മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് യു കെയില്‍ മരിച്ചു

കൊവിഡ് ബാധിച്ച് മലയാളി വീട്ടമ്മ യുകെയില്‍ മരിച്ചു. കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളി ഇല്ലിക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിനയാണ്(62) മരിച്ചത്.

ഓക്‌സ്‌ഫോഡില്‍ നഴ്‌സായിരുന്നു. ജോലിക്കിടെയാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത് എന്നാണ് നിഗമനം. കുടുംബസമേതം യു കെയിലാണ് താമസം