സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍വന്നു

കൊവിഡ് 19 വൈറസ് ബാധ സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇന്ന് മുതല്‍ നിലവില്‍വന്നു. സര്‍ക്കാറിന്റെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവര്‍ക്കെതിരെ കേസെടുക്കും. പൊതുസ്ഥലത്തും അരാധനാലയങ്ങളിലും സംഘടിക്കുന്നത് അടക്കമുള്ളവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു വിട്ടുവീഴ്ചയും നല്‍കാതെ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം, ഇത് സംബന്ധിച്ച് ഐ ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഡി ജി പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേ സമയം അവശ്യ സേവനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവിന് അനുസരിച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. അവശ്യ സര്‍വ്വീസായി പ്രഖ്യാപിച്ച വിഭാഗങ്ങള്‍ക്ക് പോലീസ് പാസ് നല്‍കും. പാസ് കൈവശമില്ലാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും.

കാസര്‍കോട് ജില്ലയിലെ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാല് എസ് പിമാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 93 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോഴിക്കോട് ഇന്നലെ രാത്രി രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ പരിശോധനഫലങ്ങള്‍ ഇന്ന് കിട്ടും.

കേരളം അടച്ച് പൂട്ടലിലാണെങ്കിലും അവശ്യസാധനങ്ങള്‍ കിട്ടും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും. ഭക്ഷണം, പാനീയം, മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തും. പാല്‍, പച്ചക്കറി, പലചരക്ക്, പഴങ്ങള്‍, മത്സ്യം, മാംസം, കാലിത്തീറ്റ തുടങ്ങിയവയെല്ലാം അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉണ്ട്. കാസര്‍കോട് ജില്ലയില്‍ ഇത്തരം കടകള്‍ രാവിലെ 11മുതല്‍ വൈകിട്ട് അഞ്ച് വരെ തുറക്കും. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് സമയക്രമം ബാധകമായിരിക്കില്ല.

അടച്ചുപൂട്ടലിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞകാര്യങ്ങള്‍:

* സംസ്ഥാനഅതിര്‍ത്തി അടയ്ക്കും.
* കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്, ഇല്ല, സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.
* ടാക്‌സി അനുവദിക്കും; ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം.
* അവശ്യസാധനങ്ങള്‍ വില്‍ക്കുന്നതൊഴികെയുള്ള കടകള്‍ പാടില്ല; മെഡിക്കല്‍ ഷോപ്പ് തുറക്കും. കടകളുടെ പ്രവര്‍ത്തനം രാവിലെ 7 മുതല്‍ െവെകിട്ട് 5 വരെ.
* പെട്രോള്‍ പമ്പ്, പാചകവാതകവിതരണം മുടങ്ങില്ല,
* ആശുപത്രികള്‍ പ്രവര്‍ത്തിക്കും.
* ബാങ്കുകളുടെ പ്രവര്‍ത്തനം ഉച്ചക്ക് രണ്ടുമണി വരെ.
* ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം പാടില്ല, പാഴ്‌സല്‍/ഹോം ഡെലിവറി ആവാം.
* ആരാധനാലയങ്ങളില്‍ ആര്‍ക്കും പ്രവേശനമില്ല
* വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് അടക്കമുള്ള
* ടെലികോം സേവനങ്ങള്‍ മുടങ്ങില്ല
* ബാറുകള്‍ തുറക്കില്ല, ബിവറേജസ് ചില്ലറവില്‍പനശാല തുറക്കും.
* ജീവനക്കാരുടെ എണ്ണം കുറച്ച് സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കും
* മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണം
* കാസര്‍ഗോഡ് അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്.
* മറ്റുജില്ലകളില്‍ ആളുകള്‍ പുറത്തിറങ്ങുന്നതിന് തടസമില്ല, ശാരീരിക അകലം പാലിക്കണം.
* ആള്‍ക്കൂട്ടം പാടില്ല, വേണ്ടിവന്നാല്‍ നിരോധനാജ്ഞ.
* വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം; ദിവസവേതനക്കാര്‍ക്കും വേണമെങ്കില്‍ ഭക്ഷണം എത്തിക്കും.
* നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നിയമ നടപടി; ഇവരുടെ മൊെബെല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കും.
* കറന്‍സി നോട്ട്, നാണയങ്ങള്‍ അണുമുക്തമാക്കാന്‍ റിസര്‍വ് ബാങ്കിനോട് അഭ്യര്‍ഥിക്കും.
* മൈക്രോ ഫിനാന്‍സ്, സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളുടെ പണപ്പിരിവ് രണ്ടുമാസത്തേക്ക് നിര്‍ത്തും
* വഴിയില്‍ കര്‍ശനപരിശോധന
* കടകളില്‍ ശാരീരിക അകലം പാലിക്കണം
* ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെ വിദേശത്തുനിന്ന് നേരത്തേ വന്നവരും ജില്ലാഭരണകൂടത്തെ അറിയിക്കണം. മറ്റുള്ളവര്‍ക്കും വിവരമറിയിക്കാം.
* ലോക്ക്ഡൗണ്‍: ഇളവ് ഇവയ്ക്കു മാത്രം
* സ്വകാര്യവാഹനങ്ങള്‍ അനുവദിക്കും.
* ആശുപത്രികളും മെഡിക്കല്‍ സ്‌റ്റോറുകളും.
* പോലീസ്, അഗ്നിശമനസേന, മാധ്യമങ്ങള്‍.
* പലചരക്കുകടകള്‍, റേഷന്‍ കടകള്‍, പെട്രോള്‍ പമ്പുകള്‍.
* മരുന്ന്, ഭക്ഷണം ഓണ്‍െലെന്‍ വ്യാപാരം.
* ജലം, െവെദ്യുതി, പാചകവാതകവിതരണം.
* ബാങ്കുകള്‍, എ.ടി.എമ്മുകള്‍.
* പാല്‍, കുട്ടികളുടെ പാല്‍പ്പൊടി തുടങ്ങിയവയുടെ വിപണനം.
* അവശ്യസേവനങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍.

കോവിഡിനെ നേരിടാന്‍ മാര്‍ച്ച് 31 വരെ സംസ്ഥാനം മുഴുവന്‍ അടച്ചുപൂട്ടല്‍ (ലോക്ക്ഡൗണ്‍). ഇന്നലെ അര്‍ധരാത്രി നടപ്പായി. സര്‍ക്കാര്‍ ഒപ്പമല്ല, മുന്നിലുണ്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തുടര്‍നടപടി 31 നുശേഷം തീരുമാനിക്കും.