വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു. രാവിലെ സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെത്തിയാണ് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തത്. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തക്ക് ചുമതല കൈമാറി. മുതിര്‍ന്ന സെക്രട്ടറിമാര്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

കൊവിഡ് രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം ചീഫ് സെക്രട്ടറി പ്രതികരിച്ചു. ലോക്ക് ഡൗണ്‍ ഇളവുകളില്‍ അടക്കം നിര്‍ണ്ണായക തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതലയോഗത്തിന് ശേഷം പ്രഖ്യാപിക്കും. ടോം ജോസ് തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളുടേയും പദ്ധിതികളിടേയും തുടര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് വിശ്വാസ് മേത്ത മാധ്യമങ്ങളോട് പറഞ്ഞു.