രാജ്യം ജീവന്മരണ പോരാട്ടത്തില്‍; കൊവിഡ് 19 പ്രതിരോധത്തിനായുളള നിയന്ത്രണങ്ങളോട് സഹകരിക്കണം: പ്രധാന മന്ത്രി

കൊവിഡ് 19നെതിരായ പോരാട്ടം നാം ജയിക്കുക തന്നെ ചെയ്യുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വൈറസ് ബാധക്കെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവർ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനാകണമെന്നും ഇന്ന് രാവിലെ 11ന് നടത്തിയ മന്‍ കി ബാത്തില്‍ അദ്ദേഹം പറഞ്ഞു.

കൊവിഡിനെതിരെ ജീവന്മരണ പോരാട്ടമാണ് നാം നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നു. ലോക്ക് ഡൗണല്ലാതെ മറ്റു മാര്‍ഗമില്ല. ലക്ഷ്മണ രേഖ വരച്ച് ധൈര്യത്തോടെ പ്രതികൂല സ്ഥിതിഗതികളെ നേരിടണം. നിയന്ത്രണങ്ങളോട് സഹകരിക്കാന്‍ ജനങ്ങള്‍ തയാറാകണം. നിയന്ത്രണം ഇപ്പോഴും ചിലരൊക്കെ പാലിക്കാത്തത് അതീവ ഗൗരവതരമാണെന്നും പ്രധാന മന്ത്രി പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി നിന്ന് മഹാമാരിക്കെതിരെ പോരാടണം. പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ഈ രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ നമുക്ക് കഴിയില്ല.