മോദി പറഞ്ഞതനുസരിച്ച് വിളക്കണച്ചപ്പോൾ വെടിവെച്ച് മഹിളാമോർച്ചി മഞ്ജു തിവാരി

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഞായറാഴ്ച രാത്രി ഒമ്പത് മണി മുതല്‍ ഒമ്പത് മിനിറ്റ് വൈദ്യുതിവിളക്കുകള്‍ അണച്ച് ദീപങ്ങള്‍ തെളിച്ച കലാപരിപാടികൾ നടക്കുമ്പോൾ ദേശസ്നേഹം മൂത്ത് കുറച്ച് കൂടി കടുത്ത നടപടിയുമായി ഉത്തര്‍പ്രദേശിലെ ബി.ജെ.പി വനിതാ വിഭാഗം നേതാവ് മഞ്ജു തിവാരി.

കൊറോണയെ കൊന്നൊടുക്കാന്‍ അവര്‍ ഗോ…കൊറോണ പറഞ്ഞ് ഭാരത മാതാകി ഗോമാതാകി ജയ്‌ വിളിച്ച് 9 മിനിറ്റ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. റിവോള്‍വര്‍ ഗണ്ണില്‍ നിന്നാണ് ഇവര്‍ വെടിയുതിര്‍ത്തത്. നിരവധിപേർ പരാതി നൽകിയതോടെ മഞ്ജു തിവാരിക്കെതിരെ ഐപിസി 286, ആയുധ നിയമത്തിലെ 30ാം സെക്ഷന്‍ എന്നിവ പ്രകാരം കേസെടുത്തു.

ബാല്‍മര്‍പുരില്‍ നിന്നുള്ള വനിതാ മഹിളാ മോർച്ച പ്രദേശിക നേതാവാണ് മഞ്ജു തിവാരി. കൊറോണയെ വെടിവച്ചു വീഴ്ത്തിയ വീഡിയോ ഫെയ്‌സ്ബുക്കില്‍ പേസ്റ്റ് ചെയ്തതോടെ സോഷ്യൽമീഡിയയിൽ വൈറലായി. ഇതോടെ ഇവര്‍ക്കെതിരെ രുക്ഷമായ വിമര്‍ശനം ഉയര്‍ന്നു. മോർച്ചിക്കെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. ആഘോഷത്തിനിടെ വെടിയുതിര്‍ക്കുന്നത് ഉത്തര്‍പ്രദേശില്‍ നിരോധിച്ചിട്ടുണ്ട്.

‘ദീപങ്ങള്‍ തെളിച്ച് കൊറോണ വൈറസിനെ ദൂരെയകറ്റാം’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഫെയ്‌സ്ബുക്കില്‍ മോർച്ചി തൻറെ കൊറോണ ആക്ഷൻ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.