി ടുഡെ റിപ്പോർട്ട് ചെയ്യുന്നു. ഡോട്ടേഴ്സ് ഓഫ് സാൻ കാമിലിയോ സഭയുടെ ആസ്ഥാനമായ ഗോട്ടിഫെറയിലെ കോൺവെന്റിലാണ് 40 പേർക്ക് രോഗം സ്ഥികരിച്ചത്.

ഇന്നും ഗോത്രവർഗ്ഗ കാലത്തെ വിശ്വാസവുമായി വിലക്ക് ലംഘിച്ച് ഇറ്റലിയിൽ കുർബാനകൾക്ക് നേതൃത്വം കൊടുത്തവർക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്, കേരളത്തിലും സകല പള്ളികളിലും ഈ കലാപരിപാടികൾ നടക്കുന്നുണ്ട്. ആഗോളതലത്തിൽ തന്നെ രോഗശാന്തി തട്ടിപ്പ് നടത്തുന്ന ഏകമതമായ കത്തോലിക്കാ സഭ കൊറോണയും ആഘോഷമാക്കുകയാണ്.

കോവിഡ് പിടിപെട്ടു മരിച്ചവരെ അടക്കംചെയ്തു സെമിത്തേരി നിറഞ്ഞതോടെ വടക്കന്‍ ഇറ്റലിയില്‍ കൂട്ടത്തോടെ മൃതദേഹങ്ങള്‍ നീക്കംചെയ്തു. ബെര്‍ഗാമോയില്‍നിന്നു ബുധനാഴ്ച രാത്രിയാണ് സൈനിക വാഹനങ്ങളില്‍ മൃതദേഹങ്ങള്‍ മാറ്റിയത്.

ബെര്‍ഗാമോയില്‍ 4,300 പേര്‍ക്കാണു കോവിഡ്- 19 പിടിപെട്ടത്. ഇവരില്‍ 93 പേര്‍ മരിച്ചു. മോര്‍ച്ചറികളെല്ലാം നിറഞ്ഞു. ദിവസം കോവിഡ് ബാധിച്ചു മരിച്ചവരുടേതുമാത്രമായി 24 മൃതദേഹങ്ങള്‍ വരെയാണ് െകെകാര്യം ചെയ്യേണ്ടിവരുന്നത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ വേറെ. ഇപ്പോള്‍ കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ അടുത്ത പ്രവിശ്യകളിലേക്കാണു നീക്കുന്നത്. ഇന്നലെ 15 െസെനിക ട്രക്കുകളിലാണ് മൃതദേഹങ്ങള്‍ നീക്കിയത്. 50 െസെനികരെ ഇതിനായി ക്രമീകരിച്ചിരുന്നു. കഴിഞ്ഞ ഒറ്റ ദിവസം 70 മൃതദേഹങ്ങളാണ് െസെനിക വാഹനത്തില്‍ ഇങ്ങനെ നീക്കിയതെന്നും അധികൃതര്‍ അറിയിച്ചു. 140 കോടി ജനങ്ങളുള്ള െചെനയേക്കാള്‍ ദുരന്തം ആറുകോടി ജനമുള്ള ഇറ്റലി നേരിടേണ്ടിവരുമെന്നാണ് സൂചന. 

ജപ്പാന്‍ കഴിഞ്ഞാല്‍ ശതമാനക്കണക്കില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുതിര്‍ന്ന ആളുകളുള്ള രാജ്യമാണ് ഇറ്റലി. ഇറ്റലിയില്‍ മരിച്ചവരില്‍ 87 ശതമാനവും 70 വയസിനുമേലുള്ളവരാണ്. ലോകാരോഗ്യസംഘടനയും ഇറ്റാലിയന്‍ ആരോഗ്യവകുപ്പ് അധികൃതരും ചൂണ്ടിക്കാട്ടുന്ന പ്രധാനകാരണവും ഇതാണ്; വൈറസ് മൂലം സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന മുതിര്‍ന്ന തലമുറ. അതേസമയം അമേരിക്കയില്‍ മരിച്ച 138 പേരില്‍ 80 ശതമാനവും 65 വയസിനുമുകളിലുള്ളവരാണ്.

ഓരോ മണിക്കൂറിലും അമ്പതോളം പേര്‍ക്കു കോവിഡ്-19 ബാധിക്കുന്നു. ഓരോ പത്തു മിനിറ്റിലും ഓരോ മരണം. െചെനയ്ക്കും ഇറ്റലിക്കും പിന്നാലെ ഇറാനിലും കോവിഡിന്റെ സംഹാരതാണ്ഡവം തുടരുകയാണ്. രാജ്യത്തു കോവിഡ് മരണം 1,135 ആയെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് കിയാനൂഷ് ജഹാന്‍പോറിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന പറഞ്ഞു. രാജ്യത്തിന്റെ പുതുവത്സരവേളയായ നോറുസ് ആഘോഷങ്ങള്‍ ഒഴിവാക്കി വീടിനുള്ളില്‍ കഴിയാനാണു സര്‍ക്കാരിന്റെ നിര്‍ദേശം.

24 മണിക്കൂറിനിടെ 147 പേര്‍ മരണമടഞ്ഞതായി ആരോഗ്യ സഹമന്ത്രി അലിറേസ റെയ്‌സി അറിയിച്ചു. പുതുതായി 1,192 പേര്‍ രോഗബാധിതരായി. രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 17,361. ടെഹ്‌റാനില്‍ ഇന്നലെ ഒരു ഡോക്ടര്‍ കൂടി മരണത്തിനു കീഴടങ്ങി. പത്തു ഡോക്ടര്‍മാരും നാലു നഴ്‌സുമാരുമാണ് ഇറാനില്‍ ഇതുവരെ മരിച്ചത്.