സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; പ്രതിരോധത്തിനായി യുവാക്കളുടെ സന്നദ്ധ സേന രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കുടി കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥനത്ത് രോഗം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 126 ആയി. ഇന്ന് 136 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ കണ്ണൂര്‍ ജില്ലയിലാണ്. മൂന്ന് പേര്‍ വീതം കാസര്‍ഗോഡും മലപ്പറത്തും. തൃശൂരില്‍ രണ്ട് പേര്‍ക്കും വയനാടും ഇടുക്കിയിലും ഓരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് വയനാട് ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. ശ്രീചിത്തിര ആശുപത്രിയിലെ ഡോക്ടര്‍ക്കും രോഗം ഭേദമായി.

തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ കമ്യൂണിറ്റി കിച്ചൺ പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 43 ഇടത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങി. 941 പഞ്ചായത്തുകളിൽ 861 പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ആറ് കോര്‍പ്പറേഷനുകളില്‍ ഒന്‍പത് ഇടത്തായും മുനിസിപ്പാലിറ്റികളിലും കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം തുടങ്ങാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.

കൊവിഡ് പ്രതിരോധത്തിനായി യുവാക്കളുടെ സന്നദ്ധ സേന രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 22 വയസ് മുതല്‍ 40 വയസ് വരെയുള്ളവര്‍ക്ക് സന്നദ്ധ സേനയില്‍ അംഗമാകാം. ഇതിനായി സന്നദ്ധ പ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.2.36 ലക്ഷം പേര്‍ അടങ്ങുന്ന സന്നദ്ധ സേന രൂപീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.