ചാലക്കുടിയിൽ അറസ്റ്റിലായ ഫാദർ പോൾ പടയാട്ടി പണ്ടേ ഉഡായിപ്പിൻറെ ഉസ്താദ്

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിലക്ക് ലംഘിച്ച് ‘കൊറോണ നിർവീര്യ’ പ്രാർത്ഥനാ തട്ടിപ്പും ‘ശവംതീറ്റി ചോരകുടി’ സ്കിറ്റും അവതരിപ്പിച്ചതിന് ഇന്നലെ ചാലക്കുടിയിൽ അറസ്റ്റിലായ Fr. പോൾ പടയാട്ടി പണ്ടേ ഉഡായിപ്പിൻറെ ഉസ്താദ്‌കൂടി ആയിരുന്നെന്ന് വിശ്വാസിയുടെ കുറിപ്പ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഇയാളെ മുൻപും വിളിച്ച് വാണിംഗ് നൽകി വിട്ടിട്ടുള്ളതാണ്. വിശ്വാസികളിൽ ഒരാൾ ഇന്റർ കാസ്റ്റ് മാര്യേജ് ചെയ്തതിന്റെ പേരിൽ സാമൂഹ്യവിലക്കും ജീവിക്കാൻ പറ്റാത്ത സാഹചര്യവും ഉണ്ടാക്കി ആ കുടുംബത്തെ ഉപദ്രവിച്ചതിൻറെ പേരിൽ ആയിരുന്നു ഇത്.

കോവിഡ് 19 വൈറസിൻറെ വ്യാപനം തടയുന്നതിന്‌ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് ഇതിപ്പോൾ നാലാമത്തെ സാമൂഹ്യദ്രോഹിയായ പള്ളി വികാരിയാണ് രഹസ്യമായി അസമയത്ത് ആളെക്കൂട്ടി ശവംതീറ്റി ചോര കുടി സ്കിറ്റ് അവതരിപ്പിച്ചശേഷം സ്ത്രോത്രകാഴ്ചയെന്നപേരിൽ പിച്ചതെണ്ടി വിശ്വാസിപോട്ടന്മാരെ പറ്റിക്കുന്നത്. മതത്തിൻ്റെ പുറംചട്ടയുടെ സുരക്ഷിതത്വത്തിൽ അഹങ്കരിച്ച് ആരോടും ഉത്തരവാദിത്തമില്ലാത്ത ഇത്തരം പടയാട്ടി പാതിരിമാർ സമൂഹത്തിൽ ഇനിയുമുണ്ട്!കൊറോണ വൈറസിനേക്കാളും അപകടകാരികളാണിവർ.

റോമിലെ മാർപാർപ്പായുടെ കീഴിൽ സമാന്തര ഭരണം നടത്തുന്ന കത്തോലിക്ക സഭയ്ക്ക് രാജ്യത്തിൻ്റെ നിയമങ്ങൾക്ക് വഴങ്ങാനുള്ള മടിയാണ്.കൂടാതെ നല്ലൊരു വിളവെടുപ്പുകാലം നഷ്ടപ്പെട്ടതിൻ്റെ നിരാശയും. അവരെ അലട്ടുന്നു. വിശുദ്ധനാട്ടിലേക്ക് കമ്മീഷൻ വാങ്ങിതീർത്ഥാടനം സംഘടിപ്പിക്കുന്ന വൈദികരുടെ ചാകര കാലമാണിപ്പോൾ. സീറോ മെത്രാന്മാരുടെ നോമ്പുകാല സന്ദർശനങ്ങളും, കർത്താവിൻ്റെ അതിദാരുണമായ പീഡാസഹനങ്ങളെ ഓർമ്മിപ്പിച്ചുള്ള പിരിവു മേളകളും ഏപ്രിൽ മെയ് മാസത്തെ ധ്യാന മാമാങ്കങ്ങളും എല്ലാം നഷ്ടപെട്ട ദുഖമാണവർക്ക്. സാധാരണക്കാരുടെ വിഷമങ്ങളൊന്നും അവരുടെ മനസ്സിൽ പോലുമില്ല. ഇങ്ങനെ ഒളിച്ചുള്ള സമൂഹ കുർബാന ചൊല്ലിയ ശേഷം കൊറോണ മാറുമ്പോൾ അതൊക്കെ അത്ഭുത സാക്ഷ്യങ്ങളാക്കാനുള്ള തയ്യാറെടുപ്പുകളാണ് ഈ നാടകങ്ങൾ.

