ഗൂഢാലോചനയുടെ ചുരുളഴിയുന്നു: ദളിത്- ഒബിസി- മുസ്ലിം വിരുദ്ധ ഫാക്ടറിയാണ് സാഹിത്യഅക്കാദമി

പ്രൊഫ: ടി.ബി.വിജയകുമാർ (വൈസ് പ്രസിഡണ്ട്, അഖിലകേരള എഴുത്തച്ഛൻ സമാജം)

പൗരത്വബില്ലിനെതിരായി തെരുവിലിറങ്ങി സമരം ചെയ്യുന്നവരെ അപഹസിച്ചുകൊണ്ട് ജനുവരി 29ലെ പത്രങ്ങളിൽ ഒരു വാർത്തവന്നിരുന്നു. കേരള മുഖ്യമന്ത്രി ശ്രി പിണറായി വിജയനെ വഞ്ചിച്ച്, പുരോഗമനത്തിന്റെ കപടമുഖംമൂടിയണിഞ്ഞ് കേരള സർക്കാരിന്റ എഴുത്തച്ഛൻ അവാർഡ് തട്ടിയെടുത്ത എഴുത്തുകാരനായി അറിയപ്പെടുന്ന, സി.രാധാകൃഷ്ണന്റേതാണ്‌ ആ പ്രസ്താവന.

എഴുത്തച്ഛൻ എന്ന പിന്നോക്കജാതിയിൽ പിറന്നഭാഷാപിതാവും, സാമൂ ഹ്യപരിഷ്കർത്താവുമായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെ സവർണ്ണനാക്കുന്നതിന് “ഗർദ്ദ ഭ-മേധം” നടത്തുന്ന (വേദവിധിപ്രകാരം ബ്രാഹ്മണനുമാത്രമേ യാഗങ്ങളുടെയും യജ്നങ്ങ ളുടെയും യജമാനനാകാൻ കഴിയുകയുള്ളു; ശൂദ്രന്മാർക്കു വിധിച്ചിട്ടുള്ളത് “ഗർദ്ദഭമേധം’ മാത്രം) യജമാനനാണ് ശ്രീമദ് ശ്രി രാധാകൃഷ്ണൻ. ശ്രി.എം.എ ബേബിയും ശി.കെ.സി. ജോസഫും സാംസ്കാരികമന്ത്രിയായിരുന്നപ്പോൾ സർക്കാരിന്റെ എഴുത്തച്ഛൻ അവാർഡ് തട്ടിയെടുക്കാൻ പലവിധ “മേധ’ങ്ങളും നടത്തി പരാജയപ്പെട്ട ആളാണ് ഈ മാന്യൻ. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ പതിവുപോലെ ചില പുതിയ ആലോചനക്കാരെ കണ്ടെത്തി ആ പഴയ പണി വീണ്ടും തുടർന്നു.

മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പ്രഭാവർമ്മ, കേരളസാഹിത്യഅക്കാദമി പ്രസിഡണ്ടും, എംടി വാസുദേവൻ നായരുടെ സഹചാരിയുമായ വൈശാഖൻ, അക്കാദമി സെക്രട്ടറി കെ.പി.മോഹനൻ എന്നിവരെയാണ് ഗൂഢാലോചനക്കായി റിക്രൂട്ട് ചെയ്തത്. അവർ കൃത്യം ഭംഗിയായി നിർവഹിക്കുകയും ചെയ്തു! പേരിനുമാത്രം സാസ്കാരികമന്ത്രിയായി പ്രവർത്തിക്കുന്ന എ.കെ ബാലന്റെ ‘കൺകെട്ടി’ മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റി ദ്ധരിപ്പിച്ചാണ് ഇക്കൂട്ടർ കാര്യം നേടിയത്. സി.രാധാകൃഷ്ണന്റെ ഏറാൻ മൂളികളും കറകളഞ്ഞ വർഗ്ഗീയവാദികളുമായി അറിയപ്പെടുന്നവരെ അവാർഡ് തിരഞ്ഞെടുപ്പു സമിതിയിൽ കുത്തിനിറച്ചാണ് “കാര്യം സാധിച്ചത്.

