പത്തനംതിട്ടയിൽ കോവിഡ് നിയന്ത്രണം മറികടന്ന് സ്വർഗ്ഗത്തിലേക്ക് വിസകൊടുക്കൽ; വൈദികന്‍ ഉള്‍പ്പെടെയുള്ള അസ്മാദികൾക്കെതിരെ കേസ്

കോവിഡ് വ്യാപനത്തിന്റെ പശ്ചത്തലത്തില്‍ സർക്കാർ നിര്‍ദേശം ലംഘിച്ച് ആളെക്കൂട്ടി ശവസംസ്‌കാര ശുശ്രൂഷ നടത്തിയ വൈദികന്‍ ഉള്‍പ്പെടെയുള്ള പള്ളികമ്മറ്റിയിലെ അസ്മാദികളായ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു . തുവയൂര്‍ സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ പള്ളി വികാരി റജി യോഹന്നാന്‍, ട്രസ്റ്റി കന്നാട്ടുകുന്ന് തെക്കേചരുവില്‍ സുരാജ്, സെക്രട്ടറി ഐവര്‍കാല നടുവിലേമുറിയില്‍ ലിജി ഭവനില്‍ മാത്യൂ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

പരേതന് സ്വർഗ്ഗത്തിലേക്ക് വിസകൊടുക്കുന്ന ചടങ്ങിൽ പോലീസിന്റെ നിര്‍ദേശം മറികടന്ന് അന്‍പതിലധികം ആളുകള്‍ കൂട്ടം കൂടിയതിനാണ് നടപടി. ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ കടമ്പനാട് തുവയൂര്‍ സ്വദേശിയുടെ സംസ്‌കാര ചടങ്ങിലാണ് പോലീസ് നിര്‍ദേശം മറികടന്ന് പള്ളിയിൽ ആളുകൂടിയത്.