കട്ടപ്പനയിലെ ഋത്വിക് റോഷനെതിരെ നടപടിയുമായി കത്തോലിക്കാസഭ

ബ്ലൂഫിലിം നായകനായ വൈദികനെതിരെ നടപടിയുമായി ഇടുക്കി രൂപത. കട്ടപ്പന വെള്ളയാംകുടി പള്ളി വികാരി ഫാ. ജെയിംസ് മംഗലശ്ശേരിയെ വികാരി സ്ഥാനത്ത് നിന്ന് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സഭാ വക്താവ് ഇന്ന് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. സിറോ മലബാർ സഭ ഇടുക്കി രൂപതാ മുൻ വികാരി ജനറലും വെള്ളയാംകുടി പള്ളിവികാരിയുമായ ജെയിംസ് മംഗലശ്ശേരിക്കെതിരെയാണ് നടപടി.

പള്ളിക്കമ്മിറ്റി അംഗമായ വീട്ടമ്മയുമൊത്തുള്ള വികാരിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇന്നാണ് നടപടി സംബന്ധിച്ച വാർത്താക്കുറിപ്പ് സഭ പുറത്തിറക്കിയതെങ്കിലും മാർച്ച് 24ന് തന്നെ ജെയിംസ് മംഗലശ്ശേരിക്കെതിരെ നടപടിയെടുത്തിരുന്നുവെന്നാണ് രൂപതയുടെ ഇപ്പോഴത്തെ ഭാഷ്യം. വികാരി സ്ഥാനത്ത് നിന്ന് മാറ്റിയതിനൊപ്പം കുദാശ നൽകുന്നതിൽ നിന്ന് കൂടി വൈദികനെ വിലക്കിയെന്നാണ് റിപ്പോർട്ട്.
രണ്ട് കുട്ടികളുടെ അമ്മ കൂടിയായ വീട്ടമ്മ ലോക്ക്ഡൗണ്‍ സമയത്ത് രഹസ്യമായി പള്ളിയിലെത്തുന്നതായി ഇടവകാംഗങ്ങളിൽ ചിലർ സംശയം ഉന്നയിച്ചിരുന്നു. ഇതിനിടെ ഇടയനെയും കുഞ്ഞാടിനെയും വിശ്വാസികൾ പള്ളിമേടയിൽനിന്ന് കയ്യോടെ പൊക്കുകയായിരുന്നു.

ഇതിനിടെ സോഷ്യൽമീഡിയയിലൂടെ വികാരിയും വീട്ടമ്മയും തമ്മിലുള്ള അശ്ലീലദൃശ്യങ്ങൾ പുറത്തു വരികയും ചെയ്തു, സഭാ നിയമങ്ങൾക്ക് വിരുദ്ധമായ വൈദികന്റെ പ്രവൃത്തികൾ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതോടെ രൂപത നടപടിയെടുത്തെന്നും വിശദമായ അന്വേഷണം പ്രഖ്യാപിച്ചെന്നുമാണ് പത്രക്കുറിപ്പിൽ പറയുന്നത്.