കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച ‘ആചാരവെടി’ വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിന്‍ അശ്വന്ത് ഉൾപ്പെടെ 33 പേര്‍ അറസ്റ്റില്‍

കുട്ടികളുടെ അശ്ലീലചിത്രം വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ 33 പേര്‍ അറസ്റ്റില്‍. ആചാരവെടി എന്ന പേരിലുള്ള വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിന്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഗ്രൂപ്പംഗങ്ങളായ വിദേശത്തുള്ളവര്‍ക്കെതിരെയും കേസ് എടുത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് അറിയുന്നത്. നേരത്തെ മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു.

ഗ്രൂപ്പ് അംഗങ്ങളില്‍ പലരും വിദേശത്തുള്ളവരാണ്. കുട്ടികള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന യുനിസെഫാണ് കേരളത്തില്‍ ഇത്തരം ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്ന വിവരം കണ്ടെത്തിയത്.
ഈ വിവരം ഇന്റര്‍പോള്‍ മുഖേന സംസ്ഥാന ക്രൈം എഡിജിപി മനോജ് ഏബ്രഹാമിനെ അറിയിച്ചു. കുറ്റിപ്പാല സ്വദേശി അശ്വന്താണ് ഗ്രൂപ്പ് അഡ്മിനെന്നു തിരിച്ചറിഞ്ഞതോടെ എഡിജിപി അന്വേഷണ ചുമതല മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. സൈബര്‍ഡോമിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. അശ്വന്തിനെയും ചങ്ങരംകുളം ആല​ങ്കോട് സ്വദേശി രാകേഷ് (40) എന്നിവരെ ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലി​​െന്‍റ നേതൃത്വത്തില്‍ ആണ് പിടികൂടിയത്​.