കൊവിഡ് 19: ഏപ്രില്‍ എട്ടുവരെ ഹൈക്കോടതി അടച്ചു

കൊവിഡ് 19 സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുമായി ഭാഗമായി ഏപ്രില്‍ എട്ടുവരെ ഹൈക്കോടതി അടച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രം ഇനി പരിഗണിക്കും. ഇതിനായി ആഴ്ചയില്‍ രണ്ട് ദിവസം മാത്രം കോടതി ചേരും. ചൊവ്വയും വെള്ളിയുമായി സിറ്റിംഗ് നടക്കുക.

ഏപ്രില്‍ ഒമ്പതു മുതല്‍ ഹൈക്കോടതി വേനലവധിക്ക് പിരിയും. ഈ സാഹചര്യത്തില്‍ ഏകദേശം രണ്ട് മാസത്തോളം കേരള ഹൈക്കോടതി അടഞ്ഞ് കിടക്കും. അതിനിടെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളും ഈ മാസം 31വരെ പൂട്ടിയിടും.