മദ്യം ലഭിക്കാത്തതിനാൽ തൃശ്ശൂരില്‍ യുവാവ് പുഴയില്‍ ചാടി മരിച്ചു

തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ യുവാവ് പുഴയില്‍ ചാടി മരിച്ചു. നാരായണമംഗലം സ്വദേശി കുണ്ടപറമ്പില്‍ സുനേഷ് (32) ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്നാണ് സുനേഷ് പുഴയില ചാടിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സുനേഷിനെ കാണാതാകുന്നത്. കരൂപ്പടന്ന കടലായി പുഴയില്‍ നിന്നാണ് ഇയാളുടെ മൃതദേഹം ലഭിക്കുന്നത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ അക്രമാസക്തനായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.