ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമോ…?

സി ആർ മനോജ്

ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമോ..? വരാൻ സാധ്യത കുറവാണ്. കാരണം കോൺഗ്രസ് മതജാതിരാഷ്ട്രീയത്താൽ അതിശക്തമാണ്. എല്ലാ ജാതിയും മതവും മുതലാളിത്തവും അവിടെയുണ്ട്. ആരോഗ്യമേഖല, വിദ്യാഭ്യാസ മേഖല എന്നിവ നടത്തുന്നത് മതങ്ങളാണ്. ഒരു ഇടത് സർക്കാരിനെ എങ്ങിനെയും താഴെയിറക്കാൻ അവർ ശ്രമിക്കും.

വരാൻ പോകുന്ന ഇലക്ഷനിൽ ഇടതുപക്ഷം ഒറ്റയ്ക്ക് ഒരു വശത്തും. ഈ ജാതിമതമുതലളിത്ത സംഘപരിവാർ കൂട്ടങ്ങൾ മുഴുവനും ഒറ്റക്കെട്ടായി മറുവശത്തുമുണ്ടാകും. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ജനം എത്രമാത്രം പ്രബുദ്ധരായെന്ന് പറയാൻ കഴിയില്ല.

അടിസ്ഥാനപരമായ ബോധമില്ലെങ്കിൽ ആ ജനതയെ വിശ്വസിക്കാൻ കൊള്ളില്ല. ജനം എന്ന് മാത്രമല്ല നിങ്ങളുടെ സുഹൃത്തുക്കളെപ്പോലും. അവർ ജാതിമതബോധമുള്ളവരെങ്കിൽ ആ ജാതിയോ മതത്തിന്റെയോ കാര്യം വരുമ്പോൾ അവർ കമ്മ്യൂണിസ്റ്റ് കുപ്പായം അഴിച്ചുവെച്ച് അക്കൂട്ടത്തിൽ പോകും.

ഇത് നമുക്ക് നൽകുന്ന സങ്കടം അതി തീവ്രമായിരിക്കും. പക്ഷേ, അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരിൽ മതവും ജാതിയുമാണു ആഴത്തിൽ വേരോടിയിരിക്കുന്നത്. കഴിയുമെങ്കിൽ അത്തരം കൂട്ടരെങ്കിൽ അവരെ തിരിച്ചറിഞ്ഞ് അകന്ന് നിന്നാൽ സ്വയം സങ്കടപ്പെടാതിരിക്കാനും നിരാശബാധിക്കാതിരിക്കാനും കഴിയും.

കഴിഞ്ഞ പാർലമെന്റ് ഇലക്ഷൻ എന്നെ വല്ലാതെ നിരാശനാക്കി കളഞ്ഞിരുന്നു. സംഘപരിവാറിനെതിരെ ഞാൻ അഞ്ചാറു കമ്മ്യൂണിസ്റ്റുകളെ അവിടെ പ്രതീക്ഷിച്ചു. എന്നാൽ അമിത് ഷായും ഇതരമതരാഷ്ട്രീയവും ഒന്നിച്ച് ചേർന്നപ്പോൾ കമ്മ്യൂണിസ്റ്റുകൾ മുഴുവൻ തോല്പിക്കപ്പെട്ടു.

ഇതേ അവസ്ഥ തന്നെയാവും നിയമ സഭാ ഇലക്ഷനിലും സംഭവിക്കുക. ഫേസ്ബുക്കിൽ ഇടത് പക്ഷമെന്ന് പറഞ്ഞു നിൽക്കുന്നവരിൽ പലരെയും വിശ്വസിക്കാനൊന്നും കഴിയില്ല. പലരും മത രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. ഒരു നിർണ്ണായക നിമിഷത്തിൽ അവർ മറുവശത്തേയ്ക്ക് ചായും.

ഇത് ഞാൻ എഴുതുന്നത് അടിസ്ഥാന സഖാക്കൾക്ക് തോൽ‌വിയിൽ വലിയ ആഘാതം സംഭവിക്കാതിരിക്കാനാണ്. കമ്മ്യൂണിസ്റ്റുകൾ വസ്തുനിഷ്ട സാഹചര്യത്തെ കാണുന്നവരാണ്. ഇപ്പോൾ നമ്മുടെ മുന്നിലുള്ള പ്രധാന കാര്യം. അടുത്ത നീയമ സഭയിലേയ്ക്ക് ജയിക്കുമോ എന്നതല്ല. അടുത്ത ഒരുവർഷം കൂടി നമുക്കുണ്ട്.. എന്ത് ചെയ്യാൻ കഴിയും..? എത്രമാത്രം കേരളത്തെ പുരോഗമനപരമായി മുന്നോട്ട് കൊണ്ടുപാകാൻ കഴിയും? എന്നത് മാത്രമാണ്.

നമുക്ക് ലഭിച്ച അഞ്ച് വർഷംകൊണ്ട് എത്രമാത്രം മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമോ അത്രയും മുന്നോട്ട് പോകട്ടെ. അടുത്ത അഞ്ച് വർഷം കോൺഗ്രസും മതസംഘരാഷ്ട്രീയവും ചേർന്ന് ഭരിച്ചാലും എത്ര പിന്നിലേയ്ക്ക് തള്ളിക്കൊണ്ട് പോയാലും നമ്മൾ വലിയ കുഴിയിൽ പതിക്കില്ലെന്ന് നമുക്ക് ബോധ്യം വരുന്നത്ര മുന്നിലേയ്ക്ക് പോകാം…!

ഓരോ ചുവടുകളും ശക്തമാക്കി മുന്നോട്ട് പോകാം..! ചരിത്രത്തിൽ അടയാളപ്പെട്ടുകൊണ്ട് മുന്നോട്ട് പോകാം…! കമ്മ്യൂണിസ്റ്റുകൾ അഞ്ച് വർഷത്തെ പരിപാടികൾ നടപ്പിലാക്കുന്നവരല്ല…!മാനവ വിമോചനം സാധ്യമാകുന്നതുവരെ പടപൊരുതാൻ തീരുമാനിച്ചിറങ്ങിയവരാണ്…!