വർഗ്ഗീയ പ്രചാരണം; വ്യാപകപ്രതിഷേധം; മേനക ഗാന്ധിയുടെ വെബ്‌സൈറ്റും ഹാക്ക് ചെയ്തു

പാലക്കാട്ട് ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തെ അവഹേളിച്ച് പ്രസ്താവന നടത്തിയ ബിജെപി എംപി മേനകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. മേനകാ ഗാന്ധിയുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന എന്‍ജിഒയുടെ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. കേരള സൈബര്‍ വാരിയേഴ്‌സ് എന്ന ഗ്രൂപ്പാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് പിറകില്‍. അതേസമയം ഏതാനും മണിക്കൂറുകൾക്കകം വെബ്സെെറ്റ് പുനസ്ഥാപിക്കുകയും ചെയ്തു.

കേരളാ വാരിയേഴ്‌സിന്റെ ലോഗോ ഉൾപ്പെടെ സന്ദേശമാണ് വെബ്‌സൈറ്റിന്റെ ഹോം പേജില്‍ ഹാക്കർമാർ പോസ്റ്റ് ചെയ്തിരുന്നത്. ഗര്‍ഭിണിയായ ആന സ്‌ഫോടകവസ്തു ചേർത്ത തേങ്ങ കഴിച്ചതിനെ തുടര്‍ന്ന് മരിച്ച സംഭവം നടന്ന പാലക്കാട് ജില്ലയിലെ അമ്പലപ്പാറയുടെ ഗൂഗിള്‍ മാപ്പും ഇതോടൊപ്പം ചേര്‍ത്തിരുന്നു. പാവപ്പെട്ട ഒരു ആന ചരിഞ്ഞ സംഭവത്തെ വൃത്തികെട്ട രാഷ്ട്രീയത്തിനായി മേനക വലിച്ചിഴച്ചു എന്ന സന്ദേശവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
“മൃഗസ്‌നേഹത്തെ മുസ്‌ലിം വിദ്വേഷവുമായി കൂട്ടിക്കെട്ടിയതിലൂടെ നിങ്ങളുടെ അജണ്ട വ്യക്തമാണ്. മുന്‍ മന്ത്രിയും ലോക്‌സഭാംഗവുമായ ഒരു വ്യക്തി എന്ന നിലയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് രാജ്യത്തിന് ഭീഷണിയാണ്. ഇത് അംഗീകരിക്കാനാകില്ല. മലപ്പുറത്ത് ഹിന്ദുവും മുസ്ലീമും തമ്മിലുള്ള ബന്ധം ശക്തമാണ്” – വെബ്‌സൈറ്റിലെ സന്ദേശം തുടരുന്നു.

പാലക്കാട് ജില്ലയില്‍ നടന്ന സംഭവത്തിന്റ പേരില്‍ മലപ്പുറം ജില്ലയെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ മേനക ഗാന്ധിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നതിനുടെയാണ് അവരുടെ നേതൃത്വത്തിലുള്ള വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും മേനകാ ഗാന്ധിക്ക് എതിരെ രംഗതത് വന്നിരുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസമാണ് ഇന്നെന്നും ആപത്തിന്റെ തോത് വര്‍ധിക്കുകയാണെന്ന് നാം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇളവുകള്‍ വരുന്നതും രോഗം വ്യാപിക്കുന്നതും ഒരേ ഘട്ടത്തിലാണ്. ആരാധനാലയങ്ങള്‍, റസ്റ്റോറന്റുള്‍, മാളുകള്‍ തുടങ്ങിയവ തുറക്കുന്ന സമയമാണ്. വെല്ലുവിളിയും ഉത്തരവാദിത്തവും അസധാരണമാം വിധം വര്‍ധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാര്‍ട്ടര്‍ വിമാനങ്ങള്‍ കൂടി എത്തുന്നതോടെ ഈ മാസം 1 ലക്ഷത്തില്‍ അധികം പേര്‍ വിദേശത്തുനിന്ന് എത്തിച്ചെരും. പൊതുഗതാഗതം തുറക്കുമ്പോള്‍ വരുന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കും. എല്ലാവരെയും സുരക്ഷിതമായി സ്വാഗതം ചെയ്യേണ്ടതുണ്ട്. ഇളവുകള്‍ ഒരു കാരണവശാലും രോഗം പടരാനുള്ള സാധ്യത ആകരുതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
എന്ത് ഇളവുകള്‍ ഉണ്ടായാലും മുന്‍കരുതലും ശ്രദ്ധവും കൈവിടരുത്. ആദ്യഘട്ടത്തില്‍ ഉണ്ടായ ജാഗ്രതയും കരുതലും കുറയുന്നുണ്ടോ എന്ന് എല്ലാവരും പരിശോധിക്കണം. രോഗബാധിതരുടെ സംഖ്യ വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് കൂടുതല്‍ സംവിധാനങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ഒരുക്കും. ഗുരുതരമായ രോഗം ബാധിക്കുന്നവര്‍ക്ക് പ്രത്യേക പ്രോട്ടോക്കോള്‍ ആരോഗ്യ വകുപ്പ് തയാറാക്കും.

ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമായി ആരംഭിക്കുകയാണ്. ഐസിഎംആര്‍ വഴി 14,000 കിറ്റ് ലഭിച്ചു. 10,000 വിവിധ ജില്ലകള്‍ക്ക് നല്‍കി. 40,000 കിറ്റുകള്‍ മൂന്ന് ദിവസം കൊണ്ട് കിട്ടും. ഒരാഴ്ച 15,000 വരെ ആന്റിബോഡി നടത്താന്‍ ഉദ്ദേശിക്കുന്നു. സമൂഹ വ്യാപനം ഉണ്ടോ എന്നു നിരീക്ഷിക്കാനാണിത്. ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയാല്‍ പിസിആര്‍ ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.