ദളിത് ഒബിസി -മുസ്ലിം സമൂഹത്തിലെ വിദ്യാർത്ഥികൾക്ക് ആഗോളതലത്തിൽ മത്സരിക്കാൻ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കണം

കോവിഡാനന്തര കേരളവും മുഖ്യമന്ത്രി പിണറായി വിജയനും part-2

പ്രൊഫ: ടി ബി വിജയകുമാർ

(തുഞ്ചത്തെഴുത്തച്ഛൻ ലിപി ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗവേഷണ പഠന കേന്ദ്രം)

കേരളത്തിലെ വിദ്യാഭ്യാസം സമ്പ്രദായം അടിമുടി പുതുക്കി പണിയണം. അതിനു മുഖ്യമന്ത്രിക്ക് മാത്രമേ കഴിയൂ കേരളത്തിലെ ദളിത് ഒബിസി -മുസ്ലിം സമൂഹത്തിലെ വിദ്യാർത്ഥികൾക്ക് (ജനസംഖ്യയുടെ 85 %)ആഗോളതലത്തിൽ മത്സരിക്കാൻ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കണം. (Globally competitive quality education )നമ്മുടെ കോളേജുകളിൽ നിന്ന് ബിരുദം എടുത്തവർക്ക് ലോകത്തിലെ ഏറ്റവും ഗുണമേന്മയുള്ള കോളേജുകളും സർവ്വകലാശാലകളുമായ (ഐവി കോളേജുകൾ) അതായത് സ്റ്റാൻഡ്‌ഫോർഡ് സർവകലാശാല- STANFORD UNIVERSITY, Palo Alto, SILICON VALLEY, BAY AREA, Northern California, എം ഐ റ്റി M I T ( MASSACHUSETTS INSTITUTE OF TECHNOLOGY, CAMBRIDGE) HARVARD UNIVERSITY’- HARVARD UNIVERSITY, UNIVERSITY OF PENNSYLVANIA (യൂണി പെൻ) MICHIGAN UNIVERSITY എന്നിവയിൽ പഠിച്ചു വന്നവരുമായി (ബിരുദധാരികളുമായ) മത്സരിക്കാൻ നമ്മുടെ കുട്ടികൾക്കു കഴിയണo.

മാത്രമല്ല, മത്സരത്തിൽ നമ്മുടെ കുട്ടികൾ മുന്നിൽ എത്തുകയും ഇതിൽ വിജയിക്കുകയും വേണം. കൊറോണയ്ക്കെതിരായി നടത്തിയ പോരാട്ടത്തിൽ മറ്റെല്ലാ രാഷ്ട്രങ്ങളുടെയും മുൻപന്തിയിൽ എത്തിക്കുവാൻ നമ്മുടെ മുഖ്യമന്ത്രിക്ക് കഴിയുമെങ്കിൽ വിദ്യാഭ്യാസകാര്യത്തിലും നമ്മുടെ കുട്ടികളെ മുൻപന്തിയിൽ എത്തിക്കുവാൻ മുഖ്യമന്തിക്ക് കഴിയുമെന്ന കാര്യത്തിൽ ഞങ്ങളെ പോലെയുള്ളവർ വിശ്വസിക്കുന്നു. നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ശ്രീമതി ഷൈലജ ടീച്ചറും നമ്മുടെ സ്വകാര്യ അഹങ്കാരം മാണ്. നമ്മുടെ മാത്രമല്ല എല്ലാ ഇന്ത്യയ്ക്കാരുടെയും അഹങ്കാരമാണ്. ശ്രീമാൻ പിണറായിക്ക്, ആവശ്യമുള്ള മാനവ വിദ്യാഭ്യാസ, സാംസ്‌കാരിക വൈദിക വിരുദ്ധ മൂല്യങ്ങൾ, അദ്ദേഹത്തിന് ഭഗവാൻ ബുദ്ധനിൽ നിന്നും ശ്രീനാരായണ ഗുരുദേവനിൽ നിന്നും ടിപ്പു സുൽത്താനിൽ നിന്നും മഹാത്മാ അയ്യങ്കാളിയിൽ നിന്നും സഹോദരൻ അയ്യപ്പനിൽനിന്നും നങ്ങേലിയിൽ നിന്നും ആറാട്ടുപ്പുഴ വേലായുധപ്പണിക്കരിൽ നിന്നുംഅയ്യാവൈകുണ്ഠനിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.അതാണ് അദ്ദേഹത്തിന്റെ ശക്തിസ്രോതസ്സ്.
ഇപ്പോൾ നിലവിലുള്ള വൈദീക സമ്പ്രദായത്തിലുള്ള അർത്ഥമറിയാതെ കാണാപ്പാഠം പഠിക്കുന്ന രീതി റോട്ട് മോഡൽ സമ്പ്രദായമാണ്. അതിനെ മാറ്റി മറിക്കണം. അതൊന്നും വലിയൽ കാര്യങ്ങളല്ല. L.K. G. മുതൽ പ്ലസ് ടു വരെയുള്ള ക്‌ളാസ്സുകളിൽ അദ്ധ്യയന മാധ്യമം ഇംഗ്ലീഷ് തന്നെ വേണം. എല്ലാ ക്ലാസ്സിലും മലയാളം പ്ലസ്ടുവിലടക്കം നിർബന്ധ വിഷയമാക്കി പഠിപ്പിക്കണം. ഇത് പറഞ്ഞാൽ ഉടൻ മലയാള ഭാഷ പ്രേമികൾ കപട മാതൃഭാഷ സ്നേഹവുമായി രംഗത്തു വരും. അവർ ലക്ഷ്യം വയ്ക്കുന്നത് ദളിത് ഒബിസി വിദ്യാർത്ഥി കൾകക്ക് ഗുണമേന്മയുള്ള (നേരത്തെ വിവരിച്ചത് പോലെയുള്ള) വിദ്യാഭ്യാസം ലഭിക്കുന്നത് തടഞ്ഞു അവരെ ഇരുട്ടിലേക്ക് വലിച്ചെറിയുക എന്നത് മാത്രമാണ്. അമിത മാതൃഭാഷ പ്രേ മം സവർണ സ്ഥാപിത താൽപ്പര്യക്കാർ വെക്കുന്ന ഒരു കെണിയാണ്.

