നിരോധനാജ്ഞ ലംഘിച്ച് വീണ്ടും സ്കിറ്റ് അവതരിപ്പിച്ച വികാരിമാരും കന്യാസ്ത്രീകളുമടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ അവഗണിച്ച് ഇന്ന് ഞായറാഴ്ചകളിൽ പതിവായി പള്ളികളിൽ കുർബാന എന്നപേരിൽ നടത്തിവരാറുള്ള ‘ശവം തീറ്റി ചോരകുടി സ്കിറ്റ്’ വീണ്ടും അവതരിപ്പിച്ച 10 പേരെ മാനന്തവാടിയിൽ അറസ്റ്റ് ചെയ്തു. സ്കിറ്റിലെ മുഖ്യ അഭിനേതാക്കളും സംവിധായകനും പിന്നണിപ്രവർത്തകരും ആയിരുന്ന വികാരി ഫാദർ ടോം ജോസഫ്, അസിസ്റ്റന്റ് വികാരി ഫാദർ പ്രിൻസ്, ബ്രദർ സന്തോഷ്, സിസ്റ്റർമാരായ സന്തോഷ, നിത്യ, മേരി ജോൺ, സെമിനാരി വിദ്യാർത്ഥികളായ ആഞ്ജല, സുബിൻ, മിഥുൻ എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ചകളിൽ ഈ സ്കിറ്റ് കണ്ടിലെങ്കിൽ സ്വർഗ്ഗത്തിലേക്ക് വിസകിട്ടില്ലെന്നും, വീട്ടിലെ കുട്ടികളുടെ കല്യാണം നടത്തികൊടുക്കില്ലെന്നും, പള്ളി സെമിത്തേരിയിൽ ശവം അടക്കില്ലെന്നുമൊക്കെ പറഞ്ഞു വിശ്വാസി പൊട്ടന്മാരെ പേടിപ്പിച്ചാണ് കണ്ടു കണ്ടു ബോറടിച്ച ഈ സ്കിറ്റിന് ബാലെമോഡൽ സംഗീത നാടക സ്കിറ്റിൽ ആത്മീയത കണ്ടെത്തിയ സഭ എല്ലാ ആഴ്ചകളിലും ഓഡിയൻസിനെ എത്തിക്കുന്നത്. അതിന് ശേഷം പഴയ നാടോടി സർക്കസുകാർ സൈക്കിൾ യജ്ഞവും സിനിമാറ്റിക്ക് ഡാൻസും നടത്തിയശേഷം പിരിവിനു വരുന്നതുപോലെ സ്തോത്ര കാഴ്ചയെന്ന പേരിൽ പിരിവിനായി ബക്കറ്റുമായി വരുമ്പോൾ സ്കിറ്റ് കണ്ട എല്ലാവരും പിരിവ് കൊടുക്കണം ഈ കലാപരിപാടി മുടങ്ങിയാൽ ആകാശം ഇടിഞ്ഞുവീഴും എന്നാണ് വിശ്വാസി പൊട്ടന്മാരെ പറഞ്ഞു പറ്റിക്കുന്നത്. അതിനുവേണ്ടിയുള്ള വിശ്വസിക്കലും വിശ്വസിപ്പിക്കലുമാണ് ഇപ്പോൾ നടക്കുന്നത്.

ലോക്ക് ഔട്ട് നീണ്ടുപോയാൽ പലരും സ്കിറ്റ് കണ്ടില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് തിരിച്ചറിയുകയും ഇതിൻറെ ഹാങ് ഓവറിൽ നിന്ന്‌ വിട്ടുപോകുകയും ചെയ്യുമെന്ന് സഭയ്ക്ക് അറിയാം.അതുകൊണ്ടാണ് വിലക്ക് ലംഘിച്ചും ഇതുപോലുള്ള കലാപരിപാടി നടത്തി തങ്ങളാണ് ആകാശം ഇടിഞ്ഞുവീഴാതെ കാത്തുരക്ഷിക്കുന്നതെന്ന് വിശ്വാസിപൊട്ടന്മാരെ ബോധ്യപ്പെടുത്താനായി ഇത്തരം ഉഡായിപ്പുകൾ ധിക്കാരപരമായിത്തന്നെ ഇവർ തുടരുന്നത്. നിലനിൽപ്പിന്റെ പ്രശ്‌നം കൂടിയാണ് അവരെ സംബന്ധിച്ച് ഇത്.

ഇവർക്കെതിരേ എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് 2020 പ്രകാരം നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. മാനന്തവാടി സിഐ എം എം അബ്ദുൾ കരീം, എസ് ഐ സി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിച്ച് പ്രാർത്ഥന നടത്തിയതിന് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ സിലോൺ പെന്തകോസ്ത് സഭാ പാസ്റ്റർ അടക്കം ആറ് പേർക്കെതിരെ പത്തനംതിട്ട പൊലീസ് കേസ്സെടുത്തു.

അതിനിടയിൽ ചാലക്കുടിയിൽ വിലക്ക് ലംഘിച്ച് ഇതുപോലെ സ്കിറ്റ് അവതരിപ്പിച്ചതിന് ഫാദർ പോൾ പടയാട്ടിയെ അറസ്റ്റ് ചെയ്ത സി ഐ പി ആർ ബിജോയിയെ കാക്കിക്കും മേലെ അധികാരമുള്ള വെള്ള നൈറ്റിക്കാരായ റോമിലെ രാജാധിരാജൻറെ സമന്തരാജാക്കന്മാർക്ക് മേൽ അധികാരപ്രയോഗം നടത്തിയതിനാൽ പരിശുദ്ധാത്മാവ് ഇടപെട്ട് വാടാനപ്പിള്ളിയിലേക്ക് ട്രാൻസ്ഫർ ചെയ്തു.പ്രതികൾക്ക് ജാമ്യം നൽകി വിട്ടയച്ചെങ്കിലും ഇനി മാനന്തവാടി സിഐ എം എം അബ്ദുൾ കരീമിനെ ദുഷ്ടാരൂപിയെ അയച്ച് പരിശുദ്ധാത്മാവ് എന്താക്കുമോ എന്തോ?