മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ടാനച്ഛന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ പിടിയില്‍. വയനാട് അമ്പലവയല്‍ സ്വദേശിയാണ് പൊലീസിന്റെ പിടിയിലായത്. അമ്പലവയലില്‍ പ്രതിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.

നാലുവര്‍ഷമായി എടവണ്ണയില്‍ മറ്റൊരു സ്ത്രീയെ വിവാഹംചെയ്ത് താമസിച്ചുവരികയായിരുന്ന ഇയാള്‍ക്ക് ഈ ബന്ധത്തില്‍ മൂന്നരവയസ്സുള്ള കുഞ്ഞുണ്ട്. ഭാര്യയുടെ ആദ്യ വിവാഹത്തിലെ 12 വയസ്സില്‍ താഴെയുള്ള കുട്ടിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.