പാകമാകാത്ത പൈജാമയിട്ട് താടി നീട്ടി വളർത്തി തലയിൽ തൊപ്പിയും വെച്ച് സമൂഹത്തിൽ വേറിട്ടൊരു ജന്തു

ഗഫൂർ കൊടിഞ്ഞി

ആദ്യമൊക്കെ തബ് ലീഗ് ജമാഅത്ത് മണ്ണും ചാണ കവുമല്ലാത്ത ഒരു സംഘടനയാണെന്ന് തോന്നിയി രുന്നു. പിന്നെ അതിൽ ചിലരെ പരിചയപ്പെട്ടപ്പോൾ ആ അഭിപ്രായം തെറ്റാണെന്ന് തോന്നി.കൂട്ടം കൂടി ജമാഅത്ത് എന്ന പേരിൽ നടക്കുന്ന ദേശാടനമാണ് അതിലേക്ക് ആളുകളെ ആകർഷിക്കുന്നത് എന്നും തോന്നി.

വലിയ അഭ്യസ്ഥവിദ്യർ അതിലുണ്ട്. ഡോക്ടർമാർ, എഞ്ചിനിയർമാർ എന്തിന്സയ്ൻ്റിസ്റ്റുകൾ വരെയുള്ള സമൂഹത്തിലെ മേലേതട്ടിലുള്ളവർ അതിലുണ്ട്, ഇതിന് പുറമെ വലിയ പണക്കാരുമുണ്ട്. അവ രെ പക്ഷെ പരാമർശിക്കുന്നില്ല. കാരണം അവരിൽ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരും യഥേഷ്ടമുണ്ടല്ലോ. ഇതിന് പുറമെ ഈ സംഘടനയിൽ സമൂ ഹത്തിൻ്റെ ഏറ്റവും താഴെക്കിടയിലുള്ളവരെയും കണാം.മധ്യവർഗ്ഗം താരതമ്യേന ഈ കൂട്ടായമയി ൽ കുറവാണ്.

ഈ അഭ്യസ്ഥ വിദ്യർ ഇതിൽ ഇടിച്ചു കയറാൻ എന്തായിരിക്കും കാരണം എന്ന് ആലോചിച്ചപ്പോ ൾ അതിന് ചില കാരണങ്ങളും തോന്നി.ഉയർന്ന പണക്കാർക്കും ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കും തങ്ങളുടെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഒരു റിലാക്സാണ് അവരുടെ ജമാഅത്തുകൾ. ഒന്നും രണ്ടും വർഷം ജോലി ചെയത് ക്ഷീണിക്കുമ്പോൾ കൂട്ടം ചേർന്ന് പല സ്ഥലങ്ങളും കറങ്ങാനും മനസി നെ ഏകാഗ്രതയിൽ ലയിപ്പിക്കാനും നല്ല ഭക്ഷണം സ്വയം പാകം ചെയത് കഴിക്കാനും ഇടവേളകളിൽ ഭക്തി സൂക്തങ്ങൾ ഉരുവിട്ട് മനസിനെ വിമലീകരി ക്കാനും അതുവഴി ഒന്ന് റീഫ്രഷ് ആവാനും കഴിയു മെന്ന ഗുണമുണ്ട്.
സമ്പർക്കത്തിലൂടെ മനസിലായ രസകരമായ മ റ്റൊരു കാര്യം ഈ കാലയളവിൽ അവർ ആർജിച്ച ആത്മീയോൽക്കർഷത ആ കാല പരിതിയോ ടെ അവസാനിക്കുന്നു എന്നതാണ്.ഒരു ജമാഅ ത്തിൽ പങ്കെടുത്ത് പിരിഞ്ഞ് തൻ്റെ ജീവസന്ധാ രണത്തിൽ ഏർപ്പെടുന്ന ആൾക്ക് അതിൽ ഉൾ പെട്ടിരുന്ന ഒരാളെ അവൻ താഴേതട്ടിലുള്ളവരാ ണെങ്കിൽ തൻ്റെ തൊഴിൽ മേഘലയിൽ കണ്ടാൽ പോലും കണ്ട മട്ട് നടിക്കാറില്ല എന്നത് പലപ്പോഴും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഇത്രയും സുദീർഘമായി പറഞ്ഞത് ഇന്ന് ആ സം ഘടനയുടെ സമ്മേളനവുമായി ബന്ധപ്പെട്ട് ആരോ പണങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ അതിനെ കൂടുതൽ ഇകഴ്ത്തിക്കാണിക്കാനല്ല. എന്നിരിക്കി ലും എനിക്ക് തോന്നിയത് പങ്കുവെക്കുന്നു.