പ്രഭാവർമക്ക് മുഖ്യമന്ത്രിമായുള്ള അടുപ്പം ചൂഷണം ചെയ്തുകൊണ്ട് പ്രഭാവർമ്മ, രാധാകൃഷ്ണന്റെ പേർ നിർദ്ദേശിക്കുന്നു. എതിർപ്പ് ഉയർന്നു വരാൻ തീരെ സാധ്യതയില്ലാത്തവരെ ചേർത്തു തിരഞ്ഞെടുപ്പു സമിതി പടച്ചുണ്ടാക്കി രാധാകൃഷ്ണൻ ലക്ഷ്യം കണ്ടു. തിരഞ്ഞെടുപ്പു സമിതി രൂപീകരണത്തിൽ നിർണ്ണായകമായ പങ്കുവഹിക്കാൻ അധികാരമുള്ള അക്കാദമി പ്രസിഡണ്ട് വൈശാഖനും മന്ത്രി എ.കെ ബാലനും മൗനം പാലിച്ചു. അക്കാദമി സെക്രട്ടറി തിരഞ്ഞെടുപ്പു സമിതിയിൽ അംഗമായിരു ന്നില്ല. എന്നിരുന്നാലും തിരുവനന്തപുരത്തുചേർന്ന തിരഞ്ഞെടുപ്പു സമിതിയോഗത്തിൽ പങ്കെ ടുക്കുന്നതിനായി പ്രസിഡണ്ടും സെക്രട്ടറിയും സർക്കാർ ചിലവിൽ ഒന്നിച്ചാണ് പോയത്. പ്രസിഡണ്ടിനെ കൊണ്ട് നമ്മുടെ തിരഞ്ഞെടുപ്പു ബൂത്തുകളിൽ കാണാറുള്ള “ഓപ്പൺ വോട്ട് രാധാകൃഷ്ണനു അനുകൂലമായി ചെയ്യിക്കുന്നതിനുവേണ്ടിയാണ് സെക്രട്ടറി അദ്ദേഹത്തെ അനുഗമിച്ചത്. സെക്രട്ടറിയുടെ യാത്രാചിലവ് സർക്കാരിലേക്ക് തിരിച്ചടക്കേണ്ടതാണ് !

ശ്രി.പിണറായി വിജയൻ അധികാരമേറ്റയുടെനെ തന്നെ വർമ്മയുമായും രാധാകൃ ഷ്ണനുമായും മാന്യമായ ഒരു കരാറിൽ ഏർപ്പെട്ടിരുന്നു. അന്ന് കേന്ദ്രസാഹിത്യഅക്കാദമിയിൽ മലയാളത്തെ പ്രതിനിധികരിച്ച് എക്സിക്യൂട്ടിവ് അംഗമായിരുന്ന രാധാകൃഷ്ണൻ തന്റെ സ്വാധീനം ഉപയോഗിച്ച് വർമ്മക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് വാങ്ങികൊടുക്കണം. അതിനുപകരമായി വർമ്മ തന്റെ സ്വാധീനം ഉപയോഗിച്ച് രാധാകൃഷ്ണന് എഴുത്ത ച്ഛൻഅവാർഡും വാങ്ങികൊടുക്കണം. ഈ കരാർ ഇരുചെവിയറിയാതെ നടപ്പിലാക്കപ്പെ ട്ടു. ബാർട്ടർ സമ്പ്രദായത്തിലുള്ള ഒരു അവാർഡാണ് രണ്ടുപേർക്കും ലഭിച്ചത്. സാഹിത്യ ചരിത്ര വിദ്യാർത്ഥികൾക്ക് ഇത് ഒരു പാഠമായി ചേർക്കാവുന്നതാണ്. “ബാർട്ടർ സമ്പ്രദായം സാഹിത്യത്തിൽ” എന്ന തലക്കെട്ടിൽ അന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഇത് ചർച്ചയായ കാര്യം ഇവിടെ സ്മരിക്കുന്നു. ഇപ്പോൾ മാത്രമാണ് രാധാകൃഷ്ണന്റെ മുഖംമൂടി കൃത്യമായി അഴിഞ്ഞുവീണത്.

