കോവിഡാനന്തര കേരളവും മുഖ്യമന്ത്രി പിണറായി വിജയനും

പ്രൊഫ: ടി ബി വിജയകുമാർ

(തുഞ്ചത്തെഴുത്തച്ഛൻ ലിപി ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗവേഷണ പഠന കേന്ദ്രം)

പ്രഗത്ഭനായ സാമൂഹ്യ ശാസ്ത്ര പണ്ഡിതനും ഭാഷ ശാസ്ത്ര പണ്ഡിതനും ദാർശനീകനുമായ നോം ചോംസ്കി പ്രവചിച്ചത് പോലെ മാനവരാശി നേരിടുന്ന ദുരന്തമായി കോവിഡ് -19 നേരിടുന്നതിന് മാനവരാശിക്ക് കഴിയുമെങ്കിലും ഓരോ രാജ്യത്തിനും ഉണ്ടാകുന്ന ദുരന്തങ്ങളും കഷ്ട നഷ്ടങ്ങളും വ്യത്യസ്തമായിരിക്കും. അതെ സമയം ആഗോള താപനവും അണു യുദ്ധവും. നമ്മുക്കു അതിനു ശേഷം പൂർവ്വ സ്ഥിതിയെ പ്രാപിക്കുവാൻ കഴിയുകയില്ല. ലോക രാഷ്ട്രങ്ങൾ വിശിഷ്യാ യു എസ് ഭരണകൂടം തികച്ചും നിരുത്തരവാദപരമായിട്ടാണ് അതിനെ വീക്ഷിക്കുന്നത്. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കെ കെ ശൈലജ ടീച്ചറും കോവിഡ് 19 നെ നീയന്ത്രിക്കുന്നിടത്തോളം കാര്യങ്ങൾ ഭംഗിയായി തന്നെ നടക്കുമെന്ന് പ്രതീക്ഷിക്കാം.

കോവിഡാനന്തര കേരളത്തെപ്പറ്റിയാണ് ഞാൻ ചിന്തിക്കുന്നത്. കോവിഡ് 19 നമ്മുടെ സമസ്ത മേഖലയെയുംതകർത്തു കളയുമെന്ന് ഏകദേശം ഉറപ്പാണ്. ഓരോ ദുരന്തവും നമുക്ക് ഓരോ അവസരങ്ങൾ പ്രദാനം ചെയ്യും. ഒരു പുത്തൻ കേരളം പുനഃസൃഷ്ടിക്കാൻ കേരള മുഖ്യമന്ത്രി ശ്രമിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
കേരളത്തിൻറെ സാമൂഹ്യ സാംസ്കാരിക ധൈഷണീക നിലവാരം വളരെ താഴ്ന്ന പടിയിലാണ്. അതിനു ചരിത്രപരമായ കാരണങ്ങൾ ഉണ്ട്. കേരളത്തിൻ്റെ പൊതുബോധം വളരെ ജീർണ്ണിച്ചതാണ്. അപമാനവീകരണമാണ് അതിൻറെ മുഖമുദ്ര. നൂറു ശതമാനവും വിദേശ ആര്യൻ സംസ്കൃതിയുടെ ഉല്പന്നമാണ്.പൊതുബോധം സൃഷ്ടിക്കുന്നത് മേൽത്തട്ടിലുള്ളവരാണ്. അതായത് ഭരണവർഗ്ഗം. ഇവിടെ കേരളത്തിൽ അത് വിദേശ ആര്യൻ സംസ്കൃതിയുടെ ഉല്പന്നമാണ്. 1599 ലെ ഉദയം പേരൂർ സൂനഹദോസ് കാനോനകൾ (പോർട്ടുഗീസുകാരനായ ഗോവൻ ആർച്ചു ബിഷപ്പായ അലക്സി – ഡി -മെനസിസ് ആണ് അതിന് നേതൃത്വം നൽകിയത് ).നമ്പൂതിരിമാർ കേരളത്തെ മരുമക്കത്തായ കൂട്ടുകുടുംബ വ്യവസ്ഥിതിയിലൂടെയും, സംബന്ധ സമ്പ്രദായത്തിലൂടെയും കേരളത്തെ ഒരു വേശ്യാലയമാക്കി മാറ്റി. കേരളത്തിലെ ശൂദ്രന്മാർ അതിൻ്റെ ഇരകളും അതിൻറെ ഗുണഭോക്താക്കളുമായി മാറി.

