ആലപ്പുഴ പടക്ക നിര്‍മ്മാണശാലയിലെ തീപ്പിടുത്തം; മരണം രണ്ടായി

കുട്ടനാട് പുളിങ്കുന്ന് വലിയപള്ളിക്ക് സമീപം പടക്കനിര്‍മ്മാണശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുളിങ്കുന്ന് സ്വദേശി റെജിയാണ് മരിച്ചത്. ഇന്നലെ പകല്‍ രണ്ടോടെയായിരുന്നു അപകടം. ഒമ്പത് പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.

ഗുരുതരമായി പരുക്കേറ്റ കരിയച്ചിറ ഏലിയാമ്മ തോമസ്(50), മലയില്‍ പുത്തന്‍വീട്ടില്‍ ബിനു(30), കന്നിട്ടച്ചിറ ബിന്ദു (42),കിഴക്കാട്ടുതറ സരസമ്മ(52) കണ്ണാടി ഇടപ്പറമ്പില്‍ വിജയമ്മ(56) എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.