മുഖ്യമന്ത്രിയുടെ ചിത്രം തെറ്റായി പ്രചരിപ്പിച്ചതിന് ഏഷ്യാനെറ്റ് ആചാരപരമായി മാപ്പ് പറഞ്ഞു

പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരംഇന്നലെ രാത്രി 9 മണിക്ക് 9 മിനിറ്റ് ദീപം തെളിയിക്കുന്ന കലാപരിപാടിയെക്കുറിച്ചുള്ള വാര്‍ത്തയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം തെറ്റായി പ്രചരിപ്പിച്ചതിന് ഏഷ്യാനെറ്റ് ന്യൂസ് ആചാരപരമായി മാപ്പുപറഞ്ഞു. മുഖ്യമന്ത്രിയും കുടുംബവും വൈദ്യുത വിളക്കുകള്‍ അണച്ച് ഇരിക്കുന്ന ചിത്രമാണ് ഏഷ്യാനെറ്റ് ന്യൂസ് വെബ്‌സൈറ്റില്‍ നല്‍കിയത്. ‘പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഐക്യദീപം തെളിയിച്ചു എന്നായിരുന്നു തലക്കെട്ട്‌’.

എന്നാല്‍ ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ച ചിത്രം രണ്ട് വര്‍ഷം മുന്‍പുള്ളതായിരുന്നു.2018ലെ ഭൗമ മണിക്കൂര്‍ ആചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും കുടുംബവും ഓദ്യോഗിക വസതിയില്‍ വൈദ്യുതി വിളക്കുകള്‍ അണച്ച് ഇരിക്കുന്ന ചിത്രമായിരുന്നു ഇത്.

ഈ ചിത്രത്തെയാണ് പുതിയ ചിത്രമായി ഏഷ്യാനെറ്റ് അവതരിപ്പിച്ചതും സംഘികളും മോർച്ചികളുമൊക്കെ മുഖ്യമന്ത്രിക്ക് നന്ദിപ്രകാശിപ്പിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തതും.

ഏഷ്യാനെറ്റിന്റെ വ്യാജവാർത്ത വിവാദമായപ്പോള്‍ വെബ്‌സൈറ്റില്‍ നല്‍കിയ വാര്‍ത്തയിലെ ചിത്രം മാറ്റുകയും, വീഴ്ച്ച വന്നതില്‍ ഖേദമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. അതേസമയം കേരളത്തിലെ മറ്റൊരു പ്രമുഖ ആചാരസംരക്ഷകൻ വിളക്ക് തെളിക്കുന്നതിന്റെ ചിത്രവും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേത്.

കാര്യം ആചാര സംരക്ഷകൻ ആണെങ്കിലും ഇതും പഴയ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജപ്രചാരണമാണ്. ഇതും വ്യാപകമായി ഷെയർ ചെയ്ത് സംഘികളും മോർച്ചികളും രമേശ് ചെന്നിത്തലജിക്കും ധ്വജപ്രണാമം അർപ്പിക്കുന്നുണ്ട്.