തെറിപറയാൻ എൻറെ സംസ്കാരം അനുവദിക്കുന്നില്ലെന്ന് !

ലിബി.സി.എസ്

ഹ…ഹ….ഹ തെറിപറയാൻ എൻറെ സംസ്കാരം അനുവദിക്കുന്നില്ലെന്ന് മാത്രമല്ല ദേശദ്രോഹവും മതവികാരം വൃണപ്പെടുത്തലുമാണത്രെ !

ഭാഷയും സംസ്കാരവുമൊക്കെ എന്താണ് എന്നാണ് ധരിച്ചിട്ടുള്ളത്? മനുഷ്യൻറെ ഏറ്റവുംവലിയ കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് ഭാഷ. കാ …കാ എന്ന് കരയുന്ന ജീവിക്കാണ് മനുഷ്യൻ കാക്കയെന്നോ crow എന്നോ ഒക്കെ പേരിട്ടത്. പല ലിംഗ്വ സ്റ്റിക്ക് തിയറികളുണ്ടെങ്കിലും എല്ലാത്തിന്റെയും ബേസിക്ക് ഒന്നുതന്നെയാണ്. സസ്കൃതവല്കരണത്തോടെ ഭ്രഷ്ട് കൽപ്പിക്കപ്പെട്ട പച്ച മലയാളം വാക്കുകളെയാണ് സംസ്കാരസമ്പന്നർ എന്നുപറയുന്നവർ തെറിവാക്കുകളായി വിവക്ഷിക്കുന്നത്. ഭാഷ ഒരു യുദ്ധോപകരണം കൂടിയാണ്, തെറിവാക്കുകളുടെ കാര്യത്തിൽ മാത്രമല്ല എല്ലാ അർത്ഥത്തിലും. അതുകൊണ്ടുകൂടിയാണ് ഇതൊന്നും അറിഞ്ഞിട്ടല്ലെങ്കിലും അവർ തെറിവിളിക്കാൻ വരുന്നത്. അവരെ അതേ നാണയത്തിൽ തിരിച്ചടിക്കുന്നതും ഒരു ആചാരലംഘനമാണ്.

സ്ത്രീകളുടെ വാളുകളിൽ വന്നു തെറിവിളിക്കുന്നവർ ലഗൂൺകുരങ്ങുകളുടെ മാനസീകാവസ്ഥയായുള്ളവരാണ്. നാലോ അഞ്ചോപേരടങ്ങുന്ന ചെറുകൂട്ടങ്ങളായി കഴിയുന്ന ലഗൂൺ കുരങ്ങുകൾ ആ കൂട്ടത്തിനിടയിൽ തങ്ങളുടെ ഐഡന്റിറ്റിപ്രൂവ് ചെയ്യാനുള്ള പലപല തത്രപ്പാടുകളും കോമാളിത്തരങ്ങളും ഒക്കെ കാണിക്കും, ഇത് മിക്കവാറും എല്ലാ മനുഷ്യനിലും ഉണ്ട് അത് പലരീതിയിലാണെന്നുമാത്രം. അവർ അവരുടെ ചെറുകൂട്ടക്കാർക്കിടയിൽ കേമനാകാനായി സ്ത്രീകളുടെ വാളിൽ തെറിവിളിച്ച് ആളുകളിക്കാനാണ് വരുന്നത്, ആ മനോഭാവമുള്ളവരോട് ഫെമിനിസമോ പൊളിറ്റിക്കൽ കറക്റ്റ്‌നസോ പറഞ്ഞിട്ടൊകര്യമില്ല, അതേ നാണയത്തിൽ തിരിച്ചടിക്കുകയും അവനെയും അവൻറെ വീട്ടിലുള്ളവരെയും തിരിച്ചും അപമാനിക്കുക എന്നതാണ് ഏകമാർഗം.