ഫ്യൂഡൽ മൂല്യങ്ങൾ പിഴുത് എറിയുന്നതിൽ ആയിരിക്കണം വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശനം ജാതി വ്യവസ്ഥയാണ്. ഇതാണ് ഏറ്റവും അടിത്തട്ടിൽ കിടക്കുന്നത്. ജാതി വ്യവസ്ഥകളെ പറ്റിയാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. Dr.B.R. Amberkar എഴുതിയ Annhilition of caste (ജാതി ഉന്മുലനം )പത്താം ക്ലാസ്സിൽ വിദശമായി പഠിപ്പിക്കണം. ഇംഗ്ലീഷിൽ തന്നെ.

തുഞ്ചത്തെഴുത്തച്ഛൻ ജാര സന്തതിയും സവർണ്ണ നായരെന്ന് പറയുന്നതും നിർത്തണം. അംബേഡക്കർ സാഹിത്യം കുട്ടികളെ നല്ല രീതിയിൽ പഠിപ്പിക്കണം.എങ്കിൽ മാത്രമേ ഇന്ത്യ എന്നത് എന്താണെന്നു കുട്ടികൾക്ക് മനസിലാകുകയുള്ളു. ശൂദ്ര കേന്ദ്രിത കേരള ചരിത്രവും ബ്രാഹ്മണ കേന്ദ്രിത ഇന്ത്യാ ചരിത്രവും പാഠപുസ്തകങ്ങളിൽ നിന്ന് ഗളഹസ്തം ചെയ്യണം. ഇന്ത്യയിൽ ആധുനീക ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആചാര്യ പി.സി. റേ (PRAPHULLA CHANDRA RAY) ഇന്ത്യയിൽ മധ്യകാലഘട്ടത്തിലും ആധുനീക കാലത്തും ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികസനം തടസപ്പെടുത്തുന്നതും മുരടിപ്പിച്ചതും എങ്ങനെ ആണെന്നു തന്റെ ഹൈന്ദവ രസതന്ത്രം (History of ഹിന്ദു Chemistry ) എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

