സ്പ്രിംഗ്ലർ വിവാദവും ചെന്നിത്തലയുടെ ജാതി കുശുമ്പും

പ്രൊഫ: ടി ബി വിജയകുമാർ (തുഞ്ചത്തെഴുത്തച്ഛൻ  സാമൂഹ്യശാസ്ത്ര, ലിപി ശാസ്ത്ര ഗവേഷണ പഠന കേന്ദ്രം,തൃശൂർ 4)

കൊറോണ മഹാമാരിയെ നേരിടുന്നതിൽ ആഗോള ശ്രദ്ധയും അംഗീകാരവും അഭിനന്ദനങ്ങളും ലഭിക്കുന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് രണ്ടായിരം കൊല്ലമായി ഇന്ത്യൻ ജനതയെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ‘ശ്രൂദ്ര ബ്രാഹ്മണിക കൊറോണ വൈറസിനെയും’ ഒപ്പം നേരിടേണ്ടതായി വന്നിരിക്കുന്നു. ചെന്നിത്തല ഉയർത്തുന്ന സ്പ്രിംഗ്ലർ ഉടമ്പടി വിവാദം യഥാർത്ഥത്തിൽ മുഖ്യമന്ത്രിയോടുള്ള ജാതി കുശുമ്പ് മാത്രമാണ്. ഗൗരവതരമായ യാതൊരു പ്രശ്നവും ആ ഉടമ്പടിയിലില്ല.പിന്നോക്ക ജാതിയായ ഈഴവ സമുദായത്തിൽ ഒരു പാവപ്പെട്ട ചെത്തുതൊഴലാളിയുടെ മകനായ ശ്രീമാൻ പിണറായി വിജയൻ രണ്ടാമതും മുഖ്യമന്ത്രി ആയി വരുന്നതിനുള്ള സാദ്ധ്യതകൾ ആലോചിക്കുമ്പോൾ തന്നെ ചെന്നിത്തലയുടെ സമനില തെറ്റുന്നു.ഇത് യഥാർത്ഥത്തിൽ ചികിത്സ ആവശ്യപ്പെടുന്ന ഒരു മനോരോഗമാണ്.

ഇത്തരത്തിലുള്ള മനോരോഗമുള്ളവർ പ്രതിപക്ഷമുന്നണിയിലും ഭരണ മുന്നണിയിലും മാധ്യമങ്ങളിലും  ഉയർന്ന ജുഡീഷ്യൽ -ബ്യുറോക്രാറ്റിക് മേഖലകളിലും ധാരാളം പേരുണ്ട്. ഇവർക്ക് ചികിത്സ നല്കാൻ മുഖ്യമന്ത്രി പ്രത്യേകം ശ്രദ്ദിക്കണം. സ്പ്രിംഗ്ലർ കമ്പനിയുമായുള്ള ഇടപാടുകൾ സുതാര്യമാണ്. സർക്കാരിന് അതിൽ ഒളിക്കാൻ ഒന്നുമില്ല. നിബന്ധനകളിലൊക്കെ മാറ്റം വരുത്താവുന്നതാണ്. ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്, ബിഗ് ഡാറ്റാ, അനാലിസിസ്, ഡാറ്റ സെക്യൂരിറ്റി എന്നുപറയുന്നത് സാധാരണക്കാർക്കും കൂടി മനസിലാക്കാവുന്നതാണ്. അവ സാധാരണക്കാർക്ക് പരിചയമില്ലാത്ത വാക്കുകളാണ് എന്ന് മാത്രം. അതിനെ മുതലെടുത്താണ് ചെന്നിത്തല അഭ്യാസം തുടങ്ങിയത്.മുഖ്യമന്ത്രിയുടെ പ്രശസ്തി അത്യുന്നതങ്ങളിൽ നില്കുന്നത് ചെന്നിത്തലയ്ക്ക് സഹിക്കുവാൻ കഴിയുന്നില്ല.
ചെന്നിത്തല തൈയ്ച്ച മുഖ്യമന്ത്രി കുപ്പായം വലിച്ചെറിയേണ്ടി വരുമെന്ന് ആലോചിക്കുമ്പോൾ തന്നെ ചെന്നിത്തലയ്ക്ക് സമനില തെറ്റുന്നു. വലിയ വിലയുണ്ടെന്ന് ഇവർ കൊട്ടിഘോഷിക്കുന്ന പനി -നീരിളക്കം ഡാറ്റയ്ക്ക് വലിയ വില പോയിട്ട് സാധാരണ ഡാറ്റയുടെ വില പോലുമില്ല. കരാർ ഉണ്ടാക്കിയതിൽ ചില സാങ്കേതിക പിഴവുകൾ ഉണ്ടായിട്ടുള്ളത് സ്വാഭാവികം. ഒരു അസാധാരണ സാഹചര്യത്തിൽ (ലക്ഷക്കണക്കിനു ആളുകൾ ശ്വാസം കിട്ടാതെ നരകിച്ചു മരിക്കുന്ന സാഹചര്യം അതാണ് അസാധാരണ സാഹചര്യം ) വരാതെ നോക്കുന്നതിനാണ് ഈ കരാർ ഉണ്ടാക്കിയത്.നോട്ടക്കുറവുകൾ പരിഹരിക്കുന്നതേയുള്ളു. ജനങ്ങളുടെ അജ്ഞത മുതലെടുപ്പ് കൊണ്ട് ഭരണ -പ്രതിപക്ഷ ഭേദമില്ലാതെ ശൂദ്ര- സുറിയാനി ക്രൈസ്തവ ലോബികൾ നിയന്ത്രിക്കുന്ന ചാനലുകളും ചർച്ച ചെയ്തു പെരുപ്പിച്ചു പിണറായിയെ അധികാരത്തിൽ നിന്ന് മാറ്റാമെന്ന വ്യാമോഹമാണ് ഇക്കൂട്ടർക്കുള്ളത്. അതിനുള്ള വെള്ളം വാങ്ങി വെയ്ക്കുകയായിരിക്കും നല്ലത്.