കേരളത്തിലെ ശൂദ്രന്മാർക്ക് നല്ല നിറവും അധികാരവും സമ്പത്തും ലഭിച്ചത് ഇതിലൂടെയാണ്. അവർക്ക് നമ്പൂതിരിമാർ അക്ഷരവിദ്യയും സംസ്കൃതവും നൽകിയില്ല. നമ്പൂതിരിമാർക്ക് അവരുടെ അടിമത്തം പൂർണ്ണമായി ആസ്വദിക്കുന്നതിനാണ് അത് നൽകാതിരുന്നത്. എഴുത്തച്ഛൻ എന്ന പിന്നോക്ക ജാതിയിൽ പിറന്ന തുഞ്ചത്തെഴുത്തച്ഛൻ, സാമൂഹ്യ വിപ്ലവകാരിയും, അക്ഷര വിപ്ലവത്തിൻറെ ജേതാവുമാണ്. മലയാളികളിൽ വിശിഷ്യ ശൂദ്ര ആര്യൻ വിഭാഗങ്ങളിൽ ജീവിത വിശുദ്ധിയും സാംസ്കാരിക നിലവാരവും വർദ്ദിപ്പിക്കുന്നതിന് തൻറെ ഭക്തി പ്രസ്ഥാനത്തിലൂടെ നമ്പൂതിരിമാരുടെ’സാംസ്കാരിക കുത്തക തകർത്തു. ഇത് 16 -ആം നൂറ്റാണ്ടിൽ സംഭവിച്ചതാണ്.

ബ്രിട്ടീഷ് പ്രൊട്ടസ്റ്റൻറ്റ് മിഷിണറിമാരായ L .M .S ., С M S ,Β E M സാൽവേഷൻ മിഷിണറിമാരുടെ പ്രവർത്തനം, അയ്യാ വൈകുണ്ഠൻെറ  പ്രവർത്തനങ്ങൾ, ശ്രീനാരായണ ഗുരു, മഹാത്മാ അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ, പണ്ഡിറ്റ് കറുപ്പൻ, ഡോ .വേലുക്കുട്ടി അരയൻ,സഹോദരൻ അയ്യപ്പൻ, ടിപ്പു സുൽത്താൻ, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, മുലക്കരത്തിനെതിരായി തൻെറ മുല ഛേദിച്ച ചേർത്തല മുലച്ചിപ്പറമ്പിൽ നങ്ങേലി, ആറാട്ടുപുഴ വേലായുധ പണിക്കർ തുടങ്ങിയ മഹാത്മാക്കളുടെ പ്രവർത്തനങ്ങൾ മൂലം ആര്യൻ സംസ്കൃതി ഇടിച്ചൽ സംഭവിച്ചു. ഈ പരമ്പരയിലെ അവസാനത്തെ കണ്ണികളാണ് വയലാർ സമര നായകൻകുന്തക്കാരൻ പത്രോസ്   വയലാർ സ്റ്റാലിൻ അഡ്വ. സി കെ കുമരപ്പണിക്കർ എന്നിവർ, അവർക്ക് പിഴുതെറിയാൻ കഴിയാത്ത ആര്യൻ സംസ്കൃതിയെ വേരോടെ പിഴുതെറിയാൻ അവരുടെ പിന്മുറക്കാർക്ക് കഴിഞ്ഞില്ല.

20 -ാ൦ നൂറ്റാണ്ടോടുകൂടി ആദി ശങ്കരനും ആധുനീക ശങ്കരനും കൂടി കേരളത്തെ വേദങ്ങളുടെ നാടാക്കി മാറ്റി. കേരളത്തിന് വളരെ ഉജ്ജ്വലമായ മഹത്തായ ബൗദ്ധ പാരമ്പര്യമുണ്ടായിരുന്നു. അതിനെ തകർക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചത് ഭീകരനായ ആദി ശങ്കരൻ എന്ന പ്രച്ഛന്ന ബുദ്ധനാണ്.

ഈ   പ്രതിസന്ധി ഘട്ടത്തിൽ മുഖ്യ മന്ത്രിയും ആരോഗ്യ മന്ത്രിയും  സഹ സംസ്ഥാന തൊഴലാളികളോട് കാണിക്കുന്ന (അവരെ മുഖ്യ മന്ത്രി അതിഥി തൊഴലാളികൾ എന്ന് നാമകരണം ചെയ്തിരിക്കുന്നത് ശ്രദ്ധേയമാണ് .) “വാത്സല്യം, കരുണ, ദയാവായ്പ്പ് “എന്നിവ കേരളത്തി൯െറ ഇന്ന് കാണുന്ന ജീർണ്ണിച്ച ശൂദ്ര ബ്രാഹ്മണിക പൊതുബോധത്തിനു തികച്ചും വിപരീത ദിശയിൽ നില്കുന്നു. മുഖ്യമന്ത്രിക്ക് ഇത് ലഭിച്ചത് പുരാതന കേരളത്തിൽ നിലനിന്നിരുന്ന ബൗദ്ധ സംസ്കാരത്തിൽ നിന്നാണ്. ബൗദ്ധ മത സത്തകളായ “കരുണ “,”പ്രജ്ഞ ” എന്നിവ മുഖ്യമന്ത്രിയിൽ പ്രതിഫലിക്കുന്നുണ്ട്. മുഖ്യമന്ത്രി ബോധി വൃക്ഷതണലിലിരുന്നാണ് പത്ര സമ്മേളനം നടത്തുന്നത് എന്നാണ് ഭഗവാൻ ബുദ്ധനെ ആത്മാവിൽ സ്വാംശീകരിച്ച എനിക്ക് തോന്നുന്നത് അഥവാ മനനം ചെയ്യുന്നത്.

കേരളത്തിൽ ആദ്യം നടക്കേണ്ടത് സാംസ്‌കാരിക വിപ്ലവമാണ്. അതിനായി പലതും ചെയ്യേണ്ടതുണ്ട്. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയുടെ മൂല്യങ്ങൾ ശക്തിയായി ജനങ്ങളിൽ വേരൂന്നണം രാഷ്ട്രീയ ജനാധിപത്യം (Political  democracy one man -one vote) മാത്രം പോരാ ആത്മീയ ജനാധിപത്യവും(spiritual democracy ) ദൈവത്തിൻെറ തിരുമുൻപിൽ തുല്യത) സാമൂഹിക ജനാധിപത്യവും (social democracy) ജനങ്ങളിൽ ആഴത്തിൽ വേരൂന്നണം. ദളിത് -ഒബിസി-മുസ്ലിം ലാറ്റിൻ വിഭാഗങ്ങളിൽ ഇതിന് വലിയ സ്വീകാര്യത ലഭിക്കും. ശൂദ്ര ബ്രാഹ്മണിക കൊറോണ വിഭാഗങ്ങളിൽ ശക്തിയായ എതിർപ്പുണ്ടാകും. അത് യഥാർത്ഥത്തിൽ 15 ശതമാനതിൻെറ ദുർബലമായ എതിർപ്പായിരിക്കും. മുഖ്യമന്ത്രി ഉടനെ കേരളത്തിലെ അറിയപ്പെടുന്ന ബൗദ്ധ പണ്ഡിതന്മാരായ ഡോ . കെ സുഗതൻ (കാർഡിയോളോജിസ്റ്റ് കോഴിക്കോട് ) ഡോ.അജയ് ശേഖർ (സംസ്കൃത കലാശാല ,കാലടി ) ഡോ.പി .കെ പോക്കർ, ഡോ. അഞ്ജു നാരായണൻ, സംസ്കാര പഠന പണ്ഡിതന്മാരായ കെ ഇ എൻ കുഞ്ഞഹമ്മദ്, അശോകൻ ചെരുവിൽ എന്നിവരുടെ സഹായത്തോടെ ” കേരളം ബുദ്ധൻെറ നാട് ” എന്ന ഒരു ചെറു പുസ്തകം പ്രസിദ്ധീകരിച്ചുപാർട്ടി, ബാലസംഘം മുഖേനവ്യാപകമായി 5 രൂപയ്ക്കു തന്നെ വിറ്റഴിച്ചു ബൗദ്ധ സന്ദേശം ജനങ്ങൾക്കിടയിൽ എത്തിക്കണം.

പുസ്തക പ്രസിദ്ധീകരണത്തിൻെറ ചുമതല മാർക്സിസ്റ്റ് പാർട്ടി സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ സ: ബേബി ജോണിന് നൽകണം. ജീവിതത്തിൻെറ സകല മേഖലകളിലും പൂർണ്ണ പുരോഗമന ഭാവം പുലർത്തുന്ന ആദർശ ധീരനായ വ്യെക്തിയാണ് ബേബി ജോൺ മാസ്റ്റർ. ആര്യൻ സംസ്കൃതിയെ അടിമുടി എതിർക്കുന്ന വ്യക്തി കൂടിയാണ് ബേബി ജോൺ എന്ന യഥാർത്ഥ ബുദ്ധി ജീവി. അതിഥി തൊഴലാളികളെ നിഷ്കരുണം  അടിച്ചോടിക്കണമെന്നു പറയുന്ന ഇ എം എസ് അക്കാദമിയുടെ ഡയറക്ടർ ആയ കെ എൻ ഗണേഷ് പട്ടരെ (പട്ടർ -പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ള ഉപചാ) ഇക്കാര്യം ചർച്ച ചെയ്ത് കുളമാക്കരുത്. കെ എൻ ഗണേഷ് പട്ടരും ഭാര്യയും അവാർഡ് വർമ്മയും പുത്തലത്തും സ്വംശീകരിച്ചിട്ടുള്ളത് ശൂദ്ര ബ്രാഹ്മണീക കൊറോണ അർബുദ പൊതു ബോധമാണ്.

കേരളത്തിൻെറ സാമൂഹ്യ വികാസത്തെ പുറകോട്ടടിച്ച ഏതാനും സംഭവ വികാസങ്ങൾ താഴെ പറയുന്നു.

(1 ) 1957 ലെ ഇ എം എസ് മന്ത്രി സഭയ്‌ക്കെതിരെ വർഗ്ഗിയ പിന്തിരിപ്പൻ വ്യക്തികൾ നടത്തിയ വിമോചന സമരം

(2 )വയലാർ സമര നായകൻ കുന്തക്കാരൻ പത്രോസിനെ പാർട്ടിയിൽ തരംതാഴ്ത്തി ഗൂഢാലോചനയിലൂടെ പുറത്താക്കിയത്.

(3 ) 1957 ലും 1967 ലും 1987 ലും ഗൂഢാലോചനയിലൂടെ ശ്രീമതി ഗൗരിയമ്മയെ മുഖ്യമന്ത്രി ആക്കാതിരുന്നത്.

(4 ) കോൺഗ്രസ്സിൽ സുറിയാനി-നായ ർഐക്യം രൂപികരിച്ചു അധികാരം പിടിച്ചെടുത്തത്.

(5 ) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ‘വേദങ്ങളുടെ നാട് ‘എന്ന പുസ്തകം കുറഞ്ഞ വിലക്ക് (5 രൂപക്ക്‌ ) വിറ്റ് വ്യാപകമായി പ്രചരിപ്പിച്ചത്.

(6 ) കേരളത്തിൻെറ പൊതുബോധ നിർമ്മിതിയിൽ ഇസ്ലാമോഫോബിയ വഹിച്ച പങ്ക്.

(7 ) ശങ്കറും മന്നവും ചേർന്ന് രൂപീകരിച്ച ഹിന്ദു മണ്ഡലം.

(8 )വെള്ളാപ്പള്ളി നടേശനും എൻ എസ്‌ എസ് സുകുമാരൻ നായരും ചേർന്ന് സംഘടിപ്പിച്ച നായർ ഈഴവ സഖ്യം.

(9 )2018 -19 ലെ ശൂദ്ര ലഹള.

(10 ) 10 ശതമാനം സവർണ്ണ സാമ്പത്തീക സംവരണം ദേവസ്വങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാക്കിയത് .ഇതിനു ഇടത് ബി ജെ പി കോൺഗ്രസ് പാർട്ടികളുടെ പൂർണ്ണ പിന്തുണ.

(11 ) 1988 -ൽ നായനാർ സർക്കാരിൻെറ കാലത്ത് സർക്കാരും അക്കാദമികളും കൂടി സംഘടിപ്പിച്ച ആദി ശങ്കരൻെറ 1200 -ാo മത് വാർഷികം ആഘോഷിച്ചത്‌.

(12 ) സംസ്കൃത സർവകലാശാല രൂപികരിച്ചു അതിനു (തെറ്റായി ) ആദി ശങ്കരൻ്റെ  പേരിലാക്കിയത്

(13 ) നമ്മുടെ ഭരണഘടനയുടെ കഴുത്തറുത്ത് 103 -ാo ഭരണഘടനാഭേതഗതിക്ക് കോൺഗ്രസ്സും സി പി എമ്മും നൽകിയ [പിന്തുണ.

(14 ) 10 ശതമാനം സവർണ്ണ സാമ്പത്തീക സംവരണം ദേവസ്വങ്ങളിലും (95 %പ്രാതിനിധ്യമുള്ള സവർണ്ണർക്ക്) സർക്കാർ തസ്തികകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോൺഗ്രസ്സും സി പി എമ്മും ചേർന്ന് ഗൂഢാലോചന നടത്തി നടപ്പാക്കിയത്.

(15 )1958 ലെ ഭരണ പരിഷ്‌കാര കമ്മറ്റി റിപ്പോർട്ട്.

മൂല്യ ബോധത്തിൻെറ തകർച്ചയ്ക്ക് ആരെയും ഒറ്റപ്പെടുത്തി കുറ്റപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. എല്ലാ മുഖ്യധാരാ പാർട്ടികളും നേതാക്കന്മാരും അതിൽപ്പെടുന്നു. ഈ മൂല്യച്യുതിയിൽ നിന്നുള്ള തിരിച്ചുപോക്കിനു മുഖ്യമന്ത്രി നേതൃത്വം കൊടുക്കണം. അദ്ദേഹത്തിന് മാത്രമേ അതിനു കഴിയൂ.

അതിഥി തൊഴലാളികളോടുള്ള സ്നേഹവായ്പ്പിലൂടെ ശ്രീനാരായണ ഗുരുവിൻെറ പ്രബോധനങ്ങളാണ് മുഖ്യമന്ത്രിയിലൂടെ പുറത്തു വന്നത്. ഈഴവ സമുദായത്തിൽ പിറന്ന മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കു മാധ്യമ ശ്രദ്ധ ലഭിക്കുന്നതിൽ ചെന്നിത്തലയ്ക്കും കൂട്ടർക്കും വലിയ അസൂയ ഉണ്ട്.

മാധ്യമ ശ്രദ്ധ ശൂദ്രന്മാർക്കും സുറിയാനികൾക്കും മത്രമേ ലഭിക്കാവൂ എന്നാണ് ചെന്നിത്തല കരുതുന്നത്. അതിനാലാണ് ഇക്കൂട്ടരുടെ സമനില തെറ്റുന്നത്‌. ബ്രാഹ്മണിസം ഒരു മനോരോഗമാണ്.(brahmanism is a mental disease). ആർ എസ് എസുകാരുടെ “ജന്മഭൂമി”യിലൂടെ ഈഴവനായ മുഖ്യമന്ത്രി, മുഖ്യമന്ത്രി പദം രാജിവച്ചു കള്ളു ചെത്താൻ പോകണമെന്നാണ് പോക്കർ കാർട്ടൂണിലൂടെ ഉപദേശിച്ചത്. പത്തനംതിട്ടയിലെ മണിച്ചി പിള്ളയും ഇതേ നിലപാടുകാരാണ്.

(തുടരും….)

ദളിത് ഒബിസി -മുസ്ലിം സമൂഹത്തിലെ വിദ്യാർത്ഥികൾക്ക് ആഗോളതലത്തിൽ മത്സരിക്കാൻ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കണം