മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള ടിക്കറ്റ് നിരക്കില്‍ തീരുമാനമായി

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള ടിക്കറ്റ് നിരക്ക് ഇങ്ങനെ. അബുദാബി, ദുബൈഎന്നിവിടങ്ങളില്‍നിന്ന് കൊച്ചിയില്‍ എത്തുന്നവര്‍ 15,000 രൂപ ടിക്കറ്റിനായി നല്‍ക ണം. ദോഹയില്‍നിന്ന് കൊച്ചിയിലെത്തുന്നവര്‍ 16,000 രൂപയും ബഹറിനില്‍നിന്ന് കൊച്ചിയിലെത്തുന്നവര്‍ 17,000 രൂപയുമാണ് ടിക്കറ്റ് നിരക്കായി നല്‍കേണ്ടത്.

അമേരിക്കയില്‍നിന്ന് ഇന്ത്യയിലെ നാലു വിമാനത്താവളങ്ങളിലേക്കെത്താന്‍ ഒരുലക്ഷം രൂപയാണ് ടിക്കറ്റിനായി നല്‍കേണ്ടത്. ലണ്ടനില്‍നിന്ന് എത്തുന്നവര്‍ക്ക് അമ്പതിനായിരം രൂപയും ധാക്കയില്‍നിന്ന് എത്തുന്നവര്‍ക്ക് 12,000 രൂപയായിരിക്കും നിരക്ക്. എയര്‍ ഇന്ത്യ മാത്രമായിരിക്കും ഒന്നാം ഘട്ടത്തില്‍ സര്‍വീസ് നടത്തുക.

പ്രവാസികളില്‍ നിന്ന് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്ക് (ഇന്ത്യന്‍ രൂപയില്‍)

അബുദാബി കൊച്ചി 15000
ദുബൈ കൊച്ചി 15000
ദോഹ കൊച്ചി 16000
ബഹറിന്‍ കൊച്ചി 17000
മസ്‌കറ്റ് ‌കൊച്ചി 14000
ദോഹ തിരുവനന്തപുരം 17000
ക്വാലാലംപൂര്‍ കൊച്ചി 15000
ബഹറിന്‍ കോഴിക്കോട് 16000
കുവൈറ്റ്‌ കോഴിക്കോട് 19000