ഗവേഷകന് കൊവിഡ്; ഐസിഎംആര്‍ ആസ്ഥാനം താത്കാലികമായി അടച്ചു

ഗവേഷകനു കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആസ്ഥാനം താത്കാലികമായി അടച്ചു. രണ്ടു ദിവസത്തേക്കാണ് ആസ്ഥാനം അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇവിടെ ഉന്നതതല യോഗത്തിന് എത്തിയ മുംബൈയില്‍നിന്നുള്ള ഗവേഷകനാണ് രോഗം സ്ഥിരീകരിച്ചത്. ഗവേഷകന്‍ നീതി ആയോഗ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. അതേ സമയം ഗവേഷകനുമായി ബന്ധപ്പെട്ട ആരെയെല്ലാം നിരീക്ഷണത്തിലാക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

ഐസിഎംആര്‍ ആസ്ഥാന കെട്ടിടം അണുനശീകരണം നടത്തിയ ശേഷമാകും തുറക്കുക. അതേ സമയം കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ തടസങ്ങളുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.