കൊവിഡ് 19: കേരളം സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങുന്നതായി വിദഗ്ദ്ധർ

സംസ്ഥാനത്ത് കൊവിഡ് സാമൂഹിക വ്യാപനത്തിന്റെ തുടക്കമെന്ന് വിദഗ്ദ്ധ സമിതിയുടെ മുന്നറിയിപ്പ്. പല ജില്ലകളിലും ഉറവിട മറിയാത്ത രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നു. സെന്റിനന്റല്‍ സര്‍വേലൈന്‍സിലും ഓഗ്മെന്റഡ് സര്‍വേയിലും രോഗ ബാധിതരെ കണ്ടെത്തുന്നു. ഇത് സമൂഹ വ്യാപന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ക്വാറന്റീനില്‍ കഴിയുന്നവരെ അടക്കം പരാമവധി പരിശോധന നടക്കണം. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും വിദഗ്ദ സമിതി പറയുന്നു.

ലോക ശരാശരി എടുത്താല്‍ 10 ലക്ഷം പേരില്‍ 1500 പേരെയാണ് കേരളം പരിശോധിക്കുന്നത്. ഇത് വളരെ കുറവാണ്. ഇത് പരമാവധി കൂട്ടണം. യാത്രകള്‍ ചെയ്ത് വന്നവരേയും ഇവിടുള്ളവരേയും പരിശോധിക്കണം. അല്ലാത്തപക്ഷം രോഗികളെ തിരിച്ചറിയാന്‍ കഴിയാതെ വരും എന്നാണ് വിദഗ്ദ്ധസമിതി അഭിപ്രായപ്പെടുന്നത്.
ജനുവരി മുതല്‍ ഇതുവരെ അറുപതിനായിരത്തില്‍ താഴെ പേരെ മാത്രമാണ് പരിശോധിച്ചത്. ഇതുപോര, ഈ സമയത്തിനുള്ളില്‍ മൂന്നരലക്ഷം പേരെയെങ്കിലും പരിശോധിക്കണമായിരുന്നു. നിരീക്ഷണത്തിലുള്ളവരെ ഒരു തവണ എങ്കിലും പരിശോധിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിദഗ്ദ്ധ സമിതി സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കുന്നു.