ദു:ഖവെള്ളി ആയതിനാൽ സംസ്ഥാനത്ത് നാളെ റേഷന്‍ കടകള്‍ തുറക്കില്ല

സംസ്ഥാനത്ത് നാളെ റേഷന്‍ കടകള്‍ തുറക്കില്ല. ദു:ഖവെള്ളി പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ റേഷന്‍ കടകള്‍ക്കും അവധി ആയിരിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.

ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജിലുടെയാണ് ഡയറക്ടറുടെ അറിയിപ്പ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ റേഷന്‍ കടകളിലൂടെയുള്ള സൗജന്യ കിറ്റ് വിതരണം ആരംഭിച്ചിരുന്നു.