കുടിയന്മാർക്കും പണികൊടുത്ത് കൊവിഡ് 19; സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടും

സംസ്ഥാനത്തെ ബിവ്‌റേജസ് ഔട്ട് ലെറ്റുകള്‍ ഇന്നുമുതല്‍ തുറക്കില്ല. മാനേജര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനമെടുക്കും.

നേരത്തെ ബാറുകള്‍ അടച്ചുപൂട്ടിയിരുന്നുവെങ്കിലും ബാറുകളിലെ കൗണ്ടറുകള്‍ വഴി മദ്യവില്‍പ്പന നടത്തുന്നത് സര്‍ക്കാറിന്‍രെ പരിഗണനയിലുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച തീരുമാനം വൈകുമെന്നാണ് അറിയുന്നത്. മദ്യവില്‍പ്പന ശാലകള്‍ എത്ര ദിവസത്തേക്ക് അടച്ചിടണമെന്നത് സംബന്ധിച്ചും തീരുമാനം മന്ത്രിസഭായോഗത്തിലുണ്ടാകുമെന്നാണ് അറിയുന്നത്.

കോവിഡ് ബാധ സംസ്ഥാനത്ത് നൂറു കടന്നുതോടയാണ് ബിവറേജസ് ഔട്ട് ലെറ്റുകള്‍ പൂട്ടാനുള്ള തീരുമാനം എടുത്തത്. ബിവറേജസ് അടക്കാതിരുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.