ചൈനയിൽ രണ്ടാംഘട്ട കൊവിഡ് വ്യാപനമുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

ചൈനയിൽ കൊവിഡിന്റെ രണ്ടാം വ്യാപനമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഹോങ്കോംഗിലെ ശാസ്ത്രജ്ഞർ. കൊവിഡ് നാശം വിതച്ച വുഹാൻ, ചൈന കഴിഞ്ഞ ദിവസം തുറന്നതിനു പിന്നാലെയാണ് മുന്നറിയിപ്പ്. ബിജിംഗ്, ഷാങ്ഹായ്, ഷെൻസെൻ, വാൻഷു തുടങ്ങിയ നഗരങ്ങളിൽ ഘട്ടം ഘട്ടമായി മാത്രം ലോക്ക് ഡൗൺ പിൻവലിച്ചാൽ മതിയെന്നാണ് ശാസ്ത്രജ്ഞനായ ജോസഫ് വു പറയുന്നത്.

ചൈനയിൽ വൈറസിന്റെ വ്യാപനത്തെ പിടിച്ചു നിറുത്താൻ കഴിഞ്ഞത് വ്യാപാര സ്ഥാപനങ്ങൾ, സ്‌കൂളുകൾ എന്നിവ അടച്ചതുകൊണ്ടും യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയതുകൊണ്ടുമാണ്. ഇത് പെട്ടെന്ന് പിൻവലിക്കുന്നത് കൊവിഡിന്റെ രണ്ടാം വ്യാപനത്തിന് ഇടയാകും. വികസിത രാജ്യങ്ങൾ കൊവിഡ് ബാധ കുറച്ചുകൊണ്ട് ഘട്ടം ഘട്ടമായി മാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കാവൂ എന്നും ജോസഫ് വു പറയുന്നു.