അതുപോലെ സംസ്കരിച്ചെടുത്തതിനാണ് ‘സാംസ്കാരികം’ എന്നു പറയുന്നത് മനുഷ്യന്റെ ജനനം മുതൽ അവസാനത്തെ സംസ്കാരമായ ശവസംസ്‌കാരം വരെ അവൻ അവൻറെ ജീവിതസാഹചര്യങ്ങളിൽനിന്നും ചുറ്റുപാടുകളിൽനിന്നും വിദ്യാഭ്യാസത്തിലൂടെയും എല്ലാം ആർജ്ജിച്ചെടുത്താതാണ് സംസ്കാരം. അല്ലാതെ സിന്ധുവിന്റെ തീരത്തുണ്ടായിരുന്ന സനാതന ആർഷഭാരത സാധനമോ നൈലിന്റെ തീരത്തുണ്ടായിരുന്നതോ മാത്രമല്ല, സംസ്കൃത വൽക്കരണത്തിലൂടെയും ഭക്തിപ്രസ്ഥാനത്തിലൂടെയുമൊക്കെ വരേണ്യസംസ്കാരമാണ് സംസ്കാരം എന്ന് നമുക്കിടയിൽ രൂഢമൂലമായ കാഴ്ചപ്പാടുകളുടെയും കുഴപ്പമാണ്.
നവോത്ഥാന കാലഘട്ടത്തിലെ സാഹിത്യകൃതികളും ഭാഷയും ഒന്നുകൂടി പഠിക്കാൻ ശ്രമിച്ചാൽ ആശയതലത്തിൽ മാത്രമല്ല ഭാഷയുടെ വരേണ്യവത്കരണത്തിന് എതിരെയും അവർ ഇടപെടൽ നടത്തിയിരുന്നതായി കാണാം, ഭാഷയിലും സവർണ്ണ അവർണ്ണ ഭേദമുണ്ട്, അത് വൈക്കം മുഹമ്മദ് ബഷീർ ഭാഷയുടെ വരേണ്യവത്കരണത്തെക്കുറിച്ചെഴുതിയ ഒരുലേഖനത്തിൽ പറയുന്നുണ്ട്. ആശാൻ നയനവും അക്ഷിയുമൊക്കെ മാറ്റിവെച്ച് കണ്ണിനെ കണ്ണായി അവതരിപ്പിച്ചതും “കണ്ണേ, മടങ്ങുക കരഞ്ഞും അലിഞ്ഞും ….” എന്ന് പ്രയോഗിച്ചതും ബഷീർ നിതംബത്തെ കുണ്ടിയെന്നു തന്നെ എഴുതിയതും (ക എഴുതി കുനിപ്പിട്ട് ണ്ട എഴുതി വള്ളിയിടുന്നതാണ് കുണ്ടി എന്നദ്ദേഹം ഭാഷയിലെ സദാചാരവാദികൾക്ക് വലിയൊരു ലേഖനമെഴുതിതന്നെ വിശദീകരണവും നൽകിയിട്ടുണ്ട്, അശ്ലീലം അക്ഷരങ്ങളിലോ ആ അവയവത്തിലോ അല്ല ഈ കപടസദാചാര വാദികളുടെ മനസിലാണ് എന്ന്)

ബഷീർ സ്തനത്തെ മുല എന്ന് എഴുതിയതും ‘ഭിർ’ എന്നൊരു കഥയെഴുതിയതും ശകുന്തളയുടെ പാകമാകാത്ത മോതിരം ഊരിപ്പോകുന്നതിനേക്കാൾ തീക്ഷണമായ അനുഭവമാണ് വിശപ്പ് എന്ന് ബോധ്യപ്പെടുത്താനായി ‘വിശപ്പ്’ എന്ന കഥയെഴുതിയതും ബോധപൂർവമാണ് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട് പിന്നീട്, ഒ വിവിജയൻ ധർമ്മപുരാണം കൂടാതെ ” തീട്ടം” എന്നപേരിൽത്തന്നെ ഒരു കഥയെഴുതി തീറ്റിക്കാർക്ക് നേരെ വലിച്ചെറിഞ്ഞിട്ടുണ്ട്.

