കോട്ടയത്ത് 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം അലസിപ്പിക്കാൻ ഉള്ള പ്ലാൻ കൊവിഡ് തകർത്തു; 22 കാരൻ അകത്തായി

കോട്ടയം മരങ്ങട്ടുപിള്ളിയിൽ പെൺകുട്ടിക്ക് പ്രായപൂ‌ർത്തിയാവുമ്പോൾ താൻ തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രല്ലോഭിപ്പിച്ച് 13 കാരിയെ സ്ഥിരമായി പീഡിപ്പിച്ചുവന്ന 22 കാരൻ അറസ്റ്റിൽ. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ നാടുവിടാൻ പദ്ധതി തയാറാക്കുന്നതിനിടയിൽ മരങ്ങാട്ടുപിള്ളി സി.ഐ എസ്.സനോജ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വാഗമൺ കുരിശുമല വഴിക്കടവ് മുതിരക്കാലായിൽ വീട്ടിൽ ജോബിനാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നല്കിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.

പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിലാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചുവന്നത്. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഗർഭം അലസിപ്പിക്കാൻ പെൺകുട്ടിയെ നിർബന്ധിച്ചുവെങ്കിലും കൊവിഡ് മൂലം ആശുപത്രിയിൽ പോവാൻ സാധിച്ചില്ല. ഇതോടെയാണ് ഗർഭം വെളിവായി വന്നതും വീട്ടുകാർ മകൾ ഗർഭിണിയാണെന്ന് അറിഞ്ഞതും പോലീസിൽ പരാതി നൽകിയതും ഗർഭശ്രീമാൻ ചട്ടിയിലായതും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.