ഒന്നാമത്തെ കാരണമായി അദ്ദേഹം പറയുന്നത് (അദ്ദേഹം ബംഗാൾ ബ്രാഹ്മണൻ ആന്നെന്നത് ശ്രദ്ദിക്കുക) ബ്രാഹ്മണ മതത്തിന്റെ ഉയർച്ചയും ബുദ്ധ മതത്തിന്റെ തകർച്ചയും ( RISE OF BRAHMANISM and DECLINE OF BUDDHDHISM) ശാസ്ത്ര സാങ്കേതിക  വികാസം തടസ്സപ്പെടുത്തി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് 2, അദ്ധ്വാനിക്കുന്ന സമുദായങ്ങളുടെ സാമൂഹിക പദവിയിലുള്ള വീഴ്ച ( DEGRADATION OF LABOR) സാങ്കേതിക വിദ്യ മുരടിപ്പിച്ചു. അതായത് ജാതിവ്യവസ്ഥ ജാതി വ്യവസ്ഥ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികാസത്തെ തടസപ്പെടുത്തി 3, മ നുസ്മൃതിയുടെ സ്വാധീനം ശാസ്ത്ര സാങ്കേതിക വിദ്യയുടെ കഴുത്തറുത്തു. 4, ആദി ശങ്കരന്റെ മായാ വാദവും ശാസ്ത്ര ഗവേഷണത്തിന്റെ മുനയൊടിച്ചു. ശാസ്ത്രത്തിൽ പാമ്പിനെ പമ്പായും കയറിനെ കയറായും കാണണം. ഇന്ത്യയിൽ ശാസ്ത്ര ബോധത്തിന്‍റെ കഴുത്തറുത്തത് ആദി ശങ്കരന്റെ മായാ വാദമാണ്.

എല്ലാ സിലബസ്സുകളും യുക്തിയുക്തമായ രീതിയിൽ സ്വാത്രന്ത്ര ചന്തയ്ക്ക് വഴി വയ്ക്കുന്ന രീതിയിൽ പൊളിച്ചെഴുതണം. ശാസ്ത്ര പുരോഗതിക്ക് തടസം നിന്നത് ഭഗവത് ഗീത ആണെന്നും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. BHAGAVTH GITA is the GOPSPEL of Indian counter revolution) കായികമായ അധ്വാനം മ്ലേച്ചമായി കരുതുന്ന ഒരു സമൂഹത്തിൽ ടെക്നോളോജിയുടെ ഗതി അധോഗതി അയിരിക്കും. എല്ലാ ശ്രുതികളും സ്മൃതികളും, കായികമായ അധ്വാനത്തെ തള്ളിപ്പറയുന്നു അതാണ് ബ്രാഹ്മണിസത്തിന്റെ കാതൽ.ഇന്ത്യന്‍ ടെക്നോളജി, ബ്രാഹ്മണ നീയന്ത്രിതമാണ്.അത് കൊണ്ട് തന്നെ പടിഞ്ഞാറൻ രാജ്യങ്ങളില്‍ ഇത് പരിഹാസമായി പരിഗണിക്കുന്നത്. അവർ അതിനെ “സ്ക്രൂ ഡ്രൈവർ ടെക്നോളജി” എന്ന് വിളിക്കുന്നു.

ലക്ഷക്കണക്കിനു സൈബർ കൂലികൾ വിദേശ രാജ്യങ്ങളിൽ പണിയെടുക്കുന്നു എന്നത് സത്യമാണ്. 95 ശതമാനം L0W ,GRADE ജോലികൾ ആണ് ചെയ്യുന്നത് ഐ ടി മേഖലയിലെ പ്ലംബർ, എലെക്ട്രിഷ്യൻ, സാനിറ്ററി വർക്കർ എന്ന പോലെ. ഏതാനും പ്രതിഭാശാലികളെ കണ്ടേക്കാം അവ അപവാദങ്ങൾ മാത്രമാണ് ലാറി പേജ്, സെർജി ബ്രിൻ (ഗൂഗിൾ) എന്നി സായ്പ്പുമാരുടെ മഹത്വവൽക്കരിപ്പെട്ട കൂലിക്കാർ മാത്രമാണ് സുന്ദര്‍ പിച്ച ( GOOGLE).  സത്യ നടേല(MICROSOFT), തുടങ്ങിയവർ 100 കോടിയിൽ ഒരുവൻ എന്ന അർത്ഥത്തിൽ. നമ്മുടെ പൊതു വിദ്യാഭ്യാസം ഉയർന്നാൽ മാത്രമേ TECHNOLOGY വിദ്യാഭ്യാസത്തിന്റെ മേന്മ ഉയർത്താൻ കഴിയൂ.

