കൊറോണാ കാല ആചാരലംഘന ദു:ഖവെള്ളിയ്ക്കിടയിൽ കുറവിലങ്ങാട് വിലാപഗാനവുമായി നഗരികാണിക്കൽ

ലോക് ഡൗൺ സാഹചര്യത്തിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഇന്ന് നടക്കേണ്ട കുരിശിന്റെ വഴി സ്കിറ്റും, വിലാപഗാനങ്ങളും നാഗരികാണിക്കലും ശനിയാഴ്ച നടക്കേണ്ട പുത്തൻവെള്ളം വെഞ്ചരിപ്പ് തുടങ്ങിയവ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. ഈസ്റ്റർ ദിനത്തിൽ രാവിലെയുള്ള സ്‌കിറ്റും അടച്ചിട്ട ദേവാലയങ്ങളിലായിരിക്കും നടക്കുക. പരിപാടികൾ ഓൺലൈനിൽ തത്സമയം സംപ്രേഷണം ചെയ്യും.

എന്നാൽ ഇതിൽനിന്നെന്നല്ലാം വ്യത്യസ്തമായി ആചാരങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് സീറോമലബാർ സഭയുടെ കുറവിലങ്ങാട് ഇടവകയിൽ ചിലവിശ്വാസികൾ ചേർന്ന് അഞ്ചുപേരടങ്ങുന്ന സംഘമായി ഒരുമീറ്റർ അകലം പാലിച്ചുകൊണ്ട് പലസ്ഥലങ്ങളിലായി കുരിശിന്റെ വഴിയും വിലാപഗാനവും വിലാപയാത്രയും നടത്തിയതായി റിപ്പോർട്ടുണ്ട്. സാധാരണ പരമ്പരാഗതമായി ചൊല്ലാറുള്ള വിലാപഗാനത്തിന് പകരം ഇന്ന് കുറവിലങ്ങാട് ചൊല്ലിയ വിലാപഗാനം സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. എന്നാൽ ഇത് തങ്ങളുടെ ഇടവകാംഗങ്ങളല്ല നടത്തിയതെന്നും ചർച്ച് അക്റ്റിന്റെ വക്താക്കളായ ചിലരുടെ കറുത്തകൈകളാണ് ഇതിനു പിന്നിലെന്നാണ് ഔദ്യോഗിക സഭാനേതൃത്വക്കാർ പറയുന്നത്.അവർ പുറത്തുനിന്ന് ആളെയിറക്കി സഭാപിതാക്കന്മാരെ അപമാനിക്കാനാണ് ഇത്തരത്തിലൊരു വിലാപയാത്ര സംഘടിപ്പിച്ചതെന്നാണ് യദാർത്ഥ ഇടവകക്കാർ പറയുന്നത്.

ഇന്ന് നടന്ന പ്രാർത്ഥനകളിലും വൈദികരും ശുശ്രൂഷകരുമടക്കം അഞ്ചു പേരിൽ കൂടുതൽ പങ്കെടുത്തില്ല. ചടങ്ങുകൾ ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ തത്സമയം വിശ്വാസികൾക്ക് കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 ഓടെ ഉയിർപ്പിനോടനുബന്ധിച്ചുള്ള കലാപരിപാടികൾ അടച്ചിട്ട ദേവാലയങ്ങളിൽ അവതരിപ്പിക്കും അവയും തത്സമയം സംപ്രേഷണം ചെയ്യുവീട്ടിലുരുന്ന് പാതിരാകുർബാന കൂടാവുന്നതാണ്.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് സൂസപാക്യവും പട്ടം മേജർ ആർച്ച് ബിഷപ്പ്സ് ഹൗസ് ചാപ്പലിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും വെട്ടുകാട് പള്ളിയിൽ ഫാ. ജോസഫ് ബാസ്റ്റിനും ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൊവിഡ് ബാധിതർക്കുവേണ്ടി പ്രത്യേക പ്രാർത്ഥനയും നടന്നു.

മലങ്കര സഭയിൽ ഇന്നലെ യൂദാസ് ഒറ്റിക്കൊടുത്ത ക്രിസ്‌തുവിനെ പീലാത്തോസിന്റെ സാന്നിദ്ധ്യത്തിൽ വിചാരണ ചെയ്യുന്ന ചടങ്ങിൽ രണ്ടു വീതം വൈദികരും വിശ്വാസികളും പങ്കെടുത്തു. പാദം കഴുകൽ ശുശ്രൂഷയിൽ 12 പേർ പങ്കെടുക്കണമെന്നതിനാലാണ് അത് ഒഴിവാക്കിയത്. രാത്രിയിൽ നടന്ന കുരിശ് ആരാധന കുടുംബ യൂണിറ്റുകളിൽ നിന്നുള്ള നാലുപേരെ വീതം പങ്കെടുപ്പിച്ചാണ് നടത്തിയത്. അരമണിക്കൂർ ഇടവിട്ട് നടത്തിയ കുരിശ് ആരാധന ഇന്നും തുടരുമെന്ന് വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദൈവാലയം കമ്മിറ്റി പ്രസിഡന്റ് ആന്റണി പറഞ്ഞു.