എന്തുവാടേ Sakshi, ഇങ്ങനെ കള്ള സാക്ഷി പറയുന്നത്?

ഭദ്ര എബ്രഹാം

സി.രവിചന്ദ്രൻ വിക്കിപ്പീഡിയ കോപ്പിയടിക്കുന്നു എന്ന ആരോപണവുമായെത്തി കേരളത്തിലെ യുക്തിവാദികളുടെ മുഴുവൻ റിസേർച്ച് മെത്തഡോളജി അതാണെന്ന് വാദിച്ച Sakshi Appologetics എന്ന Youtube Channel ഇൽ ഉള്ള Joshua Calton ആണ് Jerry Thomas. ഇയാൾ പറയുന്നത് , അയ്യൻകാളിക്ക് തിരുവിതാംകൂർ Medical College ഇൽ മഹാരാജാവ് പഠനം നിഷേധിച്ചു എന്നാണ്. 1950 ഇൽ ആണ് ആദ്യ Medical College ഉണ്ടായതുതന്നെ.

ക്രിസ്ത്യൻ മിഷനറിമാർ ഇന്ത്യയിൽ സ്വാതന്ത്ര സമരത്തെ അനുകൂലിച്ചു എന്നാണ് സാക്ഷിയുടെ മറ്റൊരു വാദഗതി. ജാലിയൻ വാല ബാഗ് കൂട്ടക്കൊലയെ ബ്രിട്ടൻ വരെ അപലപിക്കുവാൻ തയ്യാറായെങ്കിലും ഒരു ക്രൈസ്തവ Missionary മാരും അതിന് തയ്യാറായിട്ടില്ല.

1871 ൽ തിരുവിതാംകൂർ രാജാക്കന്മാർ, പുലയർക്കു സ്‌കൂളിൽ അഡ്മിഷൻ നൽകിയില്ല എന്നാണ് അടുത്ത വാദം. 1871 ൽ എത്ര പുലയന്മാർക്കു, സുറിയാനി ക്രിസ്തിയാനികൾ അവരുടെ സ്‌കൂളുകളിൽ അഡ്‌മിഷൻ കൊടുത്തു എന്ന് കൂടി പറയുക.

1813 ൽ വന്ന ബിഷപ്പ് പുലയരെ ഉദ്ധരിച്ചത്രെ, അവർ ഒരു കൊള്ളയടിയും നടത്തിയിട്ടില്ല, ജർമ്മൻ കാർക് ഒരു ലക്ഷ്യവും തിരുവിതാംകൂറിൽ ഇല്ലായിരുന്നു എന്നാണ് അടുത്ത വാദം .
1813 വന്ന ബിഷപ്പ് പോലും ബ്രിട്ടീഷ് ഏജൻറ് ആയിരുന്നു. ജർമ്മൻ മിഷനറിമാർ യൂറോപ്യന്മാരും  ബ്രിട്ടീഷ് ഏജന്റുമാരും ആയിരുന്നു. ജർമ്മനിക്കു ഇന്ത്യയിൽ കോളനി ഇല്ലായിരുന്നു എന്ന കാര്യവും സാക്ഷി Apolegetics Appologetics മനഃപൂർവം വിസ്മരിക്കുന്നു. സവർണർ കൊള്ളയടിച്ചതിനെക്കാളും ബ്രിട്ടീഷുകാർ കൊള്ളയടിച്ചു .

മഹാത്മാഗാന്ധി ഹിന്ദു രാജ്യം നടപ്പാക്കാൻ ശ്രമിച്ചു എന്നും പിന്നോക്കകാരെ വെറുത്തു എന്നും ആണ് അടുത്ത വാദം. അപ്പോൾ മഹാത്മാ ഗാന്ധിയെ സുറിയാനി ക്രിസ്ത്യാനിക്ക് ഇഷ്ടമില്ലായിരുന്നു അല്ലേ ജെറിതോമസ്?

ഈഴവർ മുഴുവൻ ദരിദ്രർ ആണ് എന്നാണ് അടുത്ത വാദം. പക്ഷേ ഉദ്ധരിച്ച പുസ്തകം CV കുഞ്ഞിരാമൻ എഴുതിയത്. 1930 ഇൽ ഈഴവരിൽ ധനികർ ധാരാളം ഉണ്ടായിരുന്നു. CV കുഞ്ഞിരാമൻ തന്നെ ഉദാഹരണം. ടികെ മാധവൻറെ അച്ഛനായിരുന്നു ആലുംമൂട്ടിൽ കേശവൻ ചാന്നാർ, തിരുവിതാംകൂറിൽ അന്ന് സ്വന്തമായി കാറുണ്ടായിരുന്നത് തിരുവിതാംകൂർ കൊട്ടാരത്തിലും ആലുംമൂട്ടിൽ ചാന്നാർക്കുമായിരുന്നു. മറ്റു ജാതികളിൽ ഉള്ളത് പോലെ ദരിദ്രർ ഈഴവരിലും ഉണ്ടായിരുന്നു എന്ന് പറയാതെ Sakhi വർഗീയത കുത്തിവയ്ക്കുകയാണ്.

ജെറി തോമസിന്റെ അപ്പന്റെ അപ്പൻ എത്ര പുലയരെ / പറയരെ നിങ്ങളുടെ വീട്ടിൽ കയറ്റിയിരുന്നു എന്ന് കൂടെ പറഞ്ഞാൽ നന്നായിരുന്നു .

14- ആം വയസ്സിൽ തിരുവിതാംകൂർ ഭരിച്ച റാണി ലക്ഷ്‌മി ഭായിക്ക് കഴിവില്ലായിരുന്നു എന്നാണ് മറ്റൊരാരോപണം. സമ്മതിച്ചു, അപ്പോൾ പക്ഷേ 14- ആം വയസ്സിൽ India Pentecost Church ന്റെ കോട്ടയം മേധാവി Pastor PM ഫിലിപ്പ്, പെന്തക്കൊസ്തിൽ ചേർന്ന് Pastor ആയി കോട്ടയത്ത് വന്നു മത പരിവർത്തനം നടത്തി എന്ന കാര്യം എങ്ങനെ ശരിയാകും? .

Col Munro വളരെ സ്വാതികൻ ആയിരുന്നത്രേ, പക്ഷേ മതപരിവർത്തനം നടത്താൻ കോട്ടയത്ത് ‘പഴയ സെമിനാരി’ സ്ഥലം സുറിയാനിക്കാർക്കു വെറുതെകൊടുത്തു. സുറിയാനി ബോധത്തിൽ മാത്രമേ Jerry ക്കും Sakshi ക്കും സംസാരിക്കാൻ കഴിയു.

ബ്രിട്ടീഷുകാർ പടയോട്ടം നടത്തിയത് Sakshi മറന്നുപോയി. മാർത്താണ്ഡവർമ്മ ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് തന്നെ Delonoy യെ തോല്പിച്ചിരുന്നു .

Hyder Ali & Tippu Sulthan ആക്രമണം നടത്തിയത്, അവരുടെ അന്നത്തെ എതിരാളികൾ ആയ വിദേശ രാജ്യമായ കോഴിക്കോടിന് എതിരായിട്ടാണ്. Sakshi Apolegetics, മത തീവ്ര പ്രസ്ഥാനം ആയ ISIS നു തുല്യം ആണ്. ബൈബിളല്ലാതെ മറ്റൊരുകിത്താബും വായിക്കാത്ത വിശ്വാസിപോട്ടന്മാരെ ഇവർ കബളിപ്പിക്കുകയാണ്.