മുഖ്യമന്ത്രിക്കും ഇതിനെക്കുറിച്ചു പിടികിട്ടിയിട്ടുണ്ട്, അതിൻ്റെ തെളിവാണ് മുഖ്യമന്ത്രിയുടെ സേവ് മാർക്സിസ്റ്റു ഫോറം എന്ന കുത്തിത്തിരിപ്പിനെക്കുറിച്ചുള്ള പരാമർശം. 1998 ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന ഐതിഹാസിക സമരത്തിൽ വി.എസ് അച്യുതാനന്ദൻ, പിണറായി വിജയൻ,എം എ ബേബി നയിക്കുന്ന ഗ്രൂപ്പ് ഇ.കെ നായനാർ, ഇ.എം.എസ് നമ്പൂതിരിപ്പാട് എന്നിവർ നയിക്കുന്ന ശൂദ്ര -ബ്രാഹ്മണ കൊറോണ ഗ്രൂപ്പിനെ തറപറ്റിക്കുകയുണ്ടായി.സുശീല ഗോപാലൻ, എംഎം ലോറൻസ് എന്നിവർ പ്രസ്തുത ഗ്രൂപ്പിൻറ്റെ ചട്ടുകങ്ങളായി.
വി എസ് -പിണറായി ഗ്രൂപ്പിനെ ഒതുക്കാനായി ഉണ്ടായതാണ് സേവ് മാർക്സിസ്റ്റു ഫോറം. ഞങ്ങളെപോലെയുള്ള രാഷ്രീയ നീരിക്ഷകന്മാർ ആ ഫോറത്തിനെ സേവ് സവർണ്ണ ഫോറം എന്നാണ് വിളിച്ചിരിക്കുന്നത്.

“സേവ് മാർക്സിസ്റ്റു ഫോറമോ സേവ് സവർണ്ണ ഫോറമോ”എന്നപേരിൽ ഞാൻ ലേഖനമെഴുതി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പുക്കുട്ടൻ വള്ളിക്കുന്ന് തുടങ്ങി പലരേയും പാർട്ടിയിൽ നിന്ന് പുറത്താക്കിയത് സേവ് സവർണ്ണ ഫോറത്തിൻറെ പേരിലാണ്. ഇതിൻറെ പേരിൽ വ്യാപക പ്രചാരണം ചാനലുകളിലും പത്രങ്ങളിലും വാരികളിലും ശൂദ്രപ്പട സംഘടിപ്പിച്ചു. ജനങ്ങൾ അതിനെ തള്ളി. അതിനാലാണ് ജനങ്ങൾക്കിടയിൽ ഇത് ഏൽക്കില്ലെന്ന് മുഖ്യമന്ത്രി ആത്മവിശ്വാസത്തോടെ പറഞ്ഞത്. ഈ ആത്മവിശ്വാസത്തെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. മുഖ്യമന്ത്രിക്ക് ദളിത് -മുസ്ലിം ഒബിസി പിന്തുണ ലഭിക്കുന്നതിൻറെ അടിസ്ഥാനത്തിലാണ് പിണറായിയുടെയും എൽഡിഫിൻറെയും അടുത്ത തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പിക്കുന്നത്. അതിനായി ആദ്യം ചെയ്യേണ്ടത് 10 ശതമാനം E W S സംവരണം ദളിത് -മുസ്ലിം -ഒബിസി വിഭാഗങ്ങൾക്ക് കൂടി ലഭിക്കുന്നതിനായി ഒരു ഓർഡിനൻസ് പുറപ്പെടുവിക്കുക എന്ന് മാത്രമാണ്.

ഇന്ത്യയിൽ ബിജെപി -ആർഎസ്എസ് പ്രസ്ഥാനങ്ങൾ ജനപിന്തുണ ഉറപ്പിക്കുന്നതിനായി ഏറ്റവുമധികം സഹായകരമായത് ദൂരദർശൻ സംപ്രേക്ഷണം ചെയ്ത രാമായണ-മഹാഭാരതം പാരമ്പരകളാണ്. അത് ചെയ്തത് കോൺഗ്രസുകാരാണ്. ‘ശൂദ്ര മഹാഭാരത പട്ടത്താനം’ നടത്തുന്ന സുനിൽ പി ഇളയിടവും ഈ ധർമ്മമാണ് പ്രവർത്തിയിൽ വരുത്തുന്നത്. അതുപോലെ തന്നെ പ്രധാനമാണ് സന്ദീപാനന്ദഗിരിക്ക് നൽകുന്ന പാർട്ടി- സർക്കാർ പിന്തുണ അതുടനടി അവസാനിപ്പിക്കണം. ഇൻഡ്യൻ പ്രതിവിപ്ലവത്തിന്റെ വേദപുസ്തകമാണ് ഭഗവത്ഗീത. അത് കൊല്ലിനും കൊലയ്ക്കും പ്രചോദകമാകുന്നു. അവാർഡ് വർമ്മയേയും കാര്യങ്ങളിൽനിന്നും മാറ്റി നിർത്തണം.