കൊവിഡ്: രാജ്യത്ത് മരണം 13, രോഗബാധിതര്‍ 649

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. നിലവില്‍ രോഗബാധിതര്‍ 649 ആണ്. 43 പേര്‍ക്കു രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ രണ്ടാം ദിനത്തിലാണ് ഓദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടത്.

ആഗോള തലത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4.71 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. 21,300 പേര്‍ മരിച്ചു. യു എസ്, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം കുത്തനെ വര്‍ധിച്ചിട്ടുണ്ട്. ആഗോള സാമ്പത്തിക മേഖലയിലും ഓഹരി വിപണിയിലും സാരമായ പ്രത്യാഘാതങ്ങളാണ് കൊവിഡ് സൃഷ്ടിച്ചിട്ടുള്ളത്.