ചിലരാഷ്ട്രീയപ്രവർത്തകരിൽ കുറച്ച് “അഴകുള്ളവനെ” കാണുമ്പോൾ അപ്പാ എന്നുവിളിക്കുന്ന സ്വഭാവക്കാരുണ്ട്. എഴുത്തുകാരിൽ അത്തരക്കാർ ഉണ്ടോ എന്ന് ഞങ്ങൾക്ക് അറിയില്ല. തൃശ്ശൂരിനെ ഇന്ന് കേരളത്തിന്റെ സാസ്കാരിക തലസ്ഥാനമായിട്ടാണ് ചിത്രീകരിക്കുന്നത്. പണ്ടുകാലത്തും അങ്ങിനെയാണ്. 14,15,16 നൂറ്റാണ്ടുകളിൽ മണിപ്രവാളകാലത്തും അങ്ങിനെയാണ് കണക്കാക്കിയിരുന്നത്. 16-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ എഴുതിയതായി കരുതപ്പെടുന്ന “ ചന്ദ്രോത്സവം” തൃശ്ശൂർ സാഹിത്യഅക്കാദമിയിൽ നിന്ന് വെറും 4 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ചിറ്റിലപ്പള്ളി നാട്ടിലെ മണക്കുളം നാടുവാഴിയായ കണ്ടൻ കോതയുടെ ഭൂമികയിലാണ് അരങ്ങേറിയത്. “കണ്ടൻ കോതയാണ്” ആതിഥേയൻ. മേദിനി വെണ്ണിലാവാണ് നായിക. പാറക്കാട്ട് ഇട്ടി, ഉണ്ണിയച്ചി, ഉണ്ണിചിരുതേവി, പുഷ്പലേഖ, കനകവല്ലി എന്നിവരാണ് മുഖ്യ ആകർഷണം. ജന്മികളായ നമ്പൂതിരിമാരെയും നാടുവാ ഴികളേയും കവികളേയും അവരുടെ ഭാര്യമാരേയും മാത്രമേ ഈ ഉത്സവത്തിന് ക്ഷണി ക്കാറുള്ളു. ഇപ്പോൾ ആധുനിക “ ചന്ദ്രോത്സവത്തിന്റെ ഭൂമിക കേരളസാഹിത്യഅക്കാദമി ആണ്. “കെ.പി മോഹനൻ കണ്ടൻ കോതയാണ്”. ആധുനിക മണക്കുളം രാജാവ്! അങ്ങിനെ 21-ാം നൂറ്റാണ്ടിലും തൃശ്ശൂർ സാംസ്കാരിക തലസ്ഥാനമായി തുടരുന്നു.

നമ്പൂതിരി, പിഷാരടി, നമ്പീശൻ, നായർ തുടങ്ങിയ ശൂദ്രസാഹിത്യഎഴുത്തുകാരുടെ വിഹാരകേന്ദ്രമാണ് സാഹിത്യഅക്കാദമി. കണ്ണുതട്ടാതിരിക്കാൻ കെ.ഇ.എൻനെ കണ്ടേക്കാം. “മേച്ഛ സമ്പർക്കം കഴിയുന്നത് കുറക്കാൻ അക്കാദമി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സാഹിത്യഅക്കാദമിയിൽ സാഹിത്യപുരാവസ്തുക്കളെ കൊണ്ടും ജീർണ്ണവസ്തുക്കളെകൊണ്ടും വഴിതടഞ്ഞ് നടക്കാൻ സാധ്യമല്ല. ദളിത് -ഒബിസി- മുസ്ലിം വിരുദ്ധഫാക്ടറിയാണ് സാഹിത്യഅക്കാദമി.

മുഖ്യമന്ത്രി പിണറായി വിജയനെ ശക്തിയായി പിന്തുണക്കുന്ന സംഘടനയാണ് അഖി ലകേരള എഴുത്തച്ഛൻ സമാജം. അദ്ദേഹത്തിന്റെ ചുറ്റും അടിഞ്ഞുകൂടിയ ശൂദ്ര“കള’കളാണ് അദ്ദേഹത്തിന്റെ ഒന്നാം നമ്പർ ശ്രതുക്കൾ. ചിലശൂദ്ര നസ്രാണികളും ഉണ്ട്. ബഹുജൻ ഫോബിയ, ഇസ്ലാമോഫോബിയ എന്നിവയാണ് ഇവരിൽ കാണുന്ന കോറോണവൈറസുകൾ, സമൂഹത്തിന്റെ കഥകഴിക്കുന്നു. ഇത്തരക്കാരെ ആട്ടി ഓടിച്ചാൽ മാത്രമേ മുഖ്യമന്ത്രിക്ക് ശക്തമായ രാഷ്ട്രീയ ഭാവി ഉണ്ടാകുകയുള്ളു.