ഫെയ്ഡ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണരൂപം

ചാലക്കുടിയിൽ അറസ്റ്റിലായ Fr. പോൾ പടയാട്ടിയെക്കുറിച്ച് ചില കാര്യങ്ങൾ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ അറിവിലേക്കായി എഴുതുകയാണ്. ഈ പുരോഹിത പുംഗവൻ ഇരിങ്ങാലക്കുട അവിട്ടത്തൂർ ഊരകം പളളിയിൽ “വികാരി ” ആയി ഇരിക്കുമ്പോൾ , എന്റെ സുഹൃത്തും സഹോദരതുല്യനുമായ ബെന്നിയേയും കുടുംബത്തേയും കഷ്ടപ്പെടുത്തിയതിന് കയ്യും കണക്കും ഇല്ല. ഡ്രൈവിംഗ് ജോലി ചെയ്ത് അന്നന്നത്തെ അഷ്ടിക്ക് വക കണ്ടിരുന്ന ബെന്നിക്ക് ഈ പുരോഹിതൻ വരുത്തി വച്ച ദുരിതം ചില്ലറയല്ല. 2016-ൽ ആണ് സംഭവം. വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുടെ പിതാവായി, സ്വസ്തമായി ജീവിക്കുന്ന ബെന്നി വലിയ ഒരു “അപരാധം ” ചെയ്തിരിക്കുന്നതായി പടയാട്ടി പുരോഹിതൻ കണ്ടെത്തി. !!! സഭാ നിയമങ്ങൾക്ക് വിരുദ്ധമായി ബെന്നി അന്യ മതസ്ഥയെ വിവാഹം കഴിച്ച് ജീവിക്കുകയാണെന്നും ഉടൻ തന്നെ രൂപത ട്രിബൂണലിനു മുമ്പിൽ ഹാജരാകണമെന്നും ഉള്ള ഉത്തരവ് ബെന്നിയെ തേടിയെത്തി ! ജീവിത പ്രാരാബ്ധങ്ങളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന ബെന്നി, ജോലിക്ക് പോകണോ അതോ ഇനി സഭാ അധികാരികൾക്ക് മുമ്പിൽ ഹാജരാകണോ എന്നറിയാതെ ഇതികർത്തവ്യമൂഢനായി നിന്നു. അന്ന് പുരോഹിതൻ എന്ന് പറഞ്ഞാൽ – ജനം താണ് വീണ് തൊഴുത് നിൽക്കുന്ന കാലമാണ്. ഫാദർ റോബിനും , ഫ്രാങ്കോയും ആലഞ്ചേരിയും ഒന്നും അന്ന് മറനീക്കി പുറത്തുവന്നിട്ടില്ല !!!. ദയവ് ചെയ്ത് ഉപദ്രവിക്കരുത് – ജീവിക്കാൻ അനുവദിക്കണം എന്ന് താണുകേണു പറഞ്ഞു. പടയാട്ടി കേട്ട ഭാവം നടിച്ചില്ല. പടയാട്ടിയുടെ സംസാരത്തിലെ ഓരോ വാക്കിലും . അധികാരവും അഹങ്കാരവും ധിക്കാരവും മുഴച്ചു നിന്നിരുന്നു. അതിന്റെ ഒരു വകദേദമാണ് വർഷങ്ങൾക്കു ശേഷവും ഒട്ടും കുറയാതെ ചാലക്കുടി പോലീസിനോട് കാണിച്ചത്! എന്ത് ചെയ്യണമെന്ന് അറിയാതെ ബെന്നിയുടെ ജീവിതം ഒരു നിമിഷം സ്തംഭിച്ചു പോയി.! പിന്നെയുള്ള ദിവസങ്ങൾ എല്ലാം മെത്രാന്റെ അരമനയുടെ പടിക്കെട്ടുകൾ കയറി ഇറങ്ങലായി ബെന്നിയുടെ പ്രധാന ജോലി. കുടുംബം പട്ടിണിയിലാവാൻ തുടങ്ങി. ആ സമയത്താണ് ബഹുമാനപ്പെട്ട PA മാത്യു ചേട്ടൻ ഈ വിവരങ്ങൾ അറിയുന്നത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ബെന്നിയെ കൊണ്ട് പോയി പടയാട്ടിക്കെതിരെ പരാതി കൊടുപ്പിച്ചു. പോലീസ് പടയാട്ടിയെ സ്റ്റേഷനിൽ വിളിപ്പിച്ച് – ബെന്നിയെയും കുടുംബത്തേയും മേലിൽ ഉപദ്രവിക്കരുതെന്ന് രേഖാമൂലം എഴുതി വാങ്ങി. !!!. ചെയ്തത് അബദ്ധമായെന്ന് മനസ്സിലായപ്പോൾ രൂപതയും വികാരിയും അടവ് മാറ്റി – പുതിയ ഉത്തരവിറക്കി. ആ രണ്ട് ഉത്തരവുകളും താഴെ കൊടുക്കുന്നു. ആദ്യത്തെ കത്തിലെ ധിക്കാരഭാഷ എത്ര വേഗമാണ് രണ്ടാമത്തെ കത്തിലെ വിനയത്തിന്റെ ഭാഷയായി മാറിയതെന്ന് നോക്കുക. സഭാ ന്വേതൃത്വത്തിന്റെ മനുഷ്യത്വമില്ലായ്മയും പൗരോഹിത്യത്തിന്റെ ധിക്കാരവും ആണ് ഈ സംഭവത്തിലൂടെ മറ നീക്കി പുറത്ത് വരുന്നത്. ഇന്ന് ചാലക്കുടിയിൽ അറസ്റ്റിലായ പടയാട്ടി പുരോഹിതനുവേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ ബെന്നിക്കും കുടുംബത്തിന് ഇന്ന് സാധിക്കൂ.!!!