സമൂഹത്തിലെ ഇത്ര ഉയർന്ന വിധാനത്തിൽ ജീവി ക്കുന്ന ഇക്കൂട്ടർ വിശിഷ്യാ അതിൽ ഗണനീയമായ ഒരു വിഭാഗം ആരോഗ്യ മേഘലയിൽ പ്രവർത്തി ക്കുന്നവരാണ്.എന്നിട്ടും അവർക്ക് ഈ വക മാരക രോഗങ്ങളെക്കുറിച്ച് മുൻ കൂട്ടി കാണാനായില്ല എന്നത് അൽഭുതകരമാണ്.

ഇവരൊക്കെ സ്വന്തം പരലോക മോക്ഷത്തിന് വേണ്ടിയാണ് ഈ കർമ്മംചെയ്യുന്നത് എന്നാണ് വെപ്പ്.ഓരോരുത്തർക്കും സ്വയം മരണശേഷം സ്വർഗ്ഗം ലഭിക്കണം എന്നർത്ഥം. അങ്ങനെയാവുമ്പോൾ സ്വന്തത്തെ പരിരക്ഷിക്കുക എന്നതിലപ്പുറം ഒരു ലക്ഷ്യവുമില്ല എന്നാണിതിൻ്റെ ആകെത്തുക. സമൂ ഹത്തോടുള്ള പ്രതിബദ്ധതയൊക്കെ രണ്ടാമതേ വരുന്നുള്ളു എന്നും പറയാം.

ഇത്തരം വീക്ഷണങ്ങൾ തുടരുന്നവരിൽ നിന്ന് ജീവിച്ചിരിക്കുന്ന സമൂഹം ഇതിലപ്പുറം പ്രതീക്ഷിക്കുന്നത് തന്നെ വിഡ്ഢിത്തമാണ്. കാരണം കോവിഡ് മൂലം മരിച്ചാലും ക്യാൻസർ മൂലം മരിച്ചാലും അത് ലോകം മുഴുവൻ പടർന്നാലും പരലോകത്ത് സ്വയം രക്ഷപ്പെടണം എന്ന ചിന്താഗതിയാണവർക്ക്.

സ്വർഗ്ഗം നേടുന്നതിന് വേണ്ടി പണിയെടുത്ത് സ്വ ന്തം വിശ്വാസത്തിൻ്റെ വഴിയിലൂടെ അത് കരഗതമാക്കുക എന്നതൊരു തെറ്റല്ല.പക്ഷെ കേവലം ആചാരത്തിനും അനുഷ്ടാനത്തിനും പ്രാമുഖ്യം നൽകി മതത്തിൻ്റെ മാനുഷിക വശങ്ങൾക്ക് മേൽ പർദ്ദയിടുകയാണിവർ. പാകമാകാത്ത പൈജാമയിട്ട് താടി നീട്ടി വളർത്തി തലയിൽ തൊപ്പിയും വെച്ച് ഞാനേതോ സമൂഹത്തിൽ വേറിട്ടൊരു ജന്തുവാ ണെന്ന മട്ടിൽ ചുണ്ടിൽ ദിഖ്ർ ഉരുക്കഴിക്കലാണ് ഇവർക്ക് മതം. യഥാർത്ഥത്തിൽ മതം എന്ന് പറയുന്നത് സമൂഹത്തോടുള്ള കരുതലാണ്.

ഇനിയിവർ ഇതിലൂടെ നേടുന്ന ആത്മീയോൽക്കർഷം എന്താണ്? ഇന്നലെ ഏഷ്യാനെറ്റിലെ ചർച്ചയിൽ ഇവരെ പ്രതിനിധീകരിച്ചു പങ്കെടുത്ത ഒരു നേതാവ് ഈ വിഷയം ചൂണ്ടിക്കാട്ടിയ ഫസൽ ഗഫൂറിനോട് വിഷയത്തിൽ നിന്നകന്ന് പുലഭ്യം പറയുന്നത് കേട്ടപ്പോൾ ഇവർ ഇതിലൂടെ നേടുന്ന ആത്മീയ ഔന്ന ത്യം എത്രയുണ്ടെന്ന് മനസിലായി.

ബിസിനസ് രംഗത്തും മറ്റും സംഘടന തലക്ക് പിടി ച്ചവരെ പലകുറി ഇടപഴകിയിട്ടുണ്ട്. ആ പരിചയം വെച്ച് പറയട്ടെ ,ഇവർക്കൊന്നും നമ്മിൽ നിന്ന് വ്യ ത്യസ്ഥമായി ഇത്തരം ടൂറിസ്റ്റ് ദേശാടനം കൊണ്ട് ഒരുഉൽക്കർഷവും ഉണ്ടായി എന്ന് എനിക്ക് തോ ന്നിയിട്ടില്ല. എന്ന് മാത്രമല്ല ധനിർത്തിയിലും സ്വഭാ വത്തിലും ഒരു വ്യതിരിക്തതയും എനിക്ക് തോന്നി യിട്ടില്ല.