അതുകൊണ്ട് സംസ്കാരം എന്നവാക്ക് സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുമ്പോൾ മനസിൽ വരേണ്യസംസ്കാരമാണ് സംസ്കാരമെന്ന് ധരിച്ച് വശാകാതിരിക്കുക! ഭാഷ ഒരു യുദ്ധോപകരണമാണ്‌, ഭാഷാപരമായ ഈ അതിക്രമം സോഷ്യൽമീഡിയ വന്നപ്പോൾ തുടങ്ങിയതല്ല. ഒന്നുകിൽ മൃദുലയും ഞനുമൊക്കെ ചെയ്യുമ്പോലെ അതേ നാണയത്തിൽ തരിച്ചടിക്കുക. അതല്ലെങ്കിൽ മൈൻഡ്‌ ചെയ്യാതിരുന്നെക്കുക! എല്ലാവരുടെയും സംസ്കാര സർട്ടിഫിക്കറ്റ് വാങ്ങി പഞ്ചായത്തിലേക്കോ പാര്ലമെന്റിലേക്കോ മത്സരിക്കാനൊന്നും ഞാനൊന്നും തീരുമാനിച്ചിട്ടുമില്ല. അതിനപ്പുറം ഇതിൽ എന്തുചെയ്യാനാണ്‌? വെറുതെ കേസുമായി നടക്കാമെന്നുമാത്രം!

വന്നുവന്ന് ഇപ്പോൾ ദൈവത്തിനെ തെറിപറഞ്ഞതിന് ചെകുത്താനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി എൻഐഎ കേസെടുത്ത് ആന്റമാനിലേക്ക് നാടു കടത്താൻ തീരുമാനിച്ചിരിക്കുകയാണെന്ന് വരെ മലയാളത്തിലെ രണ്ട് ഇന്റർനാഷണൽ ഓൺലൈൻ മാധ്യമങ്ങൾ ഈച്ചക്കോപ്പിയടിച്ചതുപോലെ ഒരേവാചകങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതും കണ്ടു. കേന്ദ്രസംസ്ഥാന ആഭ്യന്തര വകുപ്പുകൾ ഈ രണ്ട് ഇന്റർനാഷണൽ ഓൺലൈൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ആണ് രാവിലെ പരിശോധിച്ച് അന്നത്തെ അന്വേഷണങ്ങൾക്കുള്ള നിർദ്ദേശങ്ങൾ നൽകാനായി ഉപയോഗിക്കുന്നതും എഫ്‌ഐആർ ഇടുമ്പോൾ നിയമപരമായ കാര്യങ്ങൾ റെഫർ ചെയ്യാൻ ഉപയോഗിക്കുന്നതും എന്നതിലാൽ തെറിപറയുന്ന ചെകുത്താനെതിരെ യുഎപിഎ വരെ ചാർജ്ജ് ചെയ്യാൻ കുരിശു സംരക്ഷണ ചുമതലകൂടിയുള്ള എൻഐഎ തീരുമാനിച്ചിരിക്കുന്നതായും കേൾക്കുന്നു,യുഎപിഎ ഭേദഗതി ചെയ്തപ്പോൾ ഏതൊക്കെ തെറികളാണ് ദേശവിരുദ്ധം എന്നുകൂടി നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നു തോന്നും ഈ രണ്ട് ഇന്റർനാഷണൽ ഓൺലൈൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ കണ്ടാൽ.

