കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു; മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി

കൊവിഡ് നെ ഭയന്ന് ദൈവത്തിൻറെ പ്രതിപുരുഷൻറെ മൃതദേഹം പോലും പള്ളി സെമിത്തേരിയിൽ കയറ്റാതെ വിശ്വാസികൾ. കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് മരിച്ച വൈദികന്റെ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. ഇതോടെ മൃതദേഹം വീണ്ടും മോര്‍ച്ചറിയിലേക്ക് മാറ്റി. മലമുകളിലെ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാനുള്ള ശ്രമമാണ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞത്.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നതെന്ന്നഗരസഭ വ്യക്തമാക്കിയെങ്കിലും നാട്ടുകാര്‍ അംഗീകരിച്ചില്ല. ഇതോടെ സംസ്‌കാര നടപടികള്‍ നഗരസഭാ അധികൃതര്‍ നിര്‍ത്തി വെച്ചു തിരികെ പോയി . പിന്നീട് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

വൈദികന്റെ ഇടവകയിലോ മറ്റ് ഇടങ്ങളിലോ സംസ്‌കരിക്കാതെ ഇവിടെ കൊണ്ടുവന്നതിലാണ് ഇടവകക്കാരും നാട്ടുകാരും പ്രതിഷേധിച്ചത്.മരിച്ച വൈദീയകന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ള ഭയംകൊണ്ട് ഇടവകവികാരി തന്നെയാണ് വിശ്വാസികൾക്കിടയിൽ കുത്തിത്തിരിപ്പുണ്ടാക്കിയതും ആളെകൂട്ടിയതും, മറ്റുള്ളവർ ഇടപെട്ടതും.എന്നാൽ പിന്നീട് ഇതിനെ വർഗീയമായും രാഷ്ട്രീയമായും ചിത്രീകരിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു.

“മൃതദേഹം സംസ്കരിക്കാനുള്ള നടപടികൾ സർക്കാരും ബന്ധപ്പെട്ട അധികാരികളും സ്വീകരിച്ചുകൊള്ളും. എങ്കിലും എല്ലാ പ്രവർത്തനങ്ങൾക്കും ഒരു പ്രതിപ്രവർത്തനം ഉണ്ടാകുമല്ലോ? പാവപ്പെട്ട വിശ്വാസികളുടെ മൃതദേഹം വെച്ച് വിലപേശിയ പ്രതിപുരുഷന്മാർക്ക് പ്രകൃതി തന്നെ ഒരുക്കിയ ഒരുതിരിച്ചടിയായി ഇതിനെകണ്ടാൽ മതിയെന്നാണ് അവിടുത്തെ നിഷ്പക്ഷരായ സാധാരണ ജനങ്ങൾ പറയുന്നത്.

ഇന്നലെയാണ് ഗുരുതര ശ്വാസകോശ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വൈദികന്‍ ഫാ. കെ.ജി വര്‍ഗീസ് കൊവിഡ് ബാധിച്ച് മരിച്ചത്. ആദ്യം നാലാഞ്ചിറയിലുളള പളളി സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് ആലോചിച്ചത്. എന്നാല്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ കഴിയില്ല എന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മലമുകളിലെ പള്ളി സെമിത്തേരിയില്‍ ചടങ്ങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലിരിക്കെ മരിച്ച വൈദികന്‍ കെ ജി വര്‍ഗീസിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 19 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍ ആണ്. വൈദികനുമായി അടുത്തിടപഴകിയ മെഡിക്കല്‍ കോളജിലെ 10 ഡോക്ടര്‍മാരും പേരൂര്‍ക്കട ആശുപത്രിയിലെ 9 ഡോക്ടര്‍മാരുമാണ് നിരീക്ഷണത്തില്‍ ഉള്ളത്.
ഇതിന് പുറമെ 13 ജീവനക്കാരും നിരീക്ഷണത്തിലുണ്ട്. പേരൂര്‍ക്കട ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചു. വൈദികന് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേ സമയം വൈദികന്റെ അടുത്ത കിടക്കയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ ചൊവ്വാഴ്ച മരിച്ചിരുന്നു. ഇയാള്‍ക്ക് കൊവിഡ് ഉണ്ടായിരുന്നോ എന്ന സംശയം ബലപ്പെടുന്നതായും വാര്‍ത്തകളുണ്ട്.

കരള്‍ സംബന്ധമായ അസുഖത്തിനാണ് ഇയാള്‍ ചികിത്സ തേടിയത്. അന്ന് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനെത്തുടര്‍ന്ന് സ്രവ പരിശോധന നടത്തിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇയാളുടെ അടുത്ത ബന്ധുക്കളുടെ സ്രവങ്ങള്‍ പരിശോധനക്കയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.