പൊതുവിദ്യാഭ്യാസത്തിന്റെ മേന്മ ഉയത്തിയാൽ ടെക്നോളജിയുടെ മേന്മയും ഉയരും. നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയുടെ നിലവാരം പരമ ദയനീയമാണ്. അത് കൊണ്ടാണ് ദളിത് ഒബിസി മുസ്ലിം ലത്തീൻ വിദ്യാർത്ഥികൾക്ക് globally competitive quality education ലഭിക്കണം എന്നതിൽ നാം നിർബന്ധം പിടിക്കുന്നത്. മുഖ്യ മന്ത്രി ശൂദ്ര ലഹളയെ തകർത്തതിന് ശേഷം TECHNOLOGY മേഖലയിൽ ചില നാമ്പുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ സിലിക്കൺ വാലിയിൽ (വടക്കൻ കാലിഫോര്‍ണിയ) സ്റ്റാൻഡ്‌ഫോർഡ് സർവകലാശാലയുമായി ബന്ധപ്പെട്ട രാജിവ് മൊത്വനി – ആഷാജഡേജ കുടുംബ FOUNDATION ആഭിമുഖ്യത്തിൽ ഇന്ത്യന്‍ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രശ്നങ്ങളുടെ പരിഹാരത്തിനായി HACKATHON സംഘടിപ്പിക്കുകയുണ്ടായി. അതിൽ ഒന്നാം സ്ഥാനം നേടിയത് (10,000 US $ dollars) കണ്ണൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിലെ രണ്ട് കുട്ടികളാണ്. ശില്പ രാജീവും സി.അഭിനന്ദും ഇത് നിസ്സാര നേട്ടമല്ല അവരെ ഞങ്ങൾ ഹാർദ്ദവമായി അഭിനന്ദിക്കുന്നു.

അവരിൽ ഒബിസി കൂടിയുണ്ട്. നമ്മുടെ കുട്ടികൾക്ക് എന്തും നേടാൻ കഴിയുമെന്നാണ് അത് സൂചിപ്പിക്കുന്നത്. അവർക്ക് നല്ല വിദ്യാഭ്യാസം കൊടുത്താൽ അവർക്ക് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും. കൊറോണ ക്കു മാത്രമല്ല എല്ലാ virus കൾക്കും വാക്‌സിൻ കണ്ടുപിടിക്കാൻ നമ്മുടെ കുട്ടികൾക്ക് ( അതാതു മേഖലയിൽ ഉള്ളവർക്ക് ) കഴിയും. ഇ പ്രതിസന്ധി നമുക്ക് പല അവസരങ്ങൾ നൽകും. അതു നാം ഉപയോഗപ്പെടുത്തണം. വിദേശ ആര്യൻ സംസ്‌കൃതി കുഴിച്ചുമൂടണം. സാംസ്‌കാരിക ആത്മീയ വിപ്ളവം ആണ് ആദ്യം നടക്കേണ്ടത്.

ടെക്നോളജി ഉപയോഗിച്ചാണ് എല്ലാ യൂറോപ്യൻ രാഷ്ട്രങ്ങളും കൺഫ്യൂഷൻ രാഷ്ട്രങ്ങളും ലോകം കീഴടക്കിയത് (യുഎസ്‌, കാനഡ, ചൈന, തായ്‌വാൻ, ജപ്പാൻ, കൊറിയ, സിങ്കപ്പൂർ,വിയറ്റ്നാം എന്നിവ ഉദാഹരണങ്ങൾ) സാമൂഹ്യ വളർച്ചയയുടെ ഈ രാഷ്ട്രങ്ങളുടെ വ്യത്യാസങ്ങൾ ടെക്നോളജിയിലും പ്രതിഫലിക്കും. കൺഫ്യൂഷൻ ദേശീയ രാഷ്ട്രങ്ങളുടെ പുരോഗതിയിൽ ഭഗവൻ ബുദ്ധന്റെ ദർശനങ്ങൾ കൺഫ്യൂഷൻ ദർശനങ്ങൾ എന്നിവയുമാണ് അവർ ലോകത്തിനു മുൻപിൽ എത്തിച്ചത്.

READ HERE: Kerala engineering students win CODE19 hackathon for creating virtual classroom

(തുടരും)

കോവിഡാനന്തര കേരളവും മുഖ്യമന്ത്രി പിണറായി വിജയനും