മോദിയൊക്കെയെന്ത്?: ‘ഞാൻ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അധ്വാനിയായ പ്രസിഡന്റാണ്’: ട്രംപ്

മോദി മഹാനാണെന്ന് ട്രമ്പും ട്രമ്പ് മഹാനാണെന്ന് മോദിയും പരസ്പരംപുകഴ്ത്തി ആത്മസംതൃപ്തിയടയുന്നത് കണ്ട് പരിഹസിച്ചവരെ വീണ്ടും കുരുപൊട്ടിച്ചുകൊണ്ട് ഞാനാണ്ഏറ്റവും അമേരിക്കൻ പ്രസിഡന്റുമാരിൽ മഹാനായ അദ്വാനിയെന്ന് ട്രംപ്. മോദി എന്തായാലും ഹിമാലയസാനുക്കളിൽ മുതലയുമായി കബഡികളിച്ചിട്ടുണ്ടെന്നൊക്കെ പറയുമെന്നല്ലാതെ ഞാൻ അദ്വാനി ആണെന്ന് പറയുമെന്ന് ഇന്ത്യക്കാകർക്ക് പേടിക്കണ്ട, അദ്വാനിയെ ഒതുക്കി മൂലക്കിരുത്തിയാണല്ലോ നാമോജി സിംഹാസനം കൈക്കലാക്കിയത്.

അമേരിക്കന്‍ ചരിത്രത്തിലെ ഒരു പ്രസിഡന്റും തന്നെപ്പോലെ കഠിനമായി പണിയെടുത്തിട്ടില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്പറഞ്ഞു . ഏതൊരു പ്രസിഡന്റ് ചെയ്യുന്നതിനേക്കാളും ജോലികള്‍ കഴിഞ്ഞ മൂന്നര കൊല്ലത്തിനിടെ താന്‍ ചെയ്തുവെന്നും ട്രംപ് പറഞ്ഞു. കൊവിഡ് പ്രതിരോധ വീഴ്ച ചൂണ്ടിക്കാട്ടി ട്രംപിനെതിരെ അമേരിക്കയില്‍ വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഈ അവകാശവാദം.

അമേരിക്കയുടെ ചരിത്രവും തന്നേയും അറിയുന്ന രാജ്യത്തെ ജനങ്ങള്‍ പറയുന്നുണ്ട് ഞാന്‍ കഠിനധ്വാനിയായ പ്രസിഡന്റാണെന്ന്. എന്നാല്‍ അതിനെക്കുറിച്ച് എനിക്കറിയില്ല, പക്ഷെ ഞാന്‍ കഠിനമായി ജോലി ചെയ്യുന്നു, അനിനാല്‍ ഏത് പ്രസിഡന്റ് ചെയ്തതിനേക്കാള്‍ കാര്യം കഴിഞ്ഞ മൂന്നര കൊല്ലത്തില്‍ ചെയ്യാന്‍ കഴിഞ്ഞെന്നും ട്രംപ് ട്വിറ്ററില്‍ അവകാശപ്പെട്ടു. അമേരിക്ക കണ്ട ഏറ്റവും മോശമായ പ്രസിഡന്റാണ് ട്രംപെന്ന് കഴിഞ്ഞ വ്യാഴാഴ്ച ന്യൂയോര്‍ക്ക് ടൈംസില്‍ വാര്‍ത്ത വന്നിരുന്നു. മോശം പ്രസിഡന്റെന്ന തലക്കെട്ടിലായിരുന്നു വാര്‍ത്ത. ഇതിനുള്ള മറുപടിയാണ് ട്രംപ് ട്വിറ്ററില്‍ നല്‍കിയത്.
പുലര്‍ച്ചെ മുതല്‍ അര്‍ധരാത്രിവരെ ഞാന്‍ പണിയെടുക്കുന്നു. മാസങ്ങളായി വൈറ്റ് ഹൗസ് വിട്ട് പുറത്തുപോകാറില്ല, വ്യാപാര കരാറുകള്‍, സൈന്യത്തിന്റെ പുനരുദ്ധാരണം ഈ കാര്യങ്ങളൊക്കെ നോക്കി നടത്തുന്നു. ഞാന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എന്റെ ജോലി സമയം സംബന്ധിച്ചും, ഭക്ഷണ ശീലം സംബന്ധിച്ചും ഒരു മൂന്നാം കിട റിപ്പോര്‍ട്ടര്‍ എഴുതിയ റിപ്പോര്‍ട്ട് വായിച്ചു, അയാള്‍ക്ക് തന്നെക്കുറിച്ച് ഒന്നും അറിയില്ലെന്നും ട്രംപ് ട്വിറ്ററില്‍ പറഞ്ഞു.