രാജ്യത്ത് കോവിഡ് ബാധിതരായ 33 പേർകൂടി മരിച്ചു; രോഗബാധിതർ 6,412 ആയി, ആകെ മരണം 199 ല്‍ എത്തി

രാജ്യത്ത് 24 മണിക്കൂറിനിടെ 33 കോവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 199 ല്‍ എത്തി. രോഗ ബാധിതരുടെ എണ്ണം 6,412 ആയതായും വെള്ളിയാഴ്ച രാവിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ 5,709 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 503 പേര്‍ ഇതുവരെ രോഗമുക്തരായതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് സ്ഥിരീകരിച്ച 199 മരണങ്ങളില്‍ 97 എണ്ണവും മഹാരാഷ്ട്രയില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ മാത്രം 1364 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 125 രോഗികള്‍ മാത്രമാണ് മഹാരാഷ്ട്രയില്‍ രോഗമുക്തരായത്.

രോഗ ബാധിതരുള്ള തമിഴ്‌നാടാണ് രോഗ ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാമത് നില്‍ക്കുന്നത്. എട്ടു മരണവും തമിഴ്‌നാട്ടില്‍ ഇതുവരെ സ്ഥിരീകരിച്ചു. ദേശീയ തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ 720 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 12 മരണവും ഇതുവരെ സ്ഥിരീകരിച്ചു. ഇവിടെ 25 പേരാണ്.