പ്രഭാവർമ്മ മുഖ്യമന്ത്രിയോടും കേരളീയ സമൂഹത്തോടും മാപ്പുപറയണം. ഒരു അവർണ്ണ ജാതിയിൽ (എഴുത്തച്ഛൻ) പിറന്ന തുഞ്ചനെ സവർണ്ണനാക്കുന്നതിന് (നായർ) വേണ്ടി ഗൂഢാദ്യേശത്തോടുകൂടി പടച്ചുണ്ടാക്കിയ നോവലാണ് അദ്ദേഹം എഴു തി പ്രസിദ്ധീകരിച്ചത്. ചരിത്രപരമായി യാതൊരു സാംഗത്യവും അതിനില്ല. വെറും മൂന്നാം കിട എഴുത്തുകാരനായ രാധാകൃഷ്ണന്റെ അപ്രസക്തമായ കൃതി മഹത്വവൽക്കിരിക്കാ നാണ് അദ്ദേഹം കഠിനപ്രയത്നം ചെയ്തത്. ഉളുപ്പില്ലായ്മ അദ്ദേഹം ഒരു മേന്മയായി കരുതുന്നു. 15,16,17 നൂറ്റാണ്ടുകളിലെ കേരളത്തിന്റെ സാമൂഹ്യചരിത്രം നന്നായി മനസ്സിലാക്കിയിട്ടുള്ള ഒരാളും എഴുത്തച്ഛൻ നായർ ജാതിയിൽ ജനിച്ച ആളാണെന്ന് പറയുകയില്ല. തുഞ്ചത്തെഴുത്തച്ഛൻ, നമ്പൂതിരിയോ, പുലയനോ, പറയനോ, ഈഴവനോ, തിയ്യനോ ഏതുജാതിയിൽ ആയാലും ഒരിക്കലും അദ്ദേഹം നായരാവുകയില്ല, ചരിത്രം സിദ്ധാന്തിക്കുന്നത് അങ്ങിനെയാണ്.

സി.രാധാകൃഷ്ണൻ ഉന്നം വെക്കുന്നത് സുരേഷ്ഗോപിയെപോലെ ബിജെപിയുടെ ഒരു രാജ്യസഭാംഗമായി മാറുന്നതിനാണ്. മുഖ്യമന്ത്രി പിണറായി വിജയനെ കാര്യമായി അവമതിച്ചാൽ ബിജെപിയും ആർഎസ്എസ്സും അതിനു തയ്യാറാവും എന്നാണ് അദ്ദേഹം കരുതുന്നത്. അദ്ദേഹം തന്റെ കോട്ടക്കൽ പ്രസംഗത്തിൽ ദലിത്-ഒബിസി-മുസ്ലിം സമുദാ യങ്ങളെ കടന്നാക്രമിക്കുന്നുണ്ട്. വേറൊരു കഠിനപ്രയത്നത്തിലാണ് ഈ മാന്യൻ. ജാന പീഠം അവാർഡ് ഒരു ബ്രാഹ്മണപീഠം അവാർഡ് ആണെങ്കിലും അപൂർവ്വം സന്ദർഭങ്ങളിൽ ശൂദ്രന്മാർക്കും ലഭിച്ചിട്ടുണ്ട്. അതിനാൽ അതിനായി ഡൽഹി കേന്ദ്രീകരിച്ച് പല സർക്കസ്സു കളും അദ്ദേഹം നടത്തുന്നുണ്ട്. സാഹിത്യകേന്ദ്രങ്ങളിൽ അതും അങ്ങാടിപ്പാട്ടാണ്. ഫലത്തിനായി നമുക്ക് കാത്തിരിക്കാം.

എഴുത്തച്ഛൻ സമുദായത്തേയും എന്നേയും അപമാനിക്കുന്നതിനുവേണ്ടി മലയാളം സർവ്വകലാശാലയെകൊണ്ട് തുഞ്ചത്ത് എഴുത്തച്ഛൻ ജീവിതരേഖ എന്ന “കീറ’പുസ്തകം പ്രസിദ്ധീകരിപ്പിച്ചിട്ടുണ്ട്. ആ പുസ്തകം പിൻവലിക്കാത്തപക്ഷം എഴുത്തച്ഛൻ സമാജം സർവ്വകലാശാലക്കുമുമ്പിൽ പ്രത്യക്ഷസമരത്തിൽ ഏർപ്പെടുന്നതാണ് എന്നുകൂടി അറിയിക്കുന്നു. അന്നത്തെ “ജാര” വൈസ് ചാൻസലറാണ് അതിന് ഒത്താശചെയ്തത്. ശ്രി.പിണറായി വിജയനെ മുഖ്യമന്ത്രി ആക്കുന്നതിന് കഠിനമായി പ്രയത്നിച്ച ഒരു സമുദായമാണ് എഴുത്തച്ഛൻ. ഭരണത്തിന്റെ ആദ്യവർഷത്തിൽ തന്നെ സമുദായത്തിന് കടുത്ത പ്രഹരം ലഭിച്ചാലും, ഈ സർക്കാരിന്റെ മധുവിധുകാലത്ത് തന്നെ അസ്വാരസ്യം വേണ്ട ന്നുവെച്ചാണ് അന്ന് ഞങ്ങൾ പ്രതികരിക്കാതെ വിട്ടത്. ഇനിയും നീട്ടിവെക്കുന്നതിൽ അർത്ഥ മില്ല.അതിനാൽ ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നു.