കൊവിഡ് വൈറസ് വുഹാനിലെ ലാബില്‍ നിര്‍മിച്ചതാണ്; തെളിവുണ്ടെന്ന് അമേരിക്ക

ലോകം മുഴുവന്‍ നാശം വിതക്കുന്ന കൊവിഡ് വൈറസ് ചൈനയിലെ വുഹാനിലെ ലാബില്‍ നിര്‍മിച്ചതാണെന്ന് ആവര്‍ത്തിച്ച് അമേരിക്ക. ചൈനയാണ് രോഗ വ്യാപനത്തിന് കാരണം. വുഹാനിലെ ലാബില്‍ വൈറസ് നിര്‍മിച്ചതാണെന്നാണ് വിദഗ്ദ്ധർ പറുന്നത്. ഇതിന് തെളിവുണ്ട്. കൊവിഡ് മനുഷ്യനിര്‍മിതമാണെന്ന അഭിപ്രായമാണ് വിദഗ്ദ്ധർക്കുള്ളത്. ഈ സാഹചര്യത്തില്‍ ഞാന്‍ മാറിചിന്തിക്കുന്നില്ലെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

വൈറസ് ജനിതകമാറ്റം വരുത്തിയതോ മനുഷ്യനിര്‍മിതമോ അല്ലെന്ന് അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സി പറഞ്ഞിരുന്നു. അഭിമുഖ വേളയില്‍ മാധ്യമപ്രവര്‍ത്തകന്‍ ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സി പറഞ്ഞത് ശരിയാണെന്നും പോംപിയോ പറഞ്ഞു.
അതേസമയം ചൈനയിലെ ലാബിലാണ് കൊറോണ വൈറസിനെ നിര്‍മിച്ചതെന്ന പോംപിയോയുടെ വാദത്തെ എതിര്‍ത്തു കൊണ്ട് ചൈനയിലെ ഒരു ദിനപത്രത്തിലെ മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ട്. തെളിവുകള്‍ കണ്ടു പിടിച്ചെന്ന തരത്തില്‍ പോംപിയോ വിഡ്ഢിത്തം വിളിച്ചു പറയുകയാണെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു.