ഉം പുന്‍ കൊവിഡിനേക്കാള്‍ ഭീകരം; ബംഗാളില്‍ ഇതിനകം ഒരു ലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും മമത

മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗതിയില്‍ ബംഗാളില്‍ ഇപ്പോള്‍ വീശിയടിച്ചുകൊണ്ടിരിക്കുന്ന ഉം പുന്‍ ചുഴലിക്കാറ്റ് കൊവിഡിനേക്കാള്‍ ഭീകരമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. 12 പേര്‍ ഇതിനകം മരിച്ചു. മരണസംഖ്യ ഉയരും. നിരവധി കെട്ടിടങ്ങളും വീടുകളും കാറ്റില്‍ നിലംപൊത്തി. പലയിടങ്ങളിലെയും വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു. ഒരു ലക്ഷം കോടിയുടെ എങ്കിലും ഇതിനകംസംസ്ഥാനത്തിന് സംഭവിച്ചിട്ടുണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു.

ദുരന്ത മേഖലയില്‍ എത്തിപ്പെടാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ഞങ്ങള്‍ക്ക് എല്ലാം പുനര്‍നിര്‍മിക്കേണ്ടി വരും. ഈ സമയം ഞാന്‍ കേന്ദ്ര സര്‍ക്കാറിനോട് സഹായം ആവശ്യപ്പെടുകയാണ്. ദയവ് ചെയ്ത് രാഷ്ട്രീയം കളിക്കരുത്. ഞങ്ങള്‍ക്ക് മാനുഷിക പരിഗണന ആവശ്യമാണ്. നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് ഇന്നത്തോടെ പറയാന്‍ സാധിക്കുകയുള്ളൂവെന്നും മമത കൂട്ടിച്ചേര്‍ത്തു.