എന്ത് കോപ്പിലെ ദേശദ്രോഹക്കേസെടുത്താലും വെച്ചിട്ടു പോടാ ———– മോനെ (ഡാഷിന്റെ സ്ഥാനത്ത് അവരവരുടെ മനോധർമ്മമനുസരിച്ച് തെറികൾ പ്രയോഗിക്കാം എന്നതുകൊണ്ട് ഡാഷ് ഇട്ടതാണ് തെറിവാക്ക് ടൈപ്പ് ചെയ്താൽ വരില്ലാഞ്ഞിട്ട) അതുതന്നെ പറയണം.അമ്മാതിരി എമ്പോക്കിത്തരങ്ങളാണ് ഈ സംസ്കാരസമ്പന്നരായ ദേശസ്നേഹക്കാർ പടച്ചുവിടുന്നത്,. ഇന്നലെ വേറൊരു സാധനം ഇറങ്ങിയിരിക്കുന്നതും കണ്ടു രഹ്ന ഫാത്തിമ ഗോമാതാവിനെ ഉലർത്തിയതും തെറിയും ദേശദ്രോഹവും സർവോപരി മതവികാരവൃണം പൊട്ടനും കരണമായത്രേ!

വ്യക്തിപരമായി ഞാൻ ഒരു വീഗനാണ്. അതെന്റെ ഫ്രണ്ട്സിനൊക്കെ അറിയാവുന്നതുമാണ് എങ്കിലും ഈ മാതിരി വ്രണിതരെയും ദേശസ്നേഹികളെയുമൊക്കെ കാണുമ്പോൾ എവിടുന്നെങ്കിലും കുറച്ച് ഗോമാതാവിനെ ഉലർത്തിയത് വാങ്ങി ആർക്കെങ്കിലുമൊക്കെ സപ്ലൈ ചെയ്യാൻ തോണുന്നുണ്ട്, ‘പോടാ മൈരുകളെ… അവന്റെമ്മേടെ ഭാരത മാതാകി ഗോമാതാ…..!’

മലയാളത്തിൽ മാത്രമല്ല സാക്ഷാൽ മാർപ്പാപ്പ ഇരിക്കുന്ന വത്തിക്കാനിൽ വരെ തെറി വിളിയുണ്ട്. ഇമോഷണൽ ഡിസ്ചാർജിനായി പാർശ്വവത്കരിക്കപ്പെട്ട വാക്കുകളാണ് തെറികൾ. അതും സംസ്കാരത്തിന്റെ ഭാഗമാണ്. സന്ദർഭവും സാഹചര്യവും അനുസരിച്ച് വിളിക്കണമെന്ന് മാത്രം.ഇവന്മാരെയൊക്കെ വിളിക്കാൻ ഇതിലും നല്ല വാക്കുകളില്ല. നിങ്ങളുടെ ഇമോഷണൽ ബാലൻസിനായി എതിർകക്ഷി കേൾക്കാതെ അമർഷത്തിൽ വിളിക്കപ്പെട്ടിട്ടുള്ള തെറികൾ അന്തരീക്ഷത്തിൽ മോക്ഷം കിട്ടാതെ അലയുന്നുണ്ടാവണം.!

നിങ്ങൾ തെറിവിളിക്കാറില്ലെന്നും നിങ്ങൾക്ക് തെറി അറിയില്ലെന്നും നിങ്ങൾക്ക് അതിഷ്ടമല്ലെന്നും നിങ്ങളൊക്കെ ഭയങ്കര സനാതന ആർഷഭാരത സംസ്‌കാരത്തിന്റെ ആളുകളാണെന്നുമൊക്കെ ഞങ്ങൾക്ക് അറിയാം! എന്നാൽ ദൈവത്തെ തെറിവിളിക്കുന്ന ചെകുത്താന്മാരും ഗോമാതാവിനെ ഉലർത്തി തിന്നുന്നവരൊക്കെയും സംസ്കാരത്തിന് പുറത്താണ് എന്ന് മാർജിന ലൈസ് ചെയ്തു നിർത്താൻ നിങ്ങൾക്ക് അവകാശ മൊട്ടുമില്ല താനും.കേട്ടോടാ സംസ്കാര സമ്പന്നരായ ദേശസ്നേഹി പൂ …മക്കളെ!