സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൊവിഡ് 19; സാമൂഹ്യ വ്യാപനം അറിയാൻ റാപിഡ് ടെസ്റ്റ് നടത്തും; മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ ഉപദേശമനുസരിച്ച് മദ്യം നൽകും

സംസ്ഥാനത്ത് ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്ത ശനിയാഴ്ച ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ഒരാള്‍ക്കും കോട്ടയത്ത് രണ്ട് പേര്‍ക്കും എറണാകുളത്ത് ഒരു വിദേശിക്കും രോഗം ഭേദമായതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എറണാകുളത്ത് മരിച്ച ചുള്ളിക്കല്‍ സ്വദേശിയായ 69കാരന് ഹൃദ്‌രോഗം ഉള്‍പ്പെടെ മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ടെന്നും രക്തസമ്മര്‍ദം ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതായും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോള്‍ ആകെ ചികിത്സയില്‍ ഉള്ളവര്‍ 165 ആണ്. 1,34,0370 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 133750 പേര്‍ വീടുകളിലും 620 ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6067 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്ക് അയച്ചത്. ഇതില്‍ 5276 എണ്ണം നെഗറ്റീവ് ഫലം രേഖപ്പെടുത്തി.

നിലവിലുള്ള പ്രത്യേക സാഹചര്യത്തീല്‍ കേരളത്തിലെ സംസ്ഥാന എന്‍ട്രന്‍സ് പരിക്ഷ മാറ്റിവെക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. നിരീക്ഷണത്തില്‍ ഇരിക്കുന്ന ആളുകളുടെ നിരീക്ഷണം ശക്തമായി തുടരും. അതേസമയം, സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യ വ്യാപനം ഉണ്ടാകുന്നുണ്ടോ എന്ന് ഇതോടൊപ്പം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. അതിനായി റാപിഡ് ടെസ്്റ്റ് നടത്തുമെന്നും ഇതിലൂടെ പെട്ടെന്ന് ഫലം അറിയാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏത് വൈറസ് ബാധ പടരുമ്പോഴും സമൂഹ്യ വ്യാപനമുണ്ടായോ എന്നറിയാന്‍ റാപ്പിഡ് ടെസ്റ്റാണ് ഫലപ്രദമായി ഉപയോഗപ്പെടുത്തുക. സമൂഹത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ ഇതുവഴി അധികൃതർക്ക് സാധിക്കും. ഇതിന് ചെലവും കുറവാണ്.

വൈറസ് ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ച് ഏതാനം ദിവസങ്ങള്‍ കഴിഞ്ഞ ശേഷം മാത്രമേ റാപ്പിഡ് ടെസ്റ്റിലൂടെ ഫലം അറിയാന്‍ സാധിക്കു. നിലവില്‍ നിരീക്ഷണത്തിലുള്ളവരിലും അവരുമായി ബന്ധപ്പെട്ടവര്‍ തുടങ്ങിയ എല്ലാവരിലും അതിവേഗം പരിശോധന നടത്തി ഫലമറിയാന്‍ റാപ്പിഡ് ടെസ്റ്റ് സഹായിക്കും. കൊറോണ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ലോകത്തെ മറ്റ് രാജ്യങ്ങളും റാപ്പിഡ് ടെസ്റ്റിലൂടെ ഫലങ്ങള്‍ കണ്ടെത്തിയിരുന്നു.

നിലവില്‍ പി.സി.ആര്‍ (പോളിമെര്‍ ചെയിന്‍ റിയാക്ഷന്‍) ടെസ്റ്റ് വഴിയാണ് ഇന്ത്യയില്‍ എല്ലാ രോഗികളിലും വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയുന്നത്. ഈ പരിശോധനയ്ക്ക് കൂടുതല്‍ സമയം ആവശ്യമാണ്. സമൂഹ വ്യാപനം പെട്ടെന്ന് തിരിച്ചറിയേണ്ടതിനാലാണ് അതിവേഗം ഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റ് നടത്താൻ ആരോഗ്യവകുപ്പ് തയ്യാറെടുക്കുന്നത്.

കൊറോണ മൂലമുള്ളലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ൾ പൂ​ർ​ണ​മാ​യി അ​ട​ച്ച​തോ​ടെ മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് ഡോ​ക്ട​റു​ടെ ഉപദേശ​പ്ര​കാ​രം മ​ദ്യം ന​ൽ​കുമെന്ന് മുഖ്യമന്ത്രി. ഇതിനായി താൻ എ​ക്സൈ​സി​ന് നി​ർ​ദേ​ശം ന​ൽ​കുമെന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അറിയിച്ചു.മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ച​തോ​ടെ നി​ര​വ​ധി പേ​ർ സംസ്ഥാനത്ത് ജീ​വ​നൊ​ടു​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സർക്കാർ പുതിയ തീരുമാനം എടുത്തത്. ചി​ല​ർ​ക്ക് മ​ദ്യം അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തിയിട്ടുണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്ക് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നി​ശ്ചി​ത അ​ള​വി​ൽ മ​ദ്യം ന​ൽ​കാ​ൻ എ​ക്സൈ​സ് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കും. എ​ന്നാ​ൽ ഇ​തി​ന്റെ പ്രാ​യോ​ഗി​ക​വ​ശം ഒ​ന്നു​കൂ​ടെ പ​രി​ശോ​ധി​ക്കേണ്ടതുണ്ടെന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.