കോവിഡ് 19: രാജ്യത്ത് സമൂഹ വ്യാപനം തുടങ്ങിയെന്ന് എയിംസ് ഡയറക്ടറുടെ മുന്നറിയിപ്പ്

രാജ്യത്ത് കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തുടങ്ങിയെന്ന മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍. വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തിലായിരുന്നു രാജ്യം ഇതുവരെ. എന്നാല്‍ ചിലയിടങ്ങളില്‍ കൊറോണ വൈറസ് ബാധ മൂന്നാം ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞുവെന്നും രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.

മുംബൈ പോലുള്ള നഗരങ്ങളിലെ രോഗ ബാധിതരുടെ എണ്ണം അ തിവേഗം ഉയരുന്നതാണ് സമൂഹ വ്യാപനത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. അതേസമയം രാജ്യത്ത് ഭൂരിഭാഗം ഇടങ്ങളിലും വൈറസ് നിയന്ത്രണ വിധേയമായെന്നും അദേം ശേീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഏപ്രില്‍ 10 ന് ശേഷം മാത്രമേ സമൂഹ വ്യാപനം ഉണ്ടായോ എന്ന കാര്യത്തില്‍ വ്യക്തത വരൂ. നിസാമുദിനീലെ തബ ലീഗ് സമ്മേളനം സമൂഹ വ്യാപനത്തിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്നാണെന്നും അദേഹം പറഞ്ഞു.