വീണ്ടും വീരസവർക്കർമാരുടെ ദേശസ്നേഹ ചാരായം വാറ്റ്; പാലായിൽ ക്ഷേത്രപരിസരത്ത് ചാരായം വാറ്റിയ ബിജെപി നേതാവും സംഘവും റിമാൻഡിൽ

ക്ഷേത്രപരിസരത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ചാരായം വാറ്റുന്നതിനിടെ പിടിയിലായ ബിജെപി നേതാവിനെയും സംഘാംഗങ്ങളെയും കോടതി റിമാന്റ് ചെയ്തു. കർഷകമോർച്ച ജില്ലാ നേതാവും മുൻ ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്റുമായ പുലിയന്നൂർ പനക്കൽ മോഹനൻ, ബിജെപി പ്രവർത്തകരായ പുലിയന്നൂർ പുത്തൻവീട്ടിൽ ഡി രാജു (പൊറോട്ട രാജു), ബൈജു നാരായണൻ എന്നിവരെയാണ് അബ്കാരി നിയമ പ്രകാരം കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.

പുലിയന്നൂർ ക്ഷേത്രത്തിന് മുന്നിലെ ബിജെപി- ആർഎസ്എസ് താവളമായ ആളൊഴിഞ്ഞ വീട്ടിൽ ചാരായം വാറ്റുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് സംഘം പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് റെയ്ഡിനെത്തിയപ്പോൾ വാറ്റിന് സൂക്ഷിച്ച വാഷ് സംഘം മറിച്ചുകളയുകയായിരുന്നു. ഇതിൽനിന്ന് സാമ്പിൾ ശേഖരിച്ച പൊലീസ് വാറ്റ് കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന ഒരു ചാക്ക് ശർക്കര, കള്ള് ഗ്യാസ് സിലിണ്ടർ ഉൾപ്പെടെയുള്ള വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. ബിജെപി നേതൃത്വം ഇടപെട്ടതോടെ സംഘത്തിന് ഒത്താശ ചെയ്ത് വരുന്ന പ്രദേശവാസികളായ ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംഭവം ചീട്ടുകളിയാക്കി മാറ്റി കേസ് ഒതുക്കാനും ശ്രമം ഉണ്ടായി.
നാട്ടുകാർ എത്തിയതോടെ അനധികൃത കള്ള് കച്ചവടമാക്കി മാറ്റി പ്രതികളെ കസ്റ്റഡിയിൽ എടുത്ത പൊലീസ് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാനും ശ്രമം ഉണ്ടായി. ഈ നിലക്കാണ് സംഭവം അന്വേഷിച്ച മാധ്യമങ്ങൾക്കും പൊലീസ് വിവരം നൽകിയത്. പിന്നീട് സംഭവം അറിഞ്ഞ് ഉന്നത പൊലീസ് അധികാരികൾ ഇടപെട്ടതോടെ കള്ളുകച്ചവടം ദേശസ്നേഹ ചാരായം വറ്റായി മാറുകയും തിങ്കളാഴ്ച രാത്രി വൈകി അബ്കാരി നിയമ പ്രകാരം കേസ് എടുത്ത് ദേശ സ്